Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Public Transport

കെ​എ​സ്ആ​ർ​ടി​സി വെ​റ്റ് ലീ​സി​നെ​ടു​ത്ത അ​ഞ്ച് ബ​സു​ക​ൾ നി​ര​ത്തി​ൽ

തി​രു​വ​ന​ന്ത​പു​രം: ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​മൊ​രു​ക്കി കെ​എ​സ്ആ​ർ​ടി​സി വെ​റ്റ് ലീ​സ് വ്യ​വ​സ്ഥ​യി​ൽ ല​ഭ്യ​മാ​ക്കി​യ അ​ഞ്ച് പു​തി​യ ബ​സു​ക​ൾ കൂ​ടി നി​ര​ത്തി​ലി​റ​ക്കി. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ഡി​പ്പോ​യി​ൽ മ​ന്ത്രി സി.​പി. ജോ​ൺ ബ​സു​ക​ളു​ടെ ഫ്ലാ​ഗ് ഓ​ഫ് നി​ർ​വ​ഹി​ച്ചു. ര​ണ്ട് എ​സി ബ​സു​ക​ളും മൂ​ന്ന് നോ​ൺ എ​സി ബ​സു​ക​ളു​മാ​ണ് സ​ർ​വീ​സി​നാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

പു​തി​യ ബ​സു​ക​ൾ ഉ​പ​യോ​ഗി​ച്ച് തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ യൂ​ണി​റ്റി​ൽ​നി​ന്ന് പാ​ല​ക്കാ​ട്ടേ​ക്ക് ര​ണ്ട് സ​ർ​വീ​സു​ക​ളും അ​മൃ​ത​യി​ലേ​ക്ക് ഒ​രു സ​ർ​വീ​സും ആ​രം​ഭി​ച്ചു. പാ​ല​ക്കാ​ട് സ​ർ​വീ​സ് രാ​ത്രി 12.30ന് ​തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് പു​റ​പ്പെ​ട്ട് രാ​വി​ലെ 9.40ന് ​പാ​ല​ക്കാ​ട്ടെ​ത്തും. ഉ​ച്ച​യ്ക്ക് 1.45ന് ​പാ​ല​ക്കാ​ട്ടു​നി​ന്ന് പു​റ​പ്പെ​ടു​ന്ന ബ​സ് രാ​ത്രി 11.45ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് തി​രി​ച്ചെ​ത്തും. ടി​ക്ക​റ്റ് നി​ര​ക്ക് 467 രൂ​പ​യാ​ണ്.

നോ​ൺ എ​സി ബ​സു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള ര​ണ്ടാ​മ​ത്തെ പാ​ല​ക്കാ​ട് സ​ർ​വീ​സ് രാ​വി​ലെ 7.30ന് ​തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് പു​റ​പ്പെ​ട്ട് വൈ​കു​ന്നേ​രം 5.15ന് ​പാ​ല​ക്കാ​ട്ടെ​ത്തും. മ​ട​ക്ക​യാ​ത്ര രാ​ത്രി 10.45ന് ​ആ​രം​ഭി​ക്കും. ടി​ക്ക​റ്റ് നി​ര​ക്ക് 411 രൂ​പ​യാ​ണ്. നോ​ൺ എ​സി ബ​സാ​ണ് അ​മൃ​ത സ​ർ​വീ​സി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ദി​വ​സ​വും രാ​വി​ലെ 5.15ന് ​തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് പു​റ​പ്പെ​ടു​ന്ന ബ​സ് 11.30ന് ​അ​മൃ​ത​യി​ലെ​ത്തും. 

ഉ​ച്ച​യ്ക്ക് 1.20ന് ​ആ​രം​ഭി​ക്കു​ന്ന മ​ട​ക്ക​യാ​ത്ര രാ​ത്രി എ​ട്ടി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് അ​വ​സാ​നി​ക്കും. 276 രൂ​പ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. പു​തി​യ ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കു​ന്ന​തി​ലൂ​ടെ പൊ​തു​ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ വി​പു​ലീ​ക​രി​ക്കു​ക​യാ​ണ് കെ​എ​സ്ആ​ർ​ടി​സി​യു​ടെ ല​ക്ഷ്യം.

Latest News

Corehub Up