Viral
തെന്നിന്ത്യൻ സിനിമാലോകം ഇപ്പോൾ ഉറ്റുനോക്കുന്നത് തമിഴകത്തിന്റെ പ്രിയതാരം വിജയിയുടെ വ്യക്തിജീവിതത്തിലേക്കും രാഷ്ട്രീയ നീക്കങ്ങളിലേക്കുമാണ്. ഏറെ നാളായി വിജയിയും നടി തൃഷ കൃഷ്ണനും പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.
അടുത്തിടെ തൃഷയുടെ അമ്മ ഉമാ കൃഷ്ണൻ ഇൻസ്റ്റാഗ്രാമിലെ ഒരു വീഡിയോയ്ക്ക് നൽകിയ 'ലൈക്ക്' ഈ ചർച്ചകൾക്ക് പുതിയ മാനം നൽകിയിരിക്കുകയാണ്.
വിജയ്യും തൃഷയും ഉടൻ വിവാഹിതരാകുമെന്നും തിരഞ്ഞെടുപ്പിന് ശേഷം ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും അവകാശപ്പെടുന്ന ഒരു ആരാധക വീഡിയോയ്ക്കാണ് ഉമാ കൃഷ്ണൻ ലൈക്ക് നൽകിയത്.
തൃഷയുടെ കുടുംബത്തിൽ നിന്നുള്ള ഈ മൗനാനുവാദം ഒരു സ്ഥിരീകരണമാണോ എന്നാണ് ആരാധകർക്കിടയിലെ പ്രധാന ചോദ്യം. അതേസമയം വിജയിയുടെ കുടുംബജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
വിജയിയുടെ ഭാര്യ സംഗീത വിവാഹമോചനത്തിനായി ചെന്നൈയിലെ കോടതിയെ സമീപിച്ചതായും നീലങ്കരയിലെ വസതിയിൽ തുടരാൻ അനുമതി തേടി ഹർജി നൽകിയതായും വാർത്തകളുണ്ട്. 27 വർഷം നീണ്ട ദാമ്പത്യം അവസാനിപ്പിക്കാൻ സംഗീത തീരുമാനിച്ചതായാണ് വിവരം.
ഇത്തരം വ്യക്തിപരമായ വെല്ലുവിളികൾക്കിടയിലും തൃഷയുമായി ചേർന്ന് വിജയ് പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നത് ശ്രദ്ധേയമാണ്. ചെന്നൈയിൽ നടന്ന ഒരു വിവാഹ റിസപ്ഷനിൽ ഇരുവരും ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചെത്തിയത് വലിയ വാർത്തയായിരുന്നു.
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിജയ് തന്റെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പ്രവർത്തനങ്ങളിൽ സജീവമാണ്.
സിനിമയിൽ നിന്ന് വിരമിച്ച് ജനസേവനത്തിനായി ഇറങ്ങുന്ന വിജയിയെ സംബന്ധിച്ചിടത്തോളം ഈ തിരഞ്ഞെടുപ്പ് നിർണായകമാണ്. തന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള വിവാദങ്ങളോട് പ്രതികരിക്കാതെ രാഷ്ട്രീയ ചർച്ചകളിലും പ്രചാരണ പരിപാടികളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് വിജയ് താല്പര്യപ്പെടുന്നത്.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം മാത്രമേ താരത്തിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും ഔദ്യോഗിക പ്രതികരണം ഉണ്ടാകൂ എന്നാണ് സിനിമാ മേഖലയിലുള്ളവർ കരുതുന്നത്. തൃഷയും നിലവിൽ ഇത്തരം ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ്.