വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ഫെഡറൽ അന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ ഡയറക്ടർ കാഷ് പട്ടേലിന്റെ സ്വകാര്യ ഇ-മെയിൽ അക്കൗണ്ട് ഇറാൻ അനുകൂല സൈബർ ക്രിമിനലുകൾ ഹാക്ക് ചെയ്തു.
ഹൻഡാല ഹാക്ക് ടീം എന്ന സംഘം പട്ടേലിന്റെ വ്യക്തിവിവരങ്ങളും ഫോട്ടോകളും ചോർത്തി തങ്ങളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയായിരുന്നു.ഇത് തുടക്കം മാത്രമാണെന്ന ഭീഷണിയും സംഘം മുഴക്കിയിട്ടുണ്ട്.
സംഘത്തെക്കുറിച്ച് വിവരം നല്കുന്നവർക്ക് ഒരു കോടി ഡോളറിന്റെ പാരിതോഷികം നല്കുമെന്ന് എഫ്ബിഐ അറിയിച്ചു.