Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pul Kanjari

Sunday Feature

ച​രി​ത്രം സം​ഗ​മി​ക്കു​ന്ന പു​ല്‍ ക​ന്‍​ജ​രി

പ​ഞ്ചാ​ബി​ലെ അ​മൃ​ത്‌​സ​റി​നും ഇ​ന്ത്യ-​പാ​ക് അ​തി​ര്‍​ത്തി​യാ​യ വാ​ഗ അ​ട്ടാ​രി​ക്കും സ​മീ​പം സ്ഥി​തി ചെ​യ്യു​ന്ന ച​രി​ത്ര​പ്ര​സി​ദ്ധ​സ്മാ​ര​ക​മാ​ണ് പു​ല്‍ ക​ന്‍​ജ​രി (പു​ല്‍ മൊ​റാ​ന്‍ എ​ന്നും അ​റി​യ​പ്പെ​ടു​ന്നു). സി​ഖ് സാ​മ്രാ​ജ്യ സ്ഥാ​പ​ക​നാ​യ മ​ഹാ​രാ​ജ ര​ഞ്ജി​ത് സിം​ഗി​ന്‍റെ ജീ​വി​ത​വും പ്ര​ണ​യ​വു​മാ​യി അ​ഭേ​ദ്യ​മാ​യി ബ​ന്ധം പു​ല​ര്‍​ത്തു​ന്ന മ​ണ്ണാ​ണി​ത്.

ഇ​തോ​ടൊ​പ്പം മ​ത​സൗ​ഹാ​ര്‍​ദ​ത​യും രാ​ഷ്‌​ട്രീ​യ​ത​ന്ത്ര​ങ്ങ​ളും 1971 ലെ ​ഇ​ന്തോ-​പാ​ക് യു​ദ്ധ​ത്തി​ന്‍റെ വീ​ര​സ്മ​ര​ണ​ക​ളും ഇ​ഴു​കി​ച്ചേ​ര്‍​ന്ന ക​ഥ​കൂ​ടി പ​റ​യു​മ്പോ​ഴേ പ്ര​ദേ​ശ​ത്തി​ന്‍റെ ച​രി​ത്രം പൂ​ര്‍​ണ​മാ​വൂ.
പ​ത്തൊ​മ്പ​താം നൂ​റ്റാ​ണ്ടി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ര​ഞ്ജി​ത് സിം​ഗി​ന്‍റെ ഭ​ര​ണ​കാ​ല​ത്താ​ണ് ഈ ​സ​മു​ച്ച​യം നി​ര്‍​മി​ക്ക​പ്പെ​ടു​ന്ന​ത്. ല​ഹോ​റി​നും അ​മൃ​ത്‌​സ​റി​നു​മി​ട​യി​ലു​ള്ള പ്ര​ധാ​ന യാ​ത്രാ​പാ​ത​യി​ലാ​യി​രു​ന്നു ഇ​തി​ന്‍റെ സ്ഥാ​നം.

ഇ​നി പ്ര​ദേ​ശ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലേ​ക്കും രാ​ജ ര​ഞ്ജി​ത് സിം​ഗി​ന്‍റെ പ്ര​ണ​യ​ക​ഥ​യി​ലേ​ക്കും വ​രാം. സ​മീ​പ ഗ്രാ​മ​മാ​യ മ​ഖ​ന്‍​പു​ര​യി​ലെ പ്ര​ശ​സ്ത ന​ര്‍​ത്ത​കി​യാ​യി​രു​ന്നു മൊ​റാ​ന്‍. രാ​ജ​സ​ദ​സി​ല്‍ പ​തി​വാ​യി നൃ​ത്തം അ​വ​ത​രി​പ്പി​ക്കാ​ന്‍ മൊ​റാ​ന്‍ ‍ പോ​കു​മ്പോ​ള്‍, മു​ഗ​ള്‍ ച​ക്ര​വ​ര്‍​ത്തി ഷാ​ജ​ഹാ​ന്‍ ഷാ​ലി​മാ​ര്‍ പൂ​ന്തോ​ട്ട​ത്തി​ലേ​ക്ക് വെ​ള്ള​മെ​ത്തി​ക്കാ​ന്‍ നി​ര്‍​മി​ച്ച ഹ​ന്‍​സ്ളി ക​നാ​ല്‍ മു​റി​ച്ചു​ക​ട​ക്കേ​ണ്ടി​യി​രു​ന്നു.

