Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ProtestCase

രാജപാത സമരക്കേസ് പിൻവലിച്ചില്ല; കുറ്റപത്രം സമർപ്പിക്കാൻ പൊലിസ്

കോ​​​ത​​​മം​​​ഗ​​​ലം: ആ​​​ലു​​​വ - മൂ​​​ന്നാ​​​ർ രാ​​​ജ​​​പാ​​​ത തു​​​റ​​​ന്നു​​​കി​​​ട്ട​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം മാ​​​ർ​​​ച്ച് 16ന് ​​​ന​​​ട​​​ന്ന ജ​​​ന​​​കീ​​​യസ​​​മ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത ബി​​​ഷ​​​പ് എ​​​മ​​​രി​​​റ്റ​​​സ് മാ​​​ര്‍ ജോ​​​ര്‍ജ് പു​​​ന്ന​​​ക്കോ​​​ട്ടി​​​ലി​​​നും ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ക്കും പൊ​​​തു​​​പ്ര​​​വ​​​ര്‍ത്ത​​​ക​​​ര്‍ക്കു​​​മെ​​​തി​​​രേ വ​​​നം​​​വ​​​കു​​​പ്പും പൊ​​​ലി​​​സും ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സ് ഒ​​​ഴി​​​വാ​​​ക്കു​​​മെ​​​ന്ന പ്ര​​​ഖ്യാ​​​പ​​​നം മു​​​ൻ സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ്പാ​​​ക്കി​​​യി​​​ല്ല.

സ​​​മ​​​ര​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ അ​​​ന്നു കേ​​​സെ​​​ടു​​​ത്ത​​​ത് ഏ​​​റെ വി​​​വാ​​​ദ​​​മാ​​​കു​​​ക​​​യും വ​​​ലി​​​യ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നി​​​ട​​​യാ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. കേ​​​സു​​​ക​​​ള്‍ പി​​​ന്‍വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സ​​​മ​​​ര​​​ങ്ങ​​​ളും ന​​​ട​​​ന്നു.

കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​ത​​​യും ഇ​​​ക്കാ​​​ര്യം ശ​​​ക്ത​​​മാ​​​യി ഉ​​​ന്ന​​​യി​​​ച്ചു. തു​​​ട​​​ര്‍ന്ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് അ​​​ന്ന​​​ത്തെ മ​​​ന്ത്രി​​​മാ​​​രാ​​​യ എ.​​​കെ.​​​ ശ​​​ശീ​​​ന്ദ്ര​​​നും പി.​​​ രാ​​​ജീ​​​വും കോ​​​ത​​​മം​​​ഗ​​​ലം എം​​​എ​​​ല്‍എ​​​യാ​​​യി​​​രു​​​ന്ന ആ​​​ന്‍റ​​​ണി ജോ​​​ണും ഉ​​​ള്‍പ്പ​​​ടെ​​​യു​​​ള്ള​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്ത യോ​​​ഗ​​​ത്തി​​​ല്‍ കേ​​​സു​​​ക​​​ള്‍ പി​​​ന്‍വ​​​ലി​​​ക്കു​​​ന്ന​​​തി​​​ന് ധാ​​​ര​​​ണ​​​യി​​​ലെ​​​ത്തു​​​ക​​​യും ചെ​​​യ്തു. തു​​​ട​​​ര്‍ന​​​ട​​​പ​​​ടി​​​ക​​​ള്‍ക്കാ​​​യി പ്രി​​​ന്‍സി​​​പ്പ​​​ല്‍ ക​​​ണ്‍സ​​​ര്‍വേ​​​റ്റ​​​റെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യു​​​മു​​​ണ്ടാ​​​യി.

എ​​​ന്നാ​​​ല്‍ കേ​​​സു​​​ക​​​ളു​​​ടെ തു​​​ട​​​ര്‍ന​​​ട​​​പ​​​ടി​​​ക​​​ള്‍ നി​​​ർ​​​ത്തി​​​വ​​​യ്ക്കാ​​​നാ​​​യി​​​രു​​​ന്നു തീ​​​രു​​​മാ​​​നം. ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​ർ​​​ജ് പു​​​ന്ന​​​ക്കോ​​​ട്ടി​​​ല്‍ ഉ​​​ള്‍പ്പ​​​ടെ​​​യു​​​ള്ള​​​വ​​​ര്‍ക്കെ​​​തി​​​രേ വ​​​നം​​​വ​​​കു​​​പ്പ് എ​​​ടു​​​ത്ത കേ​​​സു​​​ക​​​ള്‍ ഇ​​​പ്പോ​​​ഴും നി​​​ല​​​നി​​​ല്‍ക്കു​​​ക​​​യാ​​​ണ്.

വ​​​നം​​​വ​​​കു​​​പ്പി​​​ന്‍റെ പ​​​രാ​​​തി​​​പ്ര​​​കാ​​​രം പൊ​​​തു​​​മു​​​ത​​​ല്‍ ന​​​ശി​​​പ്പി​​​ച്ചു​​​വെ​​​ന്ന പേ​​​രി​​​ൽ സ​​​മ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത മ​​​ണി​​​ക​​​ണ്ഠ​​​ൻ​​​ചാ​​​ൽ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ഷി​​​നോ വ​​​ർ​​​ക്കി തോ​​​ട്ട​​​പ്പ​​​ള്ളി​​​ൽ, ഷി​​​ബു ജോ​​​ർ​​​ജ് പു​​​ന്ന​​​ത്താ​​​ന​​​ത്ത്‌​​​കു​​​ന്നേ​​​ൽ, മാ​​​മ​​​ല​​​ക്ക​​​ണ്ടം സ്വ​​​ദേ​​​ശി ബെ​​​ന്നി കാ​​​ക്ക​​​നാ​​​ട്ട് എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രേ കോ​​​ത​​​മം​​​ഗ​​​ലം കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്ന കേ​​​സി​​​ൽ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നൊ​​​രു​​​ങ്ങു​​​ക​​​യാ​​​ണ് കു​​​ട്ട​​​മ്പു​​​ഴ പൊ​​​ലി​​​സ്.

രാ​​​ജ​​​പാ​​​ത വി​​​ഷ​​​യ​​​ത്തി​​​ൽ ജ​​​ന​​​കീ​​​യ സ​​​മ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​തി​​​ന്‍റെ പേ​​​രി​​​ൽ പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കെ​​​തി​​​രേ എ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന കേ​​​സു​​​ക​​​ൾ യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്ന് കേ​​​സി​​​ൽ പ്ര​​​തി​​​സ്ഥാ​​​ന​​​ത്തു​​​ള്ള​​​വ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

നി​​​യ​​​മ​​​വ​​​കു​​​പ്പ് കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​നും വ​​​നം മ​​​ന്ത്രി ഷി​​​ബു ബേ​​​ബി​​​ജോ​​​ണും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ അ​​​നു​​​കൂ​​​ല തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ലാ​​​ണു കേ​​​സി​​​ൽ പ്ര​​​തി​​​ചേ​​​ർ​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​വ​​​ർ.

Latest News

Corehub Up