Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Priyanka Nair

ന​ട​ന്‍ ര​വീ​ന്ദ്ര​ൻ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി അ​ധ്യ​ക്ഷൻ; പ്രി​യ​ങ്ക നാ​യർ വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍

തി​രു​വ​ന​ന്ത​പു​രം: ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ പു​തി​യ അ​ധ്യ​ക്ഷ​നാ​യി ന​ട​ന്‍ ര​വീ​ന്ദ്ര​ൻ. ഇ​തു​സം​ബ​ന്ധി​ച്ച സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ഉ​ട​ന്‍ പു​റ​ത്തി​റ​ങ്ങും. ന​ടി​യും സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​യു​മാ​യ പ്രി​യ​ങ്ക നാ​യ​രാ​ണ് വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍. ര​വീ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സി​നി​മ​യു​ടെ ക​ലാ​പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ മേ​ഖ​ല​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ ഊ​ന്ന​ല്‍ ന​ല്‍​കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു. വി​വി​ധ ച​ല​ച്ചി​ത്ര മേ​ള​ക​ളി​ലെ പ്ര​വ​ര്‍​ത്ത​നപ​രി​ച​യ​വും ര​വീ​ന്ദ്ര​ന്‍റെ പ​രി​ച​യ സ​മ്പ​ത്തും തീ​രു​മാ​ന​ത്തി​ല്‍ നി​ര്‍​ണാ​യ​ക​മാ​യെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

സ​ലിം ഹ​സ​ന്‍, ജോ​ഫി​ന്‍ ടി. ​ചാ​ക്കോ എ​ന്നി​വ​ര്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ലു​ണ്ട്. ദീ​പു ക​രു​ണാ​ക​ര​ന്‍, വൈ​ക്കം വി​ജ​യ​ല​ക്ഷ്മി, എം.വി. ഗി​രീ​ഷ്‌​കു​മാ​ര്‍, സ​ലിം ഹ​സ്സ​ന്‍, ബി. ​രാ​കേ​ഷ്, സ​ജീ​വ​ന്‍ അ​ന്തി​ക്കാ​ട്, ജോ​ഫി​ന്‍ ടി ​ചാ​ക്കോ, സ​ക്ക​രി​യ, ആ​ര്‍ എ​സ് പ​ണി​ക്ക​ര്‍, ധ​ര്‍​മ്മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി, വാ​ഴൂ​ര്‍ ജോ​സ്, എ ​ക​ബീ​ര്‍, സാ​ബു ശ​ങ്ക​ര്‍, ഷെ​ര്‍​ഗ സ​ന്ദീ​പ്, അ​ബ്ദു​ള്‍ ഹ​നാ​ന്‍ എ​ന്നി​വ​രെ ഉ​ള്‍​പ്പെ​ടു​ത്തി ജ​ന​റ​ല്‍ കൗ​ണ്‍​സി​ല്‍ പു​നഃ​സം​ഘ​ടി​പ്പി​ച്ചു.

Latest News

Corehub Up