Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Protesters Clash

കോ​ൽ​ക്ക​ത്ത​യി​ൽ തൃണമൂൽ കൗ​ണ്‍​സി​ല​ർ​മാ​രു​ടെ അ​റ​സ്റ്റി​നി​ടെ ജ​ന​രോ​ഷം; പ്ര​തി​ക​ൾ​ക്കു നേ​രേ മു​ട്ട​യേ​റ്

കോ​​​ൽ​​​​ക്ക​​​​ത്ത: വ്യ​​​ത്യ​​​സ്ത ക്രി​​​​മി​​​​ന​​​​ൽ കേ​​​​സു​​​​ക​​​​ളി​​​​ൽ ര​​​​ണ്ട് തൃ​​​​ണ​​​​മൂ​​​​ൽ കോ​​​​ണ്‍​ഗ്ര​​​​സ് കൗ​​​​ണ്‍​സി​​​​ല​​​​ർ​​​​മാ​​​​ർ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് പ്ര​​​​കോ​​​​പി​​​​ത​​​​രാ​​​​യ നാ​​​​ട്ടു​​​​കാ​​​​ർ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ കൗ​​​​ണ്‍​സി​​​​ല​​​​ർ​​​​മാ​​​​ർ​​​​ക്കു നേ​​​​രേ മു​​​​ട്ട​​​​യെ​​​​റി​​​​ഞ്ഞു.

വ​​​​ട​​​​ക്ക​​​​ൻ കോ​​​ൽ​​​​ക്ക​​​​ത്ത​​​​യി​​​​ലെ കൗ​​​​ണ്‍​സി​​​​ല​​​​ർ മു​​​​ഹ​​​​മ്മ​​​​ദ് ജാ​​​​സി​​​​മു​​​​ദ്ദീ​​​​ൻ, തെ​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ൻ കോ​​​​ൽ​​​​ക്ക​​​​ത്ത​​​​യി​​​​ലെ കൗ​​​​ണ്‍​സി​​​​ല​​​​ർ ബ​​​​പ്പാ​​​​ദി​​​​ത്യ ദാ​​​​സ് ഗു​​​​പ്ത എ​​​​ന്നി​​​​വ​​​​രാ​​​​ണ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്.

മു​​​​ഹ​​​​മ്മ​​​​ദ് ജാ​​​​സി​​​​മു​​​​ദ്ദീ​​​​നെ അ​​​​റ​​​​സ്റ്റു ചെ​​​​യ്യാ​​​​ൻ പോ​​​​ലീ​​​​സ് എ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ കൗ​​​​ണ്‍​സി​​​​ല​​​​ർ വീ​​​​ട് അ​​​​ക​​​​ത്തു​​​​നി​​​​ന്നു പൂ​​​​ട്ടി ഒ​​​​ളി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​ന്ന​​​ലെ പു​​​​ല​​​​ർ​​​​ച്ചെ 5.30ഓ​​​​ടെ കേ​​​​ന്ദ്ര​​​​സേ​​​​ന​​​​യു​​​​ടെ അ​​​​ക​​​​ന്പ​​​​ടി​​​​യോ​​​​ടെ പോ​​​​ലീ​​​​സ് എ​​​​ത്തി​​​​യെ​​​​ങ്കി​​​​ലും വീ​​​​ടി​​​​ന്‍റെ ഇ​​​​രു​​​​ന്പ് ഗേ​​​​റ്റു​​​​ക​​​​ൾ പൂ​​​​ട്ടി​​​​യ നി​​​​ല​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു. ആ​​​​റു മ​​​​ണി​​​​ക്കൂ​​​​റോ​​​​ളം പോ​​​​ലീ​​​​സ് വീ​​​​ടി​​​​നു മു​​​​ന്നി​​​​ൽ കാ​​​​ത്തു​​​​നി​​​​ന്നു.

ഒ​​​​ടു​​​​വി​​​​ൽ പൂ​​​ട്ട് പൊ​​​​ളി​​​​ക്കാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​തോ​​​​ടെ ജാ​​​​സി​​​​മു​​​​ദ്ദീ​​​​ൻ പു​​​​റ​​​​ത്തു​​​​വ​​​​ന്ന് കീ​​​​ഴ​​​​ട​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. പി​​​ന്നീ​​​ട് ഇ​​​യാ​​​ളെ കൊ​​​​ണ്ടു​​​​പോ​​​​യ പോ​​​​ലീ​​​​സ് വാ​​​​ഹ​​​​ന​​​​ത്തി​​​​ന് നേ​​​​രേ നാ​​​​ട്ടു​​​​കാ​​​​ർ മു​​​​ട്ട​​​​യെ​​​​റി​​​​ഞ്ഞു.

