Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Program Inaugurated

Kozhikode

കം​പ്യൂ​ട്ട​ർ പ​രി​ശീ​ല​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു

പേ​രാ​മ്പ്ര: പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 2026 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ്പി​ലാ​ക്കു​ന്ന വ​നി​ത​ക​ൾ​ക്കു​ള്ള കം​പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത നൈ​പു​ണ്യ പ​രി​ശീ​ല​ന പ​രി​പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി വ​ട്ട​ക്ക​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​ഴി​ക്കോ​ട് സ്കി​ൽ ഡെ​വ​ല​പ്പ്മെ​ന്‍റ് സെ​ന്‍റ​റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി. ആ​റ് മാ​സ​ത്തെ പ​രി​ശീ​ല​ന പ​രി​പാ​ടി​യ്ക്കു ശേ​ഷം ന​ൽ​കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പി​എ​സ്‌​സി പ​രീ​ക്ഷ​ക്കു​ള്ള യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​വാ​ൻ ക​ഴി​യും. പ​രി​പാ​ടി​യി​ൽ ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​സീ​മ വാ​ഴ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ഹീ​ദ പാ​റേ​മ്മ​ൽ, അം​ഗ​ങ്ങ​ളാ​യ യു. ​അ​നി​ത, ലി​ജി ഷി​ജു, എ​ൻ.​പി. ബാ​ബു, രാ​ജ​ൻ മ​രു​തേ​രി, കെ.​കെ. സു​വ​ർ​ണ്ണ, പി.​പി. സ​മീ​ർ, ബി​ജു സി. ​എ​ര​വ​ട്ടൂ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം സെ​ക്കീ​ന കാ​സിം, വ്യ​വ​സാ​യ ഓ​ഫി​സ​ർ ഇ​ബ്രാ​ഹി​കു​ട്ടി, സ്കി​ൽ ഡെ​വ​ല​പ്പ്മെ​ന്‍റ് ഓ​ഫി​സ​ർ സ്‌​കാ​ലി​ൻ ചി​റ്റി​ല​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up