x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തട്ടിയെടുക്കാൻ ശ്രമിച്ചത് 46 കോ​ടി! അം​ബി​ക​യ്‌​ക്കെ​തി​രേ പ​രാ​തി ന​ൽ​കി സഹോദരി രാ​ധ

സിനിമ ഡെസ്‌ക്
Published: September 21, 2026 08:19 PM IST | Updated: September 21, 2026 08:19 PM IST

രാധ, അംബിക.

തെ​ന്നി​ന്ത്യ​ൻ ന​ടി അം​ബി​ക​യ്ക്കും സ​ഹോ​ദ​ര​ൻ മ​ല്ലി​കാ​ർ​ജു​ന കു​ഞ്ഞ​ൻ നാ​യ​ർ​ക്കു​മെ​തിരേ ഗു​രു​ത​ര സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ആ​രോ​പ​ണ​വു​മാ​യി സ​ഹോ​ദ​രി​യും പ്രശസ്ത ന​ടി​യു​മാ​യ രാ​ധ. ഒ​പ്പി​ട്ട ബ്ലാ​ങ്ക് ചെ​ക്കു​ക​ൾ മോ​ഷ്ടി​ച്ച് 46 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ക്കാ​ൻ ഇരുവരും ശ്ര​മി​ച്ചെന്നു ചെ​ന്നൈ സി​റ്റി പൊലിസ് ക​മ്മീ​ഷ​ണ​ർ​ക്കു നൽകിയ പരാതിയിൽ രാധ പറയുന്നു.

ബി​സി​ന​സ് ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ചെ​ന്നൈ​യി​ലെ വ​സ​തി​യി​ൽ ഒപ്പിട്ടു സൂ​ക്ഷി​ച്ചി​രു​ന്ന ബ്ലാങ്ക് ചെ​ക്കു​ക​ളാ​ണു താ​ൻ സ്ഥ​ല​ത്തി​ല്ലാതിരുന്നപ്പോൾ വീട്ടിൽനിന്നു മോ​ഷ്ടി​ക്ക​പ്പെ​ട്ട​തെ​ന്നു രാ​ധ പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ഐ​ഡി​ബി​ഐ ബാ​ങ്ക് അക്കൗണ്ടിന്‍റെ ഒ​പ്പി​ട്ട അ​ഞ്ച് ചെ​ക്കു​ക​ൾ അം​ബി​ക​യു​ടെ പേ​രി​ൽ പ​ണമാക്കാൻ‌ ബാങ്കിൽ നൽകി. സെ​പ്റ്റം​ബ​ർ 17-നാ​ണ് സംഭവം. ബാങ്കിൽനിന്നു വിവരമറിയിച്ചതിനെത്തുടർന്ന് ഉ​ട​ൻ ത​ന്നെ പ​ണം കൈ​മാ​റു​ന്ന​തു ത​ട​യാ​ൻ രാ​ധ ബാ​ങ്കി​നു നി​ർദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.

മ​ല്ലി​കാ​ർ​ജു​ന​നാ​ണു ചെ​ക്കു​ക​ൾ പൂ​രി​പ്പി​ച്ച​തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​തി​നു പു​റ​മെ ത​നി​ക്ക് അ​വ​കാ​ശ​പ്പെ​ട്ട കു​ടും​ബ​സ്വ​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​തി​ൽനിന്നും അ​വി​ടെ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ആ​ഭ​ര​ണ​ങ്ങ​ളും പ്ര​മാ​ണ​ങ്ങ​ളും എ​ടു​ക്കു​ന്ന​തി​ൽനി​ന്നും ഇ​രു​വ​രും ത​ന്നെ ത​ട​യു​ന്ന​താ​യും രാ​ധ ആ​രോ​പി​ക്കു​ന്നു​ണ്ട്. വ​ർ​ഷ​ങ്ങ​ളാ​യി നി​ല​നി​ൽ​ക്കു​ന്ന കു​ടും​ബസ്വ​ത്ത് ത​ർ​ക്ക​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് ഇ​പ്പോ​ൾ പു​തി​യ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ആ​രോ​പ​ണ​വും പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. രാ​ധ സ​മ​ർ​പ്പി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : CrimeNews ActressRadha Ambika KollywoodNews ChennaiPolice

Recent News

Corehub Up