Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prosperity

Kannur

കൂ​ലി​പ്പ​ണി​യി​ൽ​നി​ന്ന് സ​മൃ​ദ്ധി​യി​ലേ​ക്ക്

കാ​ഞ്ഞ​ങ്ങാ​ട്: കൂ​ലി​പ്പ​ണി​യും ക്ഷേ​ത്ര​ത്തി​ലെ സേ​വ​ന​വു​മാ​യി ക​ഴി​ഞ്ഞു​പോ​ന്ന വെ​ള്ളി​ക്കോ​ത്ത് സ്വ​ദേ​ശി കെ. ​ര​ത്നാ​ക​ര​ന് (57) കേ​ര​ള സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി​യു​ടെ ഒ​രു​കോ​ടി രൂ​പ സ​മ്മാ​ന​നേ​ട്ടം. ക​ഴി​ഞ്ഞ​ദി​വ​സം ന​റു​ക്കെ​ടു​ത്ത സ​മൃ​ദ്ധി ലോ​ട്ട​റി​യു​ടെ ഒ​ന്നാം​സ​മ്മാ​ന​മാ​ണ് ര​ത്നാ​ക​ര​നെ തേ​ടി​യെ​ത്തി​യ​ത്.

വ​ർ​ഷ​ങ്ങ​ളാ​യി കൂ​ലി​പ്പ​ണി​യെ​ടു​ത്ത് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന ര​ത്നാ​ക​ര​ൻ ഇ​തോ​ടൊ​പ്പം അ​ടോ​ട്ട് മൂ​ത്തേ​ട​ത്ത് കു​തി​ര് പു​തി​യ​സ്ഥാ​നം ക്ഷേ​ത്ര​ത്തി​ലെ കൂ​ട്ടാ​യി​ക്കാ​ര​നാ​യും പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. പെ​ര​ളം ത​ട്ടു​മ്മ​ലി​ലെ ചെ​റി​യൊ​രു വീ​ട് മാ​ത്ര​മാ​ണ് സ്വ​ന്ത​മാ​യു​ള്ള​ത്. ഭാ​ര്യ ദാ​ക്ഷാ​യ​ണി വീ​ട്ട​മ്മ​യാ​ണ്. മ​ക്ക​ളാ​യ ര​ഞ്ജു​നാ​ഥ്, അ​ഞ്ജു, സ​ഞ്ജു​നാ​ഥ് എ​ന്നി​വ​രും ചെ​റി​യ ജോ​ലി​ക​ൾ ചെ​യ്ത് ക​ഴി​യു​ന്ന​വ​രാ​ണ്.

കാ​ഞ്ഞ​ങ്ങാ​ട് ടൗ​ണി​ലെ ഏ​ജ​ൻ​സി​യി​ൽ നി​ന്നു ലോ​ട്ട​റി ടി​ക്ക​റ്റെ​ടു​ത്ത് വെ​ള്ളി​ക്കോ​ത്തും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ട​ന്നു വി​ല്പ​ന ന​ട​ത്തു​ന്ന മാ​വു​ങ്കാ​ൽ സ്വ​ദേ​ശി കൃ​ഷ്ണ​ന്‍റെ പ​ക്ക​ൽ നി​ന്നാ​ണ് ടി​ക്ക​റ്റെ​ടു​ത്ത​ത്. പ​തി​വാ​യി ലോ​ട്ട​റി ടി​ക്ക​റ്റെ​ടു​ക്കു​ന്ന ര​ത്നാ​ക​ര​ൻ ക​ഴി​ഞ്ഞ​ദി​വ​സം കൃ​ഷ്ണ​നെ ക​ണ്ട​പ്പോ​ൾ വി​ളി​ച്ചു​വ​രു​ത്തി ടി​ക്ക​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നു മു​ന്പ് 5000 രൂ​പ വ​രെ ര​ത്നാ​ക​ര​ന് സ​മ്മാ​നം ല​ഭി​ച്ചി​ട്ടു​ണ്ട്. സ​മ്മാ​നം കി​ട്ടി​യ ടി​ക്ക​റ്റ് കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്ക് മ​ഡി​യ​ൻ ശാ​ഖ​യി​ൽ ഏ​ല്പി​ച്ചു.

Latest News

Corehub Up