'ഡി 56' പോസ്റ്റർ
കോളിവുഡ് സൂപ്പർതാരം ധനുഷിന്റെ 56-ാമത് ചിത്രത്തിന്റെ (ഡി 56) ഷൂട്ടിംഗിനു തുടക്കമായി. പൂജാ ചടങ്ങുകളോടെ മധുരയിലാണു ചിത്രീകരണത്തിനു തുടക്കമായത്. സൂപ്പർഹിറ്റ് ചിത്രം 'ലബ്ബർ പന്തി'നുശേഷം തമിഴരശൻ പച്ചമുത്തു സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
മാരനാട് കറുപ്പണ്ണസ്വാമി ക്ഷേത്രത്തിലായിരുന്നു പൂജ. ചടങ്ങിനോടുനുബന്ധിച്ച് പതിനെട്ടടി നീളമുള്ള വാൾ ക്ഷേത്ര നടയിൽ ധനുഷ് സമർപ്പിച്ചു. തമിഴരശൻ പച്ചമുത്തു-ധനുഷ് ചിത്രം ബിഗ് ബജറ്റ് മാസ് എന്റർടെയിനറായാണ് ഒരുങ്ങുന്നത്. എസ്.ജെ. സൂര്യ, വടിവേലു, പ്രീതി മുകുന്ദൻ, വിജയ് ബി. കുമാർ എന്നിവരാണു പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഡി 55നുശേഷം സായ് അഭ്യങ്കർ വീണ്ടും ധനുഷ് ചിത്രത്തിനു സംഗീതം പകരുന്നു എന്ന പ്രത്യേകതയുമുണ്ട്.
സിത്താര എന്റർടെയിൻമെന്റ്സിന്റെയും പ്രൈമാർക്ക് പ്രൊഡക്ഷൻസിന്റെയും ബാനറിൽ നാഗവംശിയും ഹരിത ലിംഗുസാമിയും ചേർന്നാണു ചിത്രം നിർമിക്കുന്നത്. അടുത്തവർഷം ആഗോള റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.
Tags : Entertainments KollywoodNews Dhanush TamizharasanPachamuthu D56