Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Production Drops

Pathanamthitta

കൊ​ടുംചൂ​ടി​ൽ ഉ​ത്പാ​ദ​നം കു​റ​ഞ്ഞു ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍ പ്ര​തി​സ​ന്ധി​യി​ല്‍

കോ​ഴ​ഞ്ചേ​രി: അ​പ്ര​തീ​ക്ഷി​ത ചൂ​ടും വ​ര​ൾ​ച്ച​യും ക്ഷീ​ര​ക​ർ​ഷ​ക​രെ​യും പ്ര​തി​സ​ന്ധി​യി​ലാ​ഴ്ത്തി. അ​ന്ത​രീ​ക്ഷ താ​പ​നി​ല ഉ​യ​ര്‍​ന്ന​തോ​ടെ പ​ശു​ക്ക​ളി​ല്‍ പാ​ല്‍ ഉ​ത്പാ​ദ​നം കു​ത്ത​നെ കു​റ​ഞ്ഞ​താ​ണ് ക്ഷീ​ര ക​ര്‍​ഷ​ക​ര്‍​ക്ക് തി​രി​ച്ച​ടി​യാ​കു​ന്ന​ത്. വേ​ന​ൽ​ച്ചൂ​ട് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന​ത് ക്ഷീ​ര​ഫാ​മു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ങ്ങ​ളെ​യും സാ​ര​മാ​യി ബാ​ധി​ച്ചുതു​ട​ങ്ങി.

താ​പ​നി​ല വ​ർ​ധി​ക്കു​ന്ന​തു മൂ​ല​മാ​ണ് പാ​ലു​ത്പാ​ദ​നം കു​റ​യാ​ന്‍ കാ​ര​ണ​മെ​ന്ന് ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു. തീ​റ്റ​യെ​ടു​ക്കു​ന്ന​തി​ലും വെ​ള്ളം കു​ടി​ക്കു​ന്ന​തി​ലും ഉ​ണ്ടാ​കു​ന്ന വ്യ​തി​യാ​നം കാ​ര​ണം ദി​വ​സം ഒ​ന്നു മു​ത​ല്‍ നാ​ലു ലി​റ്റ​ര്‍ വ​രെ പാ​ല്‍ കു​റ​യു​ന്ന​താ​യി ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു.

വേ​ന​ലി​ല്‍ പ​ച്ച​പ്പു​ല്ല് ഉ​ണ​ങ്ങി ന​ശി​ക്കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ തീ​റ്റ ല​ഭ്യ​ത​യും കു​റ​ഞ്ഞു. ത​മി​ഴ്‌​നാ​ട്ടി​ല്‍​നി​ന്നു​ള്ള വൈ​ക്കോ​ലി​ന്‍റെ ( ക​ച്ചി ) വ​ര​വും കു​റ​ഞ്ഞു. വൈ​ക്കോ​ല്‍ ഒ​രു കെ​ട്ടി​ന് 10 രൂ​പ​യാ​ണ് വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത്. 350 മു​ത​ല്‍ 400 രൂ​പ വ​രെ​യാ​ണ് ഒ​രു കെ​ട്ട് ക​ച്ചി​ക്ക് ഇ​പ്പോ​ഴ​ത്തെ വി​ല.

കാ​ലീ​ത്തീ​റ്റ​യു​ടെ വി​ല​യി​ലും വ​ന്‍ വ​ർ​ധ​ന​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. 50 കി​ലോ തൂ​ക്കം വ​രു​ന്ന ഒ​രു ചാ​ക്കി​ന് ഇ​പ്പോ​ഴ​ത്തെ വി​ല 1650 രൂ​പ​യാ​ണ്. 60 കി​ലോ പ​രു​ത്തി​പ്പി​ണ്ണാ​ക്കി​ന്‍റെ വി​ല 3000 രൂ​പ​യാ​യി ഉ​യ​ര്‍​ന്നു. എ​ള്ളി​ൻ​പി​ണ്ണി​ക്കി​ന് 50 കി​ലോ​യു​ടെ ചാ​ക്കി​ന് ഇ​പ്പോ​ഴ​ത്തെ വി​ല 2560 രൂ​പ​യാ​ണ്. കാ​ലി​ത്തീ​റ്റ​യു​ടെ വി​ല കൂ​ടി​യ​ത് ക​ര്‍​ഷ​ക​രു​ടെ ലാ​ഭ​ത്തെ​യാ​ണ് ബാ​ധി​ക്കു​ന്ന​ത്.

