x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‍ മ​ക​ളു​ടെ ചി​ത്രം പ​ങ്കു​വ​ച്ച് ജോ​മോ​ൻ ടി. ​ജോ​ണും ഭാ​ര്യ​യും

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: September 25, 2026 02:50 PM IST | Updated: September 25, 2026 02:50 PM IST

ജോമോൻ പങ്കുവച്ച ചിത്രങ്ങൾ

മ​ക​ളു​ടെ ചി​ത്രം പ​ങ്കു​വ​ച്ച് ഛായാ​ഗ്രാ​ഹ​ക​ൻ ജോ​മോ​ൻ ടി. ​ജോ​ൺ. അ​സ​റി​യ തോ​ട്ടു​ങ്ക​ൽ ജോ​ൺ എ​ന്നാ​ണ് മ​ക​ളു​ടെ പേ​ര്. ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​ർ 12നാ​ണ് ജോ​മോ​നും അ​ൻ​സു എ​ൽ​സ​യ്ക്കും പെ​ൺ​കു​ഞ്ഞ് ജ​നി​ക്കു​ന്ന​ത്.

എ​ഞ്ചി​നീ​യ​റും ഗ​വേ​ഷ​ക​യും സി​നി​മ​യി​ൽ ലൈ​ൻ പ്രൊ​ഡ്യൂ​സ​റും ഡി​സൈ​ന​റു​മൊ​ക്കെ​യാ​ണ് അ​ന്‍​സു എ​ൽ​സ വ​ർ​സീ​സ്. 2023ലാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം.

 

ഇ​ന്ത്യ​യി​ലെ ത​ന്നെ ഏ​റ്റ​വും തി​ര​ക്കേ​റി​യ ഛായാ​ഗ്രാ​ഹ​ക​രി​ൽ ഒ​രാ​ളാ​ണ് ജോ​മോ​ൻ ടി. ​ജോ​ൺ. ബ്യൂ​ട്ടി​ഫു​ൾ, ത​ട്ട​ത്തി​ന്‍ മ​റ​യ​ത്ത്, അ​യാ​ളും ഞാ​നും ത​മ്മി​ൽ, വി​ക്ര​മാ​ദി​ത്യ​ൻ, എ​ന്നു നി​ന്‍റെ മൊ​യ്തീ​ൻ, ചാ​ർ​ളി, ഗോ​ൽ​മാ​ല്‍ എ​ഗെ​യ്ൻ, സിം​ബ തു​ട​ങ്ങി​യ നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ലാ​ണ് അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള​ത്. 

ത​ണ്ണീ​ർ​മ​ത്ത​ൻ ദി​ന​ങ്ങ​ൾ എ​ന്ന ചി​ത്ര​ത്തി​ന്‍റെ സ​ഹ​നി​ർ​മാ​താ​വും ആ​യി​രു​ന്നു. ‘ഖ​ലീ​ഫ’​യാ​ണ് അ​ദ്ദേ​ഹം അ​വ​സാ​ന​മാ​യി കാ​മ​റ ചെ​യ്ത സി​നി​മ.

Tags : Cinematographer Jomon T. John daughter photos

Recent News

Corehub Up