x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'വി​വാ​ഹം ക​ഴി​ക്കുകയാണെങ്കിൽ ജ്യോ​തി​ക​യെ മാ​ത്രം'; മ​കന്‍റെ പ്ര​ണ​യ​ത്തെ​ക്കു​റി​ച്ച് ശി​വ​കു​മാ​ർ

സിനിമ ഡെസ്‌ക്
Published: September 28, 2026 07:01 PM IST | Updated: September 28, 2026 07:01 PM IST

ജ്യോതികയും സൂര്യയും.

കോളിവുഡ് മാ​തൃ​കാദ​മ്പ​തി​ക​ളാ​യ സൂ​ര്യ​യു​ടെ​യും ജ്യോ​തി​ക​യു​ടെ​യും ഇരുപതാം വി​വാ​ഹ​വാ​ർ​ഷി​ക​ത്തി​ന്‍റെ നി​റ​വി​ൽ, മ​കന്‍റെ പ്ര​ണ​യ​കാ​ല ഓ​ർ​മ​ക​ൾ പ​ങ്കുവ​ച്ച് മു​തി​ർ​ന്ന ന​ട​ൻ ശി​വ​കു​മാ​ർ. ഒരു അ​വാ​ർ​ഡ് വേ​ദി​യി​ൽ സം​സാ​രി​ക്കുന്പോഴാണ് ജ്യോ​തി​ക​യോ​ടു​ള്ള പ്ര​ണ​യ​ത്തി​ൽ സൂ​ര്യ എ​ത്ര​ത്തോ​ളം ഉ​റ​ച്ചു​നി​ന്നുവെന്ന് അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

'കാണുന്പോൾത്തന്നെ ആരെയും പ്ര​ണ​യി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് സൂ​ര്യ പ​റ​ഞ്ഞി​രു​ന്നു. മും​ബൈ​യി​ൽ നി​ന്നു​ള്ള ജ്യോ​തി​ക​യു​മാ​യി അ​വ​ൻ പ്ര​ണ​യ​ത്തി​ലാ​യി. വി​വാ​ഹം ക​ഴി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​വ​ളെ മാ​ത്ര​മാ​യി​രി​ക്കു​മെ​ന്ന തീ​രു​മാ​ന​ത്തി​ൽ അ​വ​ൻ ഉ​റ​ച്ചു​നി​ന്നു. നാ​ലു വ​ർ​ഷ​ത്തോ​ള​മാ​ണ് അ​വ​ൻ കാ​ത്തി​രു​ന്ന​ത്...' -ശി​വ​കു​മാ​ർ പ​റ​ഞ്ഞു.

വി​വാ​ഹ​ശേ​ഷം ത​ങ്ങ​ളു​ടെ കു​ടും​ബ​ത്തോ​ടൊ​പ്പം താമസിച്ച ജ്യോ​തി​ക​യെ അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു. സൂ​ര്യ​യെ​യും കൂ​ട്ടി മും​ബൈ​യി​ലേ​ക്കു മാ​റാ​ൻ ജ്യോ​തി​ക​യ്ക്കു ക​ഴി​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ ത​ങ്ങ​ളോ​ടൊ​പ്പം ചെ​ന്നൈ​യി​ലെ വീ​ട്ടി​ൽ ത​ന്നെ​യാ​ണ് അ​വ​ൾ ക​ഴി​ഞ്ഞ​തെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.

1999-ൽ ​പു​റ​ത്തി​റ​ങ്ങി​യ 'പൂ​വെ​ല്ലാം കേ​ട്ടു​പ്പാ​ർ' എ​ന്ന ചി​ത്ര​ത്തി​ലാ​ണ് സൂ​ര്യ​യും ജ്യോ​തി​ക​യും ആ​ദ്യ​മാ​യി ഒ​ന്നി​ച്ച​ഭി​ന​യി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് 'കാ​ക്ക കാ​ക്ക', ' പേ​ര​ഴ​ഗ​ൻ' തു​ട​ങ്ങി നി​ര​വ​ധി ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ൽ ഒ​ന്നി​ച്ച ഇ​രു​വ​രും 2006-ലാ​ണ് വി​വാ​ഹി​ത​രാ​യ​ത്.

 

Tags : Entertainment KollywoodNews Jyotika Sivakumar Suriya

Recent News

Corehub Up