Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Public Smoking

Europe

പുകവലി നിയന്ത്രണം കടുപ്പിച്ച് ബാഡൻ-വ്യൂർട്ടൻബർഗ്; പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ നി​രോ​ധ​നം

ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ സം​സ്ഥാ​ന​മാ​യ ബാ​ഡ​ൻ-​വ്യൂ​ർ​ട്ട​ൻ​ബ​ർ​ഗി​ൽ പു​ക​വ​ലി​ക്കാ​ർ​ക്ക് ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​വി​ൽ വ​ന്നു.

ജൂ​ൺ ഒന്ന് മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന പു​തി​യ നി​യ​മ​പാ​ക്കേ​ജ് പ്ര​കാ​രം ഔ​ട്ട്ഡോ​ർ നീ​ന്ത​ൽ​ക്കു​ള​ങ്ങ​ൾ, തീം ​പാ​ർ​ക്കു​ക​ൾ, മൃ​ഗ​ശാ​ല​ക​ൾ, ബ​സ്-​ട്രാം കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പു​ക​വ​ലി പൂ​ർണ​മാ​യി നി​രോ​ധി​ച്ചു.

ഈ ​വ​ർ​ഷം ആ​ദ്യം സം​സ്ഥാ​ന പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി​യ നി​യ​മം ചി​ല​യി​ട​ങ്ങ​ളി​ൽ നേ​ര​ത്തെ ന​ട​പ്പാ​ക്കി​യി​രു​ന്നെ​ങ്കി​ലും ജൂ​ൺ മു​ത​ൽ സം​സ്ഥാ​ന​ത്തെ എ​ല്ലാ ന​ഗ​ര​സ​ഭ​ക​ളും നി​ർ​ബ​ന്ധ​മാ​യും ഇ​ത് ന​ട​പ്പാ​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടു.

നീ​ന്ത​ൽ​ക്കു​ള​ങ്ങ​ളി​ൽ നി​രോ​ധ​നം

മു​ൻ​പ് പ​ല നീ​ന്ത​ൽ​ക്കു​ള​ങ്ങ​ളി​ലും പു​ക​വ​ലി അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​നി മു​ത​ൽ ഔ​ട്ട്ഡോ​ർ പൂ​ളു​ക​ളി​ൽ പു​ക​വ​ലി ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ മ​റ്റ് നീ​ന്ത​ൽ​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കാ​ത്ത രീ​തി​യി​ൽ ചെ​റി​യ "സ്മോ​ക്കിം​ഗ് സോ​ണു​ക​ൾ' ഒ​രു​ക്കാ​ൻ ഓ​പ്പ​റേ​റ്റ​ർ​മാ​ർ​ക്ക് അ​നു​മ​തി​യു​ണ്ട്.

കു​ട്ടി​ക​ൾ എ​ത്തു​ന്ന ഇ​ട​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണം

ക​ളി​ക്ക​ള​ങ്ങ​ൾ, തീം ​പാ​ർ​ക്കു​ക​ൾ, മൃ​ഗ​ശാ​ല​ക​ൾ തു​ട​ങ്ങി കു​ട്ടി​ക​ൾ ധാ​രാ​ള​മാ​യി എ​ത്തു​ന്ന ഇ​ട​ങ്ങ​ളി​ലാ​ണ് പു​ക​വ​ലി പൂ​ർ​ണമാ​യും നി​രോ​ധി​ച്ച​ത്. മൃ​ഗ​ശാ​ല​ക​ളി​ലും തീം ​പാ​ർ​ക്കു​ക​ളി​ലും പ്ര​ത്യേ​ക​മാ​യി നി​ശ്ച​യി​ച്ചി​ട്ടു​ള്ള സോ​ണു​ക​ളി​ൽ മാ​ത്ര​മേ ഇ​നി പു​ക​വ​ലി​ക്കാ​ൻ അ​നു​വാ​ദ​മു​ള്ളൂ.

