കോതമംഗലം: ഷെവ. എം.ഐ. വർഗീസ് ഫൗണ്ടേഷന്റെ ഈ വർഷത്തെ ജനസേവ പുരസ്കാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
സ്വാതന്ത്ര്യസമര സേനാനിയായിരുന്ന അന്തരിച്ച എം.ഐ. വർഗീസ് തന്റെ സപ്തതിയോടാനുബന്ധിച്ച് 2004 ൽ ആരംഭിച്ച ഫൗണ്ടേഷന്റെ 17-ാമത് പുരസ്കാരമാണിത്.
26ന് വൈകുന്നേരം നാലിന് പുതുപ്പാടി യൽദോ മാർ ബസേലിയോസ് കോളജിൽ നടത്തുന്ന സമ്മേളനത്തിൽ ശ്രേഷ്ഠ കാതോലിക്ക മാർ ബസേലിയോസ് ജോസഫ് ബാവ പുരസ്കാരം സമ്മാനിക്കും.