ോകല്ലാർ: കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ കല്ലാറിനും രണ്ടാം മൈലിനുമിടയിൽ പാറയിടിഞ്ഞുവീണു റോഡ് അപകടാവസ്ഥയിലായി ഒരു മാസമായിട്ടും ഗതാഗതം പുനസ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് ജനകീയ സമിതി ഇന്നു രാവിലെ 11ന് ഇരുട്ടുകാനത്ത് ഹൈവേ ഉപരോധിക്കും.
സ്ഥലത്ത് കരാർ കമ്പനി അശാസ്ത്രീയ നിർമാണ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. പ്രദേശത്തെ ഗതാഗതനിരോധനം മൂലം കല്ലാർ, കുരിശുപാറ മേഖലകളിലെ ജനങ്ങൾക്ക് പള്ളിവാസൽ പഞ്ചായത്ത് ഓഫിസിലേക്ക് എത്തണമെങ്കിൽ 15 കിലോമീറ്ററിലേറെ ചുറ്റി ഇരുട്ടുകാനം-ആനച്ചാൽ-ചിത്തിരപുരംവഴി എത്തേണ്ട സ്ഥിതിയാണ്.