ബ​സ്-​ട്രാം സ്റ്റോ​പ്പു​ക​ൾ

പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ​ക്കാ​യി കാ​ത്തു​നി​ൽ​ക്കു​ന്ന സ്റ്റോ​പ്പു​ക​ളി​ൽ ഇ​നി മു​ത​ൽ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും സ്മോ​ക്കിം​ഗ് ഏ​രി​യ​ക​ൾ അ​നു​വ​ദി​ക്കി​ല്ല.

ഹോ​ട്ട​ലു​ക​ളി​ലെ പു​ക​വ​ലി മു​റി​ക​ൾ നി​ർ​ത്ത​ലാ​ക്കു​ന്നു

പു​തി​യ ച​ട്ട​ങ്ങ​ൾ ഇ​ൻ​ഡോ​ർ സൗ​ക​ര്യ​ങ്ങ​ളെ​യും ബാ​ധി​ക്കും. ഇ​നി മു​ത​ൽ സം​സ്ഥാ​ന​ത്തെ ഹോ​ട്ട​ലു​ക​ളി​ൽ പു​ക​വ​ലി​ക്കാ​ർ​ക്കാ​യി പ്ര​ത്യേ​ക "സ്മോ​ക്കിം​ഗ് റൂ​മു​ക​ൾ' ന​ൽ​കാ​ൻ പാ​ടി​ല്ല.

ഇ-​സി​ഗ​ര​റ്റു​ക​ൾ​ക്കും വേ​പ്പിം​ഗി​നും നി​രോ​ധ​നം

പ​ര​മ്പ​രാ​ഗ​ത സി​ഗ​ര​റ്റു​ക​ൾ​ക്ക് മാ​ത്ര​മ​ല്ല ഈ ​നി​രോ​ധ​നം ബാ​ധ​ക​മാ​കു​ക. എ​ല്ലാ​ത്ത​രം വേ​പ്പിം​ഗ് സം​വി​ധാ​ന​ങ്ങ​ൾ​ക്കും ഇ-​സി​ഗ​ര​റ്റു​ക​ൾ​ക്കും ഇ-​ഷീ​ഷ​ക​ൾ​ക്കും ഈ ​പു​തി​യ നി​യ​മം ബാ​ധ​ക​മാ​ണ്.

ഈ ​ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ പു​ക​യി​ല​യോ, നി​ക്കോ​ട്ടി​നോ, ക​ഞ്ചാ​വോ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടോ ഇ​ല്ല​യോ എ​ന്ന​ത് പ​രി​ഗ​ണി​ക്കാ​തെ ത​ന്നെ പു​ക പു​റ​ത്തു​വി​ടു​ന്ന എ​ല്ലാ​ത്ത​രം ഡി​വൈ​സു​ക​ൾ​ക്കും നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഇ​ള​വു​ക​ൾ എ​വി​ടെ​യെ​ല്ലാം?

റ​സ്റ്റോ​റ​ന്‍റു​ക​ളു​ടെ​യും പ​ബ്ബു​ക​ളു​ടെ​യും പു​റ​ത്തു​ള്ള ഇ​രി​പ്പി​ട​ങ്ങ​ൾ, ഫു​ട്ബോ​ൾ സ്റ്റേ​ഡി​യ​ങ്ങ​ൾ, ഫെ​സ്റ്റി​വ​ൽ ടെന്‍റു​ക​ൾ തു​ട​ങ്ങി​യ​വ​യി​ൽ പു​ക​വ​ലി അ​നു​വ​ദി​ക്ക​ണ​മോ വേ​ണ്ട​യോ എ​ന്ന് തീ​രു​മാ​നി​ക്കാ​നു​ള്ള പൂ​ർ​ണ അ​ധി​കാ​രം അ​ത​ത് സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ർ​ക്കോ ഓ​പ്പ​റേ​റ്റ​ർ​മാ​ർ​ക്കോ മാ​ത്ര​മാ​യി​രി​ക്കും.

ഒ​ക്ടോ​ബ​ർ ഫെ​സ്റ്റ് പോ​ലെ​യു​ള്ള ഉ​ത്സ​വ​ങ്ങ​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടും.

Latest News

Corehub Up