Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prize Ceremony

എ​ർ​ത്ത്ഷോ​ട്ട് പു​ര​സ്കാ​ര നി​ശ​യി​ൽ തി​ള​ങ്ങി വി​ല്യം-​കാ​ത​റീ​ൻ ദ​ന്പ​തി​ക​ൾ

മും​​ബൈ: പ​​രി​​സ്ഥി​​തി​​സം​​ര​​ക്ഷ​​ണ രം​​ഗ​​ത്തെ മി​​ക​​ച്ച പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് അം​​ഗീ​​കാ​​രം ന​​ൽ​​കു​​ന്ന ആ​​റാ​​മ​​ത് എ​​ർ​​ത്ത്ഷോ​​ട്ട് പു​​ര​​സ്കാ​​ര​​ദാ​​ന​​ച്ച​​ട​​ങ്ങി​​ന് മും​​ബൈ​​യി​​ൽ പ്രൗ​​ഢ​​മാ​​യ വേ​​ദി. ജി​​യോ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ക​​ൺ​​വ​​ൻ​​ഷ​​ൻ സെ​​ന്‍റ​​റി​​ൽ ബ്രി​​ട്ടീ​​ഷ് രാ​​ജ​​കു​​മാ​​ര​​ൻ വി​​ല്യ​​മും പ​​ത്നി കാ​​ത​​റീ​​ൻ (കെ​​യ്റ്റ് മി​​ഡി​​ൽ​​ട​​ൺ) രാ​​ജ​​കു​​മാ​​രി​​യും പ​​ങ്കെ​​ടു​​ത്ത ച​​ട​​ങ്ങി​​ൽ അ​​ഞ്ചു വി​​ജ​​യി​​ക​​ൾ​​ക്ക് പ​​ത്തു​​ല​​ക്ഷം പൗ​​ണ്ട് വീ​​തം സ​​മ്മാ​​നി​​ച്ചു.

ഇ​​ന്ത്യ​​യി​​ൽ​​നി​​ന്നു ഫൈ​​ന​​ലി​​ലെ​​ത്തി​​യ മ​​ഹീ​​ന്ദ്ര ലാ​​സ്റ്റ് മൈ​​ൽ മൊ​​ബി​​ലി​​റ്റി​​യു​​ടെ ഇ​​ല​​ക്‌​​ട്രി​​ക് ഓ​​ട്ടോ​​റി​​ക്ഷ​​യി​​ൽ വി​​ല്യം രാ​​ജ​​കു​​മാ​​ര​​ൻ ന​​ട​​ത്തി​​യ യാ​​ത്ര​​യും ശ്ര​​ദ്ധേ​​യ​​മാ​​യി. ബാ​​ന്ദ്ര-​​വ​​ർ​​ളി ക​​ട​​ൽ​​പ്പാ​​ല​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ പ​​ച്ച നി​​റ​​ത്തി​​ലു​​ള്ള ഇ ​​റി​​ക്ഷ വി​​ല്യം ഓ​​ടി​​ച്ച​​പ്പോ​​ൾ കെ​​യ്റ്റ് പി​​ന്നി​​ലി​​രു​​ന്ന് യാ​​ത്ര ആ​​സ്വ​​ദി​​ച്ചു. ച​​ട​​ങ്ങി​​ന്‍റെ ഭാ​​ഗ​​മാ​​യി 15 ഫൈ​​ന​​ലി​​സ്റ്റു​​ക​​ളു​​മാ​​യും രാ​​ജ​​ദ​​മ്പ​​തി​​ക​​ൾ സം​​വ​​ദി​​ച്ചു.

ച​​ട​​ങ്ങി​​ൽ ഇ​​ന്ത്യ​​ൻ വ​​സ്ത്ര​​ധാ​​ര​​ണ​​ത്തി​​ലാ​​ണ് ഇ​​രു​​വ​​രും ശ്ര​​ദ്ധ നേ​​ടി​​യ​​ത്. ഡി​​സൈ​​ന​​ർ മ​​ഹി​​മ മ​​ഹാ​​ജ​​ൻ ഒ​​രു​​ക്കി​​യ സി​​ന്ദൂ​​ര​​ച്ചു​​വ​​പ്പ് ജോ​​ർ​​ജ​​റ്റ് അ​​നാ​​ർ​​ക്ക​​ലി വേ​​ഷ​​മാ​​ണു കെ​​യ്റ്റ് അ​​ണി​​ഞ്ഞ​​ത്. കൈ​​കൊ​​ണ്ടു​​ള്ള എം​​ബ്രോ​​യ്ഡ​​റി​​യും എ​​ലി​​സ​​ബ​​ത്ത് രാ​​ജ്ഞി​​യു​​ടെ ശേ​​ഖ​​ര​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന മ​​ര​​ത​​ക​​ക്ക​​ല്ലു​​ക​​ൾ പ​​തി​​ച്ച ആ​​ഭ​​ര​​ണ​​ങ്ങ​​ളും വേ​​ഷ​​ത്തി​​ന് മാ​​റ്റു​​കൂ​​ട്ടി. ഡി​​സൈ​​ന​​ർ മ​​നീ​​ഷ് മ​​ൽ​​ഹോ​​ത്ര ഒ​​രു​​ക്കി​​യ ക​​റു​​ത്ത ബ​​ന്ദ്ഗ​​ല അ​​ണി​​ഞ്ഞാ​​ണ് വി​​ല്യം എ​​ത്തി​​യ​​ത്. ബോ​​ളി​​വു​​ഡ് താ​​ര​​ങ്ങ​​ളാ​​യ സോ​​നം ക​​പൂ​​ർ, ആ​​ലി​​യ ഭ​​ട്ട് തു​​ട​​ങ്ങി​​യ​​വ​​രും ച​​ട​​ങ്ങി​​ന് സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു.

