x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​പ്പോ​ൾ ഭ​രി​ക്കു​ന്ന​ത് ഞ​ങ്ങ​ളു​ടെ ഗ​ണേ​ഷേ​ട്ട​നാ​ണ്, അ​തു​കൊ​ണ്ട് പ​രി​ഹാ​ര​മു​ണ്ടാ​കും; പു​രു​ഷ​ൻ​മാ​ർ​ക്ക് വേ​ണ്ടി ന​ടി പ്രി​യ​ങ്ക


Published: November 20, 2025 08:46 AM IST | Updated: November 20, 2025 08:46 AM IST

കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ പു​രു​ഷ​ൻ​മാ​ർ​ക്കും സീ​റ്റ് സം​വ​ര​ണം കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ന​ടി പ്രി​യ​ങ്ക അ​നൂ​പ്. മ​ന്ത്രി ഗ​ണേ​ഷ് കു​മാ​റി​നോ​ട് പ​റ​ഞ്ഞാ​ൽ അ​ദ്ദേ​ഹം വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും രാ​ജ്യാ​ന്ത​ര പു​രു​ഷ ദി​ന​ത്തി​ൽ ഓ​ൾ കേ​ര​ള മെ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ന​ട​ത്തി​യ റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്ക​വെ അ​വ​ർ പ​റ​ഞ്ഞു.

കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ പു​രു​ഷ​ൻ​മാ​ർ​ക്കും സീ​റ്റ് സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തു​ക, പു​രു​ഷ ക​മ്മീ​ഷ​ൻ ന​ട​പ്പി​ലാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ഓ​ൾ കേ​ര​ള മെ​ൻ​സ് അ​സോ​സി​യേ​ഷ​ന്‍റെ റാ​ലി.

‘ബ​സി​ൽ സ്ത്രീ​ക​ൾ​ക്ക് സീ​റ്റ് സം​വ​ര​ണ​മു​ണ്ടെ​ങ്കി​ൽ പു​രു​ഷ​ൻ​മാ​ർ​ക്കും സീ​റ്റ് വേ​ണം. അ​വ​ർ​ക്ക് കൊ​ടു​ക്കാ​തി​രി​ക്കേ​ണ്ട കാ​ര്യ​മെ​ന്താ? പ്ര​ത്യേ​കി​ച്ച്, ഇ​പ്പോ​ൾ ഭ​രി​ക്കു​ന്ന​ത് ഗ​ണേ​ഷ് കു​മാ​ർ എ​ന്ന ഞ​ങ്ങ​ളു​ടെ ഗ​ണേ​ഷേ​ട്ട​നാ​ണ്.

ഇ​വ​ർ വി​ഷ​യം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യാ​ൽ തീ​ർ​ച്ച​യാ​യും പ​രി​ഹാ​ര​മു​ണ്ടാ​കും. പു​രു​ഷ ക​മ്മീ​ഷ​ൻ അ​ടി​യ​ന്ത​ര​മാ​യി ഇ​വി​ടെ വേ​ണ​മെ​ന്നാ​ണ് എ​ന്‍റെ ആ​വ​ശ്യം. പു​രു​ഷ ദി​ന​ത്തി​ൽ നി​ങ്ങ​ൾ​ക്ക് സം​സാ​രി​ക്കാ​നു​ള്ള വേ​ദി​യാ​ണ് ഇ​വ​ർ ഒ​രു​ക്കി ത​രു​ന്ന​ത്.

നി​ങ്ങ​ൾ​ക്കു​ള്ള പ്ര​ശ്ന​ങ്ങ​ൾ സം​സാ​രി​ക്കാ​ൻ ഒ​രു വേ​ദി​യി​ല്ല. ഒ​ന്നു തൊ​ട്ടു, ഒ​ന്ന് നോ​ക്കി എ​ന്ന് പ​റ​യു​മ്പോ​ഴേ​ക്കും നി​ങ്ങ​ൾ കു​റ്റ​ക്കാ​രാ​വു​ക​യാ​ണ്. ഇ​വ​രു​ടെ വേ​ദ​ന എ​ന്താ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ​തു​കൊ​ണ്ടാ​ണ് ഞാ​ൻ നി​ങ്ങ​ളു​ടെ കൂ​ടെ നി​ൽ​ക്കു​ന്ന​ത്.’ പ്രി​യ​ങ്ക പ​റ​ഞ്ഞു.

Tags : Priyanka Nair KSRTC seat reservation

Recent News

Corehub Up