2023ലെ ​​​​പോ​​​​ക്സോ കേ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടാ​​​​ണ് ഇ​​​​യാ​​​​ളെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. ഈ ​​​​കേ​​​​സി​​​​ലെ ഇ​​​​ര​​​​യാ​​​​യ പെ​​​​ണ്‍​കു​​​​ട്ടി​​​​യെ ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം കൗ​​​​ണ്‍​സി​​​​ല​​​​റു​​​​ടെ കൂ​​​​ട്ടാ​​​​ളി​​​​ക​​​​ൾ മ​​​​ർ​​​​ദി​​​​ക്കു​​​​ക​​​​യും കേ​​​​സ് പി​​​​ൻ​​​​വ​​​​ലി​​​​ക്കാ​​​​ൻ ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു. ഇ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് പ്ര​​​​ദേ​​​​ശ​​​​ത്ത് വ്യാ​​​​പ​​​​ക അ​​​​ക്ര​​​​മ സം​​​​ഭ​​​​വ​​​​ങ്ങ​​​​ളും ന​​​ട​​​ന്നി​​​രു​​​ന്നു.

മ​​​​റ്റൊ​​​​രു സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ശ​​​​നി​​​​യാ​​​​ഴ്ച വൈ​​കു​​ന്നേ​​ര​​മാ​​​​ണ് കൗ​​​​ണ്‍​സി​​​​ല​​​​ർ ബ​​​​പ്പാ​​​​ദി​​​​ത്യ ദാ​​​​സ് ഗു​​​​പ്ത​​​​യെ​​​​യും സ​​​​ഹാ​​​​യി സൗ​​​​ര​​​​ഭ് ഘോ​​​​ഷി​​​​നെ​​​​യും പാ​​​​തു​​​​ലി പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. ഒ​​​​രു അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​യു​​​​ടെ വീ​​​​ട്ടി​​​​ൽ ഓ​​​​ഫീ​​​​സ് തു​​​​ട​​​​ങ്ങു​​​​ന്ന​​​​തി​​​​നാ​​​​യി 20 ല​​​​ക്ഷം രൂ​​​​പ കൈ​​​​ക്കൂ​​​​ലി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ക​​​​യും, ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി ര​​​ണ്ടു ല​​​​ക്ഷം രൂ​​​​പ വാ​​​​ങ്ങു​​​​ക​​​​യും ചെ​​​​യ്തു എ​​​​ന്ന പ​​​​രാ​​​​തി​​​​യി​​​​ലാ​​​​ണ് അ​​​​റ​​​​സ്റ്റ്.

ഞാ​​​​യ​​​​റാ​​​​ഴ്ച ദാ​​​​സ് ഗു​​​​പ്ത​​​​യെ അ​​​​ലി​​​​പ്പു​​​​ർ കോ​​​​ട​​​​തി​​​​യി​​​​ലേ​​​​ക്ക് കൊ​​​​ണ്ടു​​​​പോ​​​​കു​​​​ന്ന​​​​തി​​​​നി​​​​ടെ പാ​​​​തു​​​​ലി പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​ന് മു​​​​ന്നി​​​​ൽ ത​​​​ടി​​​​ച്ചു​​​​കൂ​​​​ടി​​​​യ നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​ന് നാ​​​​ട്ടു​​​​കാ​​​​ർ കൗ​​​​ണ്‍​സി​​​​ല​​​​ർ​​​​ക്കെ​​​​തി​​​​രേ മു​​​​ദ്രാ​​​​വാ​​​​ക്യം വി​​​​ളി​​​​ക്കു​​​​ക​​​​യും വാ​​​​ഹ​​​​ന​​​​ത്തി​​​​നു നേ​​​​രേ മു​​​​ട്ട​​​​യെ​​​​റി​​​​യു​​​​ക​​​​യും ചെ​​​​യ്തു.

കോ​​​​ട​​​​തി ദാ​​​​സ് ഗു​​​​പ്ത​​​​യെ 14 ദി​​​​വ​​​​സ​​​​ത്തേ​​​​ക്കും സ​​​​ഹാ​​​​യി​​​​യെ 11 ദി​​​​വ​​​​സ​​​​ത്തേ​​​​ക്കും പോ​​​​ലീ​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ വി​​​​ട്ടു.

Latest News

Corehub Up