Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PublicTransport

Kouthukam

സഹായം തേടി കൈനീട്ടേണ്ടതില്ല; മുംബൈ മെട്രോയുടെ വികസന മാതൃക വൈറലാവുന്നു

മുംബൈ നഗരത്തിലെ മെട്രോ സൗകര്യങ്ങൾ ഭിന്നശേഷിക്കാർക്ക് എങ്ങനെ വലിയൊരു ആശ്വാസമാവുന്നു എന്നതിനെക്കുറിച്ച് കൊമേഡിയൻ കർൺ ഷാ പങ്കുവെച്ച വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയാണ്.

വീൽചെയറിൽ സഞ്ചരിക്കുന്ന തനിക്ക് സഹായമില്ലാതെ മെട്രോയിൽ യാത്ര ചെയ്യാൻ സാധിച്ചത് ജീവിതത്തിലെ വലിയൊരു സ്വാതന്ത്ര്യാനുഭവമാണെന്ന് അദ്ദേഹം പറയുന്നു.

സ്റ്റേഷനിൽ പ്രവേശിക്കുന്നത് മുതൽ മെട്രോയിൽ കയറി ലക്ഷ്യസ്ഥാനത്തെത്തുന്നത് വരെ എല്ലാ ഘട്ടങ്ങളും വളരെ ആത്മവിശ്വാസത്തോടെയാണ് കർൺ ഷാ പൂർത്തിയാക്കിയത്.

സ്റ്റേഷനിലെ ജീവനക്കാരുടെ കരുതലും വീൽചെയറിലിരിക്കുന്നവർക്ക് സൗകര്യപ്രദമായ രീതിയിൽ സജ്ജീകരിച്ചിട്ടുള്ള ടിക്കറ്റ് കൗണ്ടറുകളും ലിഫ്റ്റുകളും അദ്ദേഹത്തിന്‍റെ യാത്ര സുഗമമാക്കി.

സാധാരണക്കാർക്ക് ഒരു ദൈനംദിന യാത്ര മാത്രമായി തോന്നാവുന്ന കാര്യങ്ങൾ ഭിന്നശേഷിക്കാരെ സംബന്ധിച്ചിടത്തോളം വലിയൊരു നേട്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

താൻ കരുണ ആഗ്രഹിക്കുന്നവനല്ലെന്നും, സ്വതന്ത്രമായി സഞ്ചരിക്കാൻ സാധിക്കുന്ന പൗരനാണെന്നും തിരിച്ചറിയാൻ ഈ യാത്ര സഹായിച്ചെന്ന് കർൺ ഷാ സോഷ്യൽ മീഡിയയിൽ കുറിച്ചു.

മുംബൈ മെട്രോ ഉൾപ്പെടെയുള്ള വിവിധ ഏജൻസികളെ ടാഗ് ചെയ്തുകൊണ്ടാണ് അദ്ദേഹം നന്ദി അറിയിച്ചത്. ഭിന്നശേഷിക്കാരുടെ കൂടി ആവശ്യങ്ങൾ കണ്ടറിഞ്ഞുള്ള ഈ നഗരവികസനം സോഷ്യൽ മീഡിയയിൽ വലിയ അഭിനന്ദനമാണ് ഏറ്റുവാങ്ങുന്നത്.

റാംപുകളും ലിഫ്റ്റുകളും പോലുള്ള ഭൗതിക സൗകര്യങ്ങൾക്കപ്പുറം, മറ്റൊരാളുടെ സഹായമില്ലാതെ ജീവിക്കാൻ ഭിന്നശേഷിക്കാരെ പ്രാപ്തരാക്കുന്ന സാമൂഹിക അന്തരീക്ഷം ഒരുക്കുക എന്നതാണ് വികസനത്തിന്‍റെ യഥാർഥ ലക്ഷ്യമെന്ന് ഈ വീഡിയോ കണ്ടവരിൽ ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നു.

വലിയൊരു ജനവിഭാഗത്തെക്കൂടി പരിഗണിച്ചുകൊണ്ടുള്ള ഈ നഗരവികസന മാതൃക മറ്റ് നഗരങ്ങൾക്കും മാതൃകയാക്കാവുന്ന ഒന്നാണെന്നും ഈ വീഡിയോ ഓർമ്മിപ്പിക്കുന്നു.

 

Latest News

Corehub Up