x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ന്നൈ ന​ഗ​ര​ത്തി​ൽ കൂടൊരുക്കി ശ്രു​തി ഹാ​സ​ൻ; തരം​ഗ​മാ​യി ഗൃ​ഹ​പ്ര​വേ​ശ ചി​ത്ര​ങ്ങ​ൾ

സിനിമ ഡെസ്ക്
Published: July 14, 2026 01:03 PM IST | Updated: July 14, 2026 01:03 PM IST

ചെ​ന്നൈയിലെ പുതിയ വസതിയുടെ ഗൃ​ഹ​പ്ര​വേ​ശ ചടങ്ങുകളിൽ ശ്രു​തി ഹാ​സ​ൻ.

ലകനായകൻ കമൽഹാസന്‍റെ മകളും തെ​ന്നി​ന്ത്യ​ൻ സി​നി​മാ​ലോ​ക​ത്തെ സ്റ്റൈ​ലി​ഷ് ഐ​ക്ക​ണും നടിയുമായ ശ്രു​തി ഹാ​സ​ന്‍റെ പുതിയ വിശേഷങ്ങൾ ആരാധകർ ഏറ്റെടുത്തു. ചെ​ന്നൈ ന​ഗ​ര​ത്തിന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്ത് താ​രം സ്വ​ന്ത​മാ​ക്കി​യ പു​ത്ത​ൻ ആ​ഡം​ബ​ര വ​സ​തി​യു​ടെ ഗൃ​ഹ​പ്ര​വേ​ശം ക​ഴി​ഞ്ഞ ദി​വ​സ​മായിരുന്നു. താ​രം ത​ന്നെ​യാ​ണ് ചടങ്ങുകളുടെ ചിത്രങ്ങൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ ആ​രാ​ധ​ക​ർക്കായി പ​ങ്കു​വ​ച്ച​ത്.

ചെന്നൈ നഗരത്തിൽ സ്വന്ത​മാ​യി ഒ​രു കൂടൊരുക്കാൻ ക​ഴി​ഞ്ഞ​തി​ന്‍റെ ആ​വേ​ശവും ആത്മാഭിമാനവും താ​ര​ത്തി​ന്‍റെ വാ​ക്കു​ക​ളി​ലു​ണ്ട്. സാ​ധാ​ര​ണ സി​നി​മാതാ​ര​ങ്ങ​ളു​ടെ ആ​ഡം​ബ​ര ഗൃ​ഹ​പ്ര​വേ​ശത്തിൽനിന്നു വ്യത്യസ്തമായിരുന്നു ശ്രുതിയുടെ വസതിയിലെ ചടങ്ങുകൾ. അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും മാ​ത്രമാണു പ​ങ്കെ​ടു​ത്തത്. തന്‍റെ ത​ന​തു ശൈ​ലി​യി​ലു​ള്ള വ​സ്ത്ര​ധാ​ര​ണ​ത്തി​ൽ തി​ക​ച്ചും ല​ളി​ത​മാ​യാ​ണ് ശ്രു​തി ച​ട​ങ്ങു​ക​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

പു​തി​യ അ​ടു​ക്ക​ള​യി​ൽ താ​രം പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ പാ​ൽ തി​ള​പ്പി​ക്കു​ന്ന​തിന്‍റെ​യും, പൂ​ജ​ക​ളു​ടെ​യും ചി​ത്ര​ങ്ങ​ൾ ഇ​തി​നോ​ട​കം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു. വീ​ട്ടി​ലെ സ്വീ​ക​ര​ണ​മു​റി​യുടെ ചി​ത്ര​ങ്ങ​ളും താരം പ​ങ്കു​​വച്ചി​ട്ടു​ണ്ട്. പു​തി​യ വസതിയിലേക്കു താമസംമാ​റി​യ പ്രി​യ താ​ര​ത്തി​ന് ആ​ശം​സ​ക​ളു​മാ​യി നി​ര​വ​ധി ബോ​ളി​വു​ഡ്-​തെ​ന്നി​ന്ത്യ​ൻ താ​ര​ങ്ങ​ളും ആ​രാ​ധ​ക​രും രംഗത്തെത്തി.

 

Tags : ShrutiHaasan GrihapraveshPooja KollywoodNews

Recent News

Corehub Up