പ​​രി​​സ്ഥി​​തി സം​​ര​​ക്ഷ​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട അ​​ഞ്ചു മേ​​ഖ​​ല​​ക​​ളി​​ലാ​​യി ബി​​ൽ​​ഡ് എ ​​വേ​​സ്റ്റ്-​​ഫ്രീ വേ​​ൾ​​ഡ്: നി​​ക്കോ​​ളാ​​സ് തി​​യ​​റി (ഫ്രാ​​ൻ​​സ്), ക്ലീ​​ൻ അ​​വ​​ർ എ​​യ​​ർ: മ​​ഹീ​​ന്ദ്ര ലാ​​സ്റ്റ് മൈ​​ൽ മൊ​​ബി​​ലി​​റ്റി (ഇ​​ന്ത്യ), ഫി​​ക്സ് അ​​വ​​ർ ക്ലൈ​​മ​​റ്റ്: ഓ​​ർ​​സ്റ്റെ​​ഡ് (ഡെ​​ന്മാ​​ർ​​ക്ക്), പ്രൊ​​ട്ട​​ക്‌​​ട് ആ​​ൻ​​ഡ് റീ​​സ്റ്റോ​​ർ നേ​​ച്ച​​ർ: ഭൂ​​ട്ടാ​​ൻ രാ​​ജ​​ഭ​​ര​​ണ​​കൂ​​ടം, റീ​​വൈ​​വ് അ​​വ​​ർ ഓ​​ഷ​​ൻ​​സ്‌: കോ​​റ​​ൽ പ​​സി​​സി എ​​ന്നി​​വ​​രാ​​ണ് ഈ ​​വ​​ർ​​ഷം പു​​ര​​സ്കാ​​രം നേ​​ടി​​യ​​ത്. വാ​​യു​​മ​​ലി​​നീ​​ക​​ര​​ണം കു​​റ​​യ്ക്കു​​ന്ന​​തി​​നു​​ള്ള പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കാ​​ണു മ​​ഹീ​​ന്ദ്ര ലാ​​സ്റ്റ് മൈ​​ൽ മൊ​​ബി​​ലി​​റ്റി പു​​ര​​സ്കാ​​രം നേ​​ടി​​യ​​ത്.

2020ൽ ​​വി​​ല്യം രാ​​ജ​​കു​​മാ​​ര​​ൻ ആ​​രം​​ഭി​​ച്ച എ​​ർ​​ത്ത്ഷോ​​ട്ട് പു​​ര​​സ്കാ​​ര​​ത്തി​​ന്‍റെ ആ​​റാ​​മ​​ത് പ​​തി​​പ്പി​​നാ​​ണ് ഇ​​ന്ത്യ വേ​​ദി​​യാ​​യ​​ത്. ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ വി​​ജ​​യി​​ക​​ളെ​​യും ഫൈ​​ന​​ലി​​സ്റ്റു​​ക​​ളെ​​യും സം​​ഭാ​​വ​​ന ചെ​​യ്ത രാ​​ജ്യ​​ങ്ങ​​ളി​​ലൊ​​ന്നെ​​ന്ന പ​​രി​​ഗ​​ണ​​ന​​യി​​ലാ​​ണ് ഇ​​ന്ത്യ​​യെ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്.

മൂ​​ന്നു ദി​​വ​​സ​​ത്തെ ഇ​​ന്ത്യാ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നെ​​ത്തി​​യ രാ​​ജ​​ദ​​മ്പ​​തി​​ക​​ൾ ഇ​​ന്ന് ന്യൂ​​ഡ​​ൽ​​ഹി​​യി​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തും. തു​​ട​​ർ​​ന്ന് ബ്രി​​ട്ട​​നി​​ലേ​​ക്കു മ​​ട​​ങ്ങും.

Latest News

Corehub Up