പുതുച്ചേരി: പുതുച്ചേരിയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍ എന്‍ഡിഎ സഖ്യം 10 സീറ്റുകളില്‍ മുന്നില്‍. എഐഎന്‍ആര്‍സി ഏഴും ബിജെപി മൂന്നും സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്.
കോണ്‍ഗ്രസിന് രണ്ടിടത്ത്് ലീഡുണ്ട്. മുഖ്യമന്ത്രിയും എഐഎന്‍ആര്‍സി നേതാവുമായ എന്‍. രംഗസ്വാമി തുടര്‍ച്ചയായ രണ്ടാം തവണയും അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ സഖ്യം ഏപ്രില്‍ 9-നായിരുന്നു പുതുച്ചേരിയില്‍ വോട്ടെടുപ്പ് നടന്നത്.
ആകെ 30 നിയമസഭാ സീറ്റുകളുള്ള പുതുച്ചേരിയില്‍ ഭരണം പിടിക്കാന്‍ 16 സീറ്റുകളാണ് വേണ്ടത്. 2021-ലെ തിരഞ്ഞെടുപ്പില്‍ കൃത്യം 16 സീറ്റുകള്‍ നേടിയാണ് എന്‍ഡിഎ സഖ്യം അധികാരത്തിലെത്തിയത്.