Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Professional Congress

110 കമ്പനികൾ ഇന്‍ഫോപാര്‍ക്ക് വിട്ടെന്ന് പ്ര​​​ഫ​​​ഷ​​​ണ​​​ല്‍ കോ​​​ണ്‍ഗ്ര​​​സ്

കൊ​​​ച്ചി: ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു വ​​​ര്‍ഷ​​​ത്തി​​​നു​​​ള്ളി​​​ല്‍ ഇ​​​ന്‍ഫോ​​​പാ​​​ര്‍ക്കി​​​ല്‍നി​​​ന്നു 110 ക​​​മ്പ​​​നി​​​ക​​​ള്‍ പ്ര​​​വ​​​ര്‍ത്ത​​​നം ഉ​​​പേ​​​ക്ഷി​​​ച്ചു​​​പോ​​​യ​​​താ​​​യി പ്ര​​​ഫ​​​ഷ​​​ണ​​​ല്‍ കോ​​​ണ്‍ഗ്ര​​​സ് ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ല്‍ദോ ചി​​​റ​​​ക്ക​​​ച്ചാ​​​ലി​​​ല്‍. ഇ​​​ന്‍ഫോ​​​പാ​​​ര്‍ക്ക് വി​​​ക​​​സ​​​ന​​​ത്തി​​​ല്‍ സ​​​ർ​​​ക്കാ​​​ര്‍ വ​​​ലി​​​യ അ​​​നാ​​​സ്ഥ​​​യാ​​​ണു കാ​​​ട്ടു​​​ന്ന​​​ത്.

2024 - 25 കാ​​​ല​​​യ​​​ള​​​വി​​​ല്‍ ഇ​​​ന്‍ഫോ​​​പാ​​​ര്‍ക്കി​​​നാ​​​യി ബ​​​ജ​​​റ്റി​​​ല്‍ നീ​​​ക്കി​​​വ​​​ച്ച 26 കോ​​​ടി രൂ​​​പ​​​യി​​​ല്‍ ഏ​​​ക​​​ദേ​​​ശം ര​​​ണ്ടു കോ​​​ടി രൂ​​​പ മാ​​​ത്ര​​​മാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ഇ​​​ന്‍ഫോ​​​പാ​​​ര്‍ക്ക് മൂ​​​ന്നാം​​​ഘ​​​ട്ട വി​​​ക​​​സ​​​ന​​​ത്തി​​​നാ​​​യി കു​​​ന്ന​​​ത്തു​​​നാ​​​ട് മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി പി.​​​രാ​​​ജീ​​​വ് പ്ര​​​ഖ്യാ​​​പി​​​ച്ചെ​​​ങ്കി​​​ലും എ​​​ട്ടു​​​മാ​​​സം ക​​​ഴി​​​ഞ്ഞി​​​ട്ടും അ​​​തി​​​നു​​​ള്ള പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ തു​​​ട​​​ങ്ങി​​​യി​​​ട്ടി​​​ല്ലെ​​​ന്ന് വി​​​വ​​​രാ​​​വ​​​കാ​​​ശ രേ​​​ഖ​​​ക​​​ള്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​താ​​​യും എ​​​ല്‍ദോ പ​​​റ​​​ഞ്ഞു.

ഇ​​​ന്‍ഫോ​​​പാ​​​ര്‍ക്കി​​​നു സ​​​മീ​​​പം 246 ഏ​​​ക്ക​​​ര്‍ ഭൂ​​​മി​​​യാ​​​ണ് സ്മാ​​​ര്‍ട്ട് സി​​​റ്റി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ഒ​​​ന്നും ചെ​​​യ്യാ​​​നാ​​​കാ​​​തെ കി​​​ട​​​ക്കു​​​ന്ന​​​ത്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ആ​​​വ​​​ശ്യ​​​മാ​​​യ ഭൂ​​​മി ല​​​ഭ്യ​​​മ​​​ല്ലാ​​​ത്ത​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് ഇ​​​ന്‍ഫോ​​​പാ​​​ര്‍ക്കി​​​ല്‍ പ്ര​​​വ​​​ര്‍ത്ത​​​നം തു​​​ട​​​ങ്ങു​​​ന്ന​​​തി​​​ന് അ​​​പേ​​​ക്ഷ കൊ​​​ടു​​​ത്ത് 140 ക​​​മ്പ​​​നി​​​ക​​​ള്‍ കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്.

ക​​​ഴി​​​ഞ്ഞ പ​​​ത്തു വ​​​ര്‍ഷ​​​മാ​​​യി സ്മാ​​​ര്‍ട്ട് സി​​​റ്റി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഒ​​​ന്നും ചെ​​​യ്യാ​​​തി​​​രു​​​ന്ന​​​ത് എ​​​ന്തു​​​കൊ​​​ണ്ടാ​​​ണെ​​​ന്ന് സ​​​ര്‍ക്കാ​​​ര്‍ മ​​​റു​​​പ​​​ടി പ​​​റ​​​യ​​​ണം.

സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​ര്‍ എ​​​ത്ര​​​യും വേ​​​ഗം സ്മാ​​​ര്‍ട്ട്സി​​​റ്റി സ്ഥ​​​ല​​​മോ മ​​​റ്റേ​​​തെ​​​ങ്കി​​​ലും പ്ര​​​ദേ​​​ശ​​​മോ യു​​​ദ്ധ​​​കാ​​​ലാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ഏ​​​റ്റെ​​​ടു​​​ത്ത് ഇ​​​വി​​​ടെ ക​​​മ്പ​​​നി​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യി​​​ല്ലെ​​​ങ്കി​​​ല്‍ യു​​​വ​​​ത​​​ല​​​മു​​​റ ജോ​​​ലി​​​ക്കാ​​​യി മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളെ​​​യോ രാ​​​ജ്യ​​​ങ്ങ​​​ളെ​​​യോ ആ​​​ശ്ര​​​യി​​​ക്കേ​​​ണ്ടി വ​​​രു​​​മെ​​​ന്നും എ​​​ല്‍ദോ ചി​​​റ​​​ക്ക​​​ച്ചാ​​​ലി​​​ല്‍ പ​​​റ​​​ഞ്ഞു. പ്ര​​​ഫ​​​ഷ​​​ണ​​​ല്‍ കോ​​​ണ്‍ഗ്ര​​​സ് ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി ക​​​ബീ​​​ര്‍ ബി. ​​​ഹാ​​​റൂ​​​ണും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Corehub Up