നിവിൻ പോളിയെ നായകനാക്കി തമിഴിലെ പ്രശസ്ത സംവിധായകൻ റാം രചനയും സംവിധാനവും നിർവഹിച്ച ‘യേഴു കടൽ യേഴു മലൈ’യുടെ ട്രെയിലർ പുറത്ത്.
നിവിനൊപ്പം സൂരി, അഞ്ജലി എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലുണ്ട്. ചിത്രം ഒക്ടോബർ ഒന്നിന് ആഗോള റിലീസായി തിയറ്ററുകളിലെത്തും. ‘റിച്ചി’ക്കു ശേഷം നിവിൻ പോളിയുടേതായി എത്തുന്ന തമിഴ് ചിത്രം കൂടിയാണിത്.
ഫാന്റസിയും പ്രണയവും ആക്ഷനും നിറഞ്ഞ ചിത്രമായിരിക്കും ‘യേഴു കടൽ യേഴു മലൈ’ എന്നാണ് ട്രെയിലർ നൽകുന്ന സൂചന. 8000–ലേറെ വർഷം പഴക്കമുള്ള മരണമില്ലാത്തയാളായാണ് നിവിൻ ചിത്രത്തിലെത്തുന്നത്.