ചിത്രത്തിൽ വിശാൽ
വിശാൽ സംവിധാനം ചെയ്ത് അഭിനയിക്കുന്ന മകുടം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ എത്തി. മൂന്നു വ്യത്യസ്ത ഗെറ്റപ്പിലാണ് വിശാൽ ചിത്രത്തിൽ വേഷമിടുന്നത്.
വിശാലിന്റെ പവർ പാക്ക്ഡ് ആക്ഷൻ എന്റർടെയ്നർ ആയിരിക്കും മകുടം എന്ന് ടീസർ വ്യക്തമാക്കുന്നു. ഒരു മനുഷ്യനെ കത്തിച്ച് , അവൻ നിന്നു കത്തുന്ന തീയിൽ നിന്നും വിശാൽ സിഗരറ്റ് കൊളുത്തുന്ന ഷോട്ടോടെയാണ് ടീസർ തുടങ്ങുന്നത്. കടലിന്റെ പശ്ചാത്തലത്തിൽ ചേസിങ്ങുകളും തീപാറുന്ന കിടിലൻ സംഘട്ടന രംഗങ്ങളും ഒപ്പം നാൻ കടലിലെ വാഴ്റവൻ അല്ല, അന്ത കടലയേ ആഴ്റവൻ! എന്ന പഞ്ച് ഡയലോഗോടെയുമാണ് ടീസർ അവസാനിക്കുന്നത്.
തെന്നിന്ത്യയിലെ മുൻ നിര നിർമാണ കമ്പനിയായ സൂപ്പർ ഗുഡ് ഫിലിംസ് നിർമിക്കുന്ന 99- മത്തെ സിനിമയാണിത്. വിശാൽ നായകനാവുന്ന 35-മത്തെ സിനിമ കൂടിയാണിത്.
ദുഷാരാ വിജയനാണ് ചിത്രത്തിൽ വിശാലിന്റെ ജോഡി. തമിഴ് - തെലുങ്ക് താരം അഞ്ജലിയും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജി. വി. പ്രകാശ് കുമാറാണ് സംഗീത സംവിധായകൻ. റിച്ചാർഡ് എം നാഥൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ചെന്നൈ, ഊട്ടി, പാലക്കാട് എന്നിവിടങ്ങളിലായിരുന്നു ലൊക്കേഷൻ. ഓഗസ്റ്റ് 14നാണ് ചിത്രം റിലീസ് ചെയ്യും.