x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ജ​യ് സേ​തു​പ​തി​യു​ടെ നാ​യി​ക​യാ​യി ലി​ജോ​മോ​ൾ; ബ​ത്ത ട്രെ​യി​ല​ർ  

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: September 25, 2026 10:56 AM IST | Updated: September 25, 2026 10:56 AM IST

ചിത്രത്തിന്‍റെ ട്രെയിലറിൽ നിന്നും

വി​ജ​യ് സേ​തു​പ​തി നാ​യ​ക​നാ​കു​ന്ന പു​തി​യ ചി​ത്രം ‘ബ​ത്ത’​യു​ടെ ട്രെ​യി​ല​ർ റി​ലീ​സാ​യി. ബാ​ലാ​ജി ത​ര​ണീ​ധ​ര​ൻ തി​ര​ക്ക​ഥ​യൊ​രു​ക്കി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം അ​റ്റ്ലീ​യാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ലി​ജോ​മോ​ൾ ജോ​സാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്.

1980ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ർ ഒന്നിന് ​ചി​ത്രം ആ​ഗോ​ള​വ്യാ​പ​ക​മാ​യി റി​ലീ​സ് ചെ​യ്യും. 

 

സി​നി വ​ൺ സ്റ്റു​ഡി​യോ​സും എ ​ഫോ​ർ ആ​പ്പി​ൾ സ്റ്റു​ഡി​യോ​യും സം​യു​ക്ത​മാ​യി നി​ർ​മ്മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന് സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്ന​ത്  സാ​യ് അ​ഭ​യ​ങ്ക​റാ​ണ്. ആ​ക്ഷ​നും വൈ​കാ​രി​ത​യ്ക്കും ഒ​രു​പോ​ലെ പ്രാ​ധാ​ന്യം ന​ൽ​കി​യി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ റെ​ട്രോ ഗെ​റ്റ​പ്പി​ലാ​ണ് വി​ജ​യ് സേ​തു​പ​തി​യെ​ത്തു​ക. 

 ‘ന​ടു​വു​ല കൊ​ഞ്ചം പ​ക്കാ​തെ കാ​ണോം’, ‘സീ​താ​കാ​ന്തി’ എ​ന്നീ ചി​ത​ങ്ങ​ൾ​ക്കു ശേ​ഷം വി​ജ​യ് സേ​തു​പ​തി​യും ബാ​ലാ​ജി ത​ര​ണീ​ധ​ര​നും ഒ​ന്നി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ ചി​ത്ര​മാ​ണി​ത്. സം​വി​ധാ​യ​ക​ൻ അ​റ്റ്ലി അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം പ്രി​യ അ​റ്റ്ലി, മു​റാ​ദ് ഖേ​താ​നി എ​ന്നി​വ​ർ ചേ​ര്‍​ന്നാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

Tags : Baththa Vijay Sethupathi Lijo Mol Atlee

Recent News

Corehub Up