96,000 രൂ​പ മു​ത​ല്‍ 1.25 ല​ക്ഷം രൂ​പ വ​രെ വി​ല​യു​ള്ള എ​ച്ച്എ​ഫ് പ​ശു​ക്ക​ള്‍​ക്ക് എ​പ്പോ​ഴും ത​ണു​പ്പാ​ണ് വേ​ണ്ട​ത്. ഇ​തു​കൊ​ണ്ടു​ത​ന്നെ തൊ​ഴു​ത്തു​ക​ളി​ലും മ​റ്റും ഫാ​നു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് വ​രു​ന്നു​ണ്ട്. എ​ന്നാ​ല്‍, വൈ​ദ്യു​തി നി​ര​ക്കി​ലു​ണ്ടാ​യ വ​ർ​ധ​ന കാ​ര​ണം അ​ധി​ക ഭാ​ര​മാ​ണു​ണ്ടാ​കു​ന്ന​തെ​ന്ന് ക്ഷീ​ര ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു.
ചൂ​ടു​കാ​ര​ണം പ​ശു​ക്ക​ള്‍​ക്കു​ണ്ടാ​കു​ന്ന രോ​ഗ​ങ്ങ​ളും അ​വ​യു​ടെ സം​ര​ക്ഷ​ണ​ച്ചെ​ല​വും അ​ധി​ക​മാ​യി വ​ന്നി​രി​ക്കു​ക​യാ​ണ്. വെ​റ്റ​റി​ന​റി മ​രു​ന്നു​ക​ളു​ടെ വി​ല​യും ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ചു.

ക്ഷീ​രസം​ഘ​ങ്ങ​ളി​ല്‍ പാ​ല്‍ ന​ല്‍​കി​യാ​ല്‍ കൊ​ഴു​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വി​ല മാ​ത്ര​മാ​ണ് ക​ര്‍​ഷ​ക​ര്‍​ക്ക് ല​ഭി​ക്കു​ന്ന​ത്. എ​ന്നാ​ല്‍, സ​ബ്‌​സി​ഡി ഇ​ന​ത്തി​ല്‍ കാ​ലി​ത്തീ​റ്റ​യും മ​റ്റും ല​ഭി​ക്കു​ന്ന​തി​നു​വേ​ണ്ടി ക​ര്‍​ഷ​ക​ര്‍ കു​റ​ച്ചു പാ​ലെ​ങ്കി​ലും സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍​ക്ക് ന​ല്‍​കു​ന്നു​ണ്ട്.

പു​റ​ത്ത് പാ​ല്‍ വി​ല്‍​ക്കു​ന്ന​ത് ഒ​രു ലി​റ്റ​റി​ന് 70 രൂ​പ നി​ര​ക്കി​ലാ​ണ്. എ​ന്നാ​ല്‍, ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഈ ​വി​ല​യ്ക്ക് പാ​ല്‍ വി​റ്റാ​ലും ലാ​ഭം ല​ഭി​ക്കി​ല്ലെ​ന്നു ക​ർ​ഷ​ക​ർ പ​റ​യു​ന്നു. വേ​ന​ല്‍​ക്കാ​ല​ത്ത് ക്ഷീ​ര​മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് പ്ര​ത്യേ​കം പാ​ക്കേ​ജു​ക​ളും കാ​ലി​ത്തീ​റ്റ​യ്ക്കും മ​റ്റും സ​ബ്‌​സി​ഡി​യും അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ക​ര്‍​ഷ​ക​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Latest News

Corehub Up