Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prosperous

ഓ​ണം സ​മൃ​ദ്ധ​മാ​ക്കാ​ൻ മി​ല്‍​മ

കൊ​​​​ച്ചി: ഓ​​​​ണ​​​​ത്തി​​​​നു ഗു​​​​ണ​​​​മേ​​​​ന്മ​​​​യു​​​​ള്ള പാ​​​​ലും പാ​​​​ലു​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളും സു​​​​ല​​​​ഭ​​​​മാ​​​​യി ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​ൻ മി​​​​ല്‍​മ എ​​​​റ​​​​ണാ​​​​കു​​​​ളം മേ​​​​ഖ​​​​ലാ യൂ​​​​ണി​​​​യ​​​​നി​​​​ൽ വി​​​​പു​​​​ല​​​​മാ​​​​യ ഒ​​​​രു​​​​ക്ക​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി. ഉ​​​​ത്രാ​​​​ട​​​ദി​​​​ന​​​​ത്തി​​​​ൽ 12 ല​​​​ക്ഷം ലി​​​​റ്റ​​​​ര്‍ പാ​​​​ൽ വി​​​​ൽ​​​​പ​​​​ന​​​​യ്ക്കെ​​​​ത്തി​​​​ക്കാ​​​​നാ​​​​ണു ത​​​​യാ​​​​റെ​​​​ടു​​​​പ്പു​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന​​​​ത്.

സാ​​​​ധാ​​​​ര​​​​ണ​​​​നി​​​​ല​​​​യി​​​​ൽ പ്ര​​​​തി​​​​ദി​​​​നം ആ​​​​വ​​​​ശ്യ​​​​മു​​​​ള്ള ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളു​​​​ടെ അ​​​​ള​​​​വി​​​​ന്‍റെ മൂ​​​​ന്നി​​​​ര​​​​ട്ടി അ​​​​ധി​​​​ക​​​​മാ​​​​ണ് ഈ ​​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ മി​​​​ൽ​​​​മ പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത്. എ​​​​റ​​​​ണാ​​​​കു​​​​ളം മേ​​​​ഖ​​​​ലാ യൂ​​​​ണി​​​​യ​​​​ന്‍റെ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​പ​​​​രി​​​​ധി​​​​യി​​​​ല്‍ വ​​​​രു​​​​ന്ന എ​​​​റ​​​​ണാ​​​​കു​​​​ളം, ഇ​​​​ടു​​​​ക്കി, കോ​​​​ട്ട​​​​യം, തൃ​​​​ശൂ​​​​ര്‍ ജി​​​​ല്ല​​​​ക​​​​ളി​​​​ൽ തി​​​​രു​​​​വോ​​​​ണം വ​​​​രെ മി​​​​ല്‍​മ കൂ​​​​ടു​​​​ത​​​​ൽ പാ​​​​ലും പാ​​​​ലു​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളും ല​​​​ഭ്യ​​​​മാ​​​​ക്കും.

പാ​​​​ലിനും നെ​​​​യ്ക്കും ഇ​​​​ത​​​​ര പാ​​​​ലു​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ​​​​ക്കും​​​ പു​​​​റ​​​​മെ ഷു​​​​ഗ​​​​ര്‍ ഫ്രീ ​​​​ഐ​​​​സ്ക്രീം, ഷു​​​​ഗ​​​​ര്‍ ഫ്രീ ​​​​പേ​​​​ഡ, 65 ഇ​​​​നം ഐ​​​​സ്ക്രീ​​​​മു​​​​ക​​​​ൾ, അ​​​​ഞ്ചി​​​​നം പേ​​​​ഡ, വി​​​​വി​​​​ധ​​​​യി​​​​നം പ​​​​നീ​​​​ർ, പാ​​​​ല​​​​ട തു​​​​ട​​​​ങ്ങി​​​​യ​​​​വ ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള 160ഓ​​​​ളം ഉ​​​​ത്പ​​​ന്ന​​​​ങ്ങ​​​​ള്‍ വി​​​​പ​​​​ണി​​​​യി​​​​ല്‍ ആ​​​​വ​​​​ശ്യാ​​​​നു​​​​സൃ​​​​തം ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​നു​​​​ള്ള ത​​​​യാ​​​​റെ​​​​ടു​​​​പ്പു​​​​ക​​​​ളും പൂ​​​​ര്‍​ത്തി​​​​യാ​​​​യി.

തൃ​​​​പ്പൂ​​​​ണി​​​​ത്തു​​​​റ, കോ​​​​ട്ട​​​​യം, ക​​​​ട്ട​​​​പ്പ​​​​ന, തൃ​​​​ശൂ​​​​ര്‍ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ ഡെ​​​​യ​​​​റി​​​​ക​​​​ളി​​​​ല്‍നി​​​​ന്ന് പാ​​​​ലും തൈ​​​​രും ഇ​​​​ട​​​​പ്പ​​​​ള്ളി​​​​യി​​​​ലെ പ്രൊ​​​​ഡ​​​​ക്ട്സ് ഡെ​​​​യ​​​​റി​​​​യി​​​​ല്‍നി​​​​ന്ന് പാ​​​​ലു​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളും ഉ​​​​പ​​​​യോക്താ​​​​ള്‍​ക്കായി എ​​​​ത്തി​​​​ക്കും.

Latest News

Corehub Up