Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Proposed Stadium On The Karimpam Campus

Kannur

ക​രി​ന്പം കി​ല കാ​ന്പ​സി​ലെ നി​ർ​ദി​ഷ്ട സ്റ്റേ​ഡി​യം കൂ​റു​മാ​ത്തൂ​രി​ലേ​ക്ക് മാ​റ്റു​ന്നു

ത​ളി​പ്പ​റ​മ്പ്: ക​രി​മ്പം കി​ല കാ​ന്പ​സി​ൽ കോ​ടി​ക​ൾ ചെ​ല​വി​ട്ട് നി​ർ​മി​ക്കാ​ൻ നി​ശ്ച​യി​ച്ച ജി​ല്ലാ സ്റ്റേ​ഡി​യം പ​ദ്ധ​തി കു​റു​മാ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മാ​റ്റു​ന്നു. പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ളാ​ടം​പാ​റ​യി​ൽ സ്റ്റേ​ഡി​യം നി​ർ​മി​ക്കാ​നാ​ണ് നീ​ക്കം. ഇ​വി​ടെ അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്ന് സ്ഥ​ലം എം​എ​ൽ​എ​യാ​യ ടി.​കെ. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

ക​രി​ന്പ​ത്ത് സ്റ്റേ​ഡി​യം നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ് സ്റ്റേ​ഡി​യം പ​ദ്ധ​തി കു​റു​മാ​ത്തൂ​രി​ലേ​ക്ക് മാ​റ്റു​ന്ന​ത്. പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 28ന് ​അ​ന്ന​ത്തെ കാ​യി​ക മ​ന്ത്രി വി. ​അ​ബ്ദു​ൾ റ​ഹ്മാ​ൻ നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്തി​രു​ന്നു. മു​ൻ എം​എ​ൽ​എ എം.​വി. ഗോ​വി​ന്ദ​ന്‍റെ ശ്ര​മ​ഫ​ല​മാ​യി​ട്ടാ​യി​രു​ന്നു ക​രി​ന്പ​ത്ത് ജി​ല്ലാ സ്റ്റേ​ഡി​യം, സ്പോ​ർ​ട്സ് കോം​പ്ല​ക്സ് പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​ത്.

കി​ഫ്ബി ഫ​ണ്ടി​ൽ 45 കോ​ടി രൂ​പ ചെ​ല​വി​ട്ട് നി​ർ​മാ​ണം ന​ട​ത്തു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. സ്പോ​ർ​ട്‌​സ് കേ​ര​ള ഫൗ​ണ്ടേ​ഷ​ൻ (എ​സ്കെ​എ​ഫ്) സ​മ​ർ പ്പി​ച്ച വി​ശ​ദ​പ​ദ്ധ​തി രേ​ഖ​യ്ക്ക് കി​ഫ്ബി​യു​ടെ അം​ഗീ​കാ​ര​വും സാ​ങ്കേ​തി​കാ​നു​മ​തി​യും ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. കി​ല വി​ട്ടു​ന​ൽ​കി​യ പ​ത്ത് ഏ​ക്ക​റോ​ളം വ​രു​ന്ന സ്ഥ​ല​ത്ത് സ്റ്റേ​ഡി​യം നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള മ​ണ്ണു​നീ​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളും ന​ട​ന്നുവ​രു​ന്ന​തി​നി​ടെ​യാ​ണ് സ്റ്റേ​ഡി​യം മ​റ്റൊ​രി​ട​ത്തേ​ക്ക് മാ​റ്റാ​ൻ തീ​രു​മാ​നം.

Latest News

Corehub Up