x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​വി​ൻ പോ​ളി​യു​ടെ ത​മി​ഴ് ചി​ത്രം; ‘യേ​ഴു ക​ട​ൽ യേ​ഴു മ​ലൈ’ ട്രെ​യി​ല​ർ

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: September 25, 2026 11:13 AM IST | Updated: September 25, 2026 11:13 AM IST

ചിത്രത്തിന്‍റെ ട്രെയിലറിൽ നിന്നും

നി​വി​ൻ പോ​ളി​യെ നാ​യ​ക​നാ​ക്കി ത​മി​ഴി​ലെ പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ റാം ​ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ‘യേ​ഴു ക​ട​ൽ യേ​ഴു മ​ലൈ’​യു​ടെ ട്രെ​യി​ല​ർ പു​റ​ത്ത്.

നി​വി​നൊ​പ്പം സൂ​രി, അ‍​ഞ്ജ​ലി എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​വേ​ഷ​ത്തി​ലു​ണ്ട്. ചി​ത്രം ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ആ​ഗോ​ള റി​ലീ​സാ​യി തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ‘റി​ച്ചി’​ക്കു ശേ​ഷം നി​വി​ൻ പോ​ളി​യു​ടേ​താ​യി എ​ത്തു​ന്ന ത​മി​ഴ് ചി​ത്രം കൂ​ടി​യാ​ണി​ത്.

ഫാ​ന്‍റ​സി​യും പ്ര​ണ​യ​വും ആ​ക്ഷ​നും നി​റ​ഞ്ഞ ചി​ത്ര​മാ​യി​രി​ക്കും ‘യേ​ഴു ക​ട​ൽ യേ​ഴു മ​ലൈ’ എ​ന്നാ​ണ് ട്രെ​യി​ല​ർ ന​ൽ​കു​ന്ന സൂ​ച​ന. 8000–ലേ​റെ വ​ർ​ഷം പ​ഴ​ക്ക​മു​ള്ള മ​ര​ണ​മി​ല്ലാ​ത്ത​യാ​ളാ​യാ​ണ് നി​വി‍​ൻ ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്.

 

ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ ക​ണ്ടു​മു​ട്ടു​ന്ന മ​ര​ണ​മി​ല്ലാ​ത്ത, ത​ന്‍റെ പ്ര​ണ​യം തേ​ടി​യ​ല​യു​ന്ന ഒ​രാ​ളും സാ​ധാ​ര​ണ​ക്കാ​ര​നാ​യ ഒ​രാ​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ലൂ​ടെ​യാ​കും ചി​ത്ര​ത്തി​ന്‍റെ ക​ഥ പു​രോ​ഗ​മി​ക്കു​ക എ​ന്നാ​ണ് ട്രെ​യി​ല​റി​ൽ നി​ന്നു​ള്ള സൂ​ച​ന​ക​ൾ. ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ വേ​ഫെ​യ​ർ ഫി​ലിം​സ് ആ​ണ് ചി​ത്രം കേ​ര​ള​ത്തി​ൽ വി​ത​ര​ണ​ത്തി​ന് എ​ത്തി​ക്കു​ന്ന​ത്. 

തി​യ​റ്റ​ർ റി​ലീ​സി​ന് മു​ൻ​പ് ത​ന്നെ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര മേ​ള​ക​ളി​ൽ ശ്ര​ദ്ധ നേ​ടി​യ ചി​ത്ര​മാ​ണ് ‘യേ​ഴു ക​ട​ൽ യേ​ഴു മ​ലൈ’. 53-ാമ​ത് റോ​ട്ട​ർ​ഡാം അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര മേ​ള​യി​ൽ പ്രീ​മി​യ​ർ ചെ​യ്ത ചി​ത്രം വി ​പ്രൊ ബി​ഗ് സ്ക്രീ​ൻ അ​വാ​ർ​ഡ് മ​ത്സ​ര വി​ഭാ​ഗ​ത്തി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 12 ചി​ത്ര​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു.

യു​വ​ൻ ശ​ങ്ക​ർ രാ​ജ​യാ​ണ് ചി​ത്ര​ത്തി​ന് സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത്.‌ വി ​ഹൗ​സ് പ്രൊ‍​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ സു​രേ​ഷ് കാ​മാ​ച്ചി​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Tags : Yezhu Kadal Yezhu Malai Nivin Anjali Soori

Recent News

Corehub Up