ഒ​രു യാ​ത്ര​യി​ല്‍ ക​നാ​ല്‍ ക​ട​ക്കു​മ്പോ​ള്‍ മ​ഹാ​രാ​ജാ​വ് സ​മ്മാ​നി​ച്ച വെ​ള്ളി പാ​ദു​ക​ങ്ങ​ളി​ലൊ​ന്ന് ഒ​ഴു​ക്കി​ല്‍​പ്പെ​ട്ടു. ഇ​തേ​ത്തു​ട​ര്‍​ന്ന് ദുഃ​ഖി​ത​യാ​യ മൊ​റാ​ന്‍, ക​നാ​ലി​നു കു​റു​കെ പാ​ലം നി​ര്‍​മി​ക്കാ​തെ ഇ​നി സ​ദ​സി​ല്‍ എ​ത്തി​ല്ലെ​ന്ന് നി​ല​പാ​ടെ​ടു​ത്തു. മൊ​റാ​നോ​ടു​ള്ള അ​തി​യാ​യ സ്നേ​ഹ​വും ബ​ഹു​മാ​ന​വും കാ​ര​ണം മ​ഹാ​രാ​ജാ​വ് ഉ​ട​ന്‍​ത​ന്നെ അ​വി​ടെ​യൊ​രു ഇ​ഷ്‌​ടി​ക​പ്പാ​ലം പ​ണി​താ​ണ് പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്.

അ​ക്കാ​ല​ത്ത് ന​ര്‍​ത്ത​കി​മാ​രെ പൊ​തു​വാ​യി വി​ളി​ച്ചി​രു​ന്ന ‘ക​ന്‍​ജ​രി’ എ​ന്ന വാ​ക്കി​ല്‍​നി​ന്നാ​ണ് ‘പു​ല്‍ ക​ന്‍​ജ​രി’ (ന​ര്‍​ത്ത​കി​യു​ടെ പാ​ലം) എ​ന്ന പേ​ര് രൂ​പ​പ്പെ​ട്ട​ത്. പി​ന്നീ​ട് മ​ഹാ​രാ​ജാ​വ് മൊ​റാ​നെ വി​വാ​ഹം ചെ​യ്യു​ക​യും ‘മോ​റാ​ന്‍ സ​ര്‍​ക്കാ​ര്‍’ എ​ന്ന പേ​രി​ല്‍ ആ​ദ​രി​ക്കു​ക​യും ചെ​യ്ത​തോ​ടെ ഈ ​പ്ര​ദേ​ശ​ത്തെ പു​ല്‍ മൊ​റാ​ന്‍ എ​ന്ന് പു​ന​ര്‍​നാ​മ​ക​ര​ണം ചെ​യ്തു.

എ​ന്താ​യാ​ലും മൊ​റാ​ന്‍റെ പി​ടി​വാ​ശി മ​ഹ​ത്താ​യ ഒ​രു നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​ണ് വ​ഴി​തെ​ളി​ച്ച​ത്. ല​ഹോ​റി​ലെ​യും അ​മൃ​ത്‌​സ​റി​ലെ​യും നി​ര്‍​മാ​ണ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന ‘നാ​നാ​ക്ഷാ​ഹി’ ഇ​ഷ്‌​ടി​ക​കൊ​ണ്ടാ​ണ് ഇ​വി​ടു​ത്തെ നി​ര്‍​മി​തി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ഒ​രു പാ​ലം എ​ന്ന​തി​ന​പ്പു​റം സ​ഞ്ചാ​രി​ക​ള്‍​ക്കും സൈ​ന്യ​ത്തി​നും വേ​ണ്ടി​യു​ള്ള വ​ലി​യൊ​രു വി​ശ്ര​മ​സ​ങ്കേ​തം കൂ​ടി​യാ​യി​രു​ന്നു അ​വി​ടെ പ​ണി​ക​ഴി​പ്പി​ച്ച​ത്.

പ​ന്ത്ര​ണ്ട് വാ​തി​ലു​ക​ളു​ള്ള ബാ​രാ​ദ​രി എ​ന്ന വ​ലി​യൊ​രു വി​ശ്ര​മ​മ​ന്ദി​ര​മാ​യി​രു​ന്നു പ്ര​ധാ​ന നി​ര്‍​മി​തി. ല​ഹോ​റി​നും അ​മൃ​ത്സ​റി​നും ഇ​ട​യി​ല്‍ യാ​ത്ര ചെ​യ്യു​മ്പോ​ള്‍ മ​ഹാ​രാ​ജാ​വും പ​രി​വാ​ര​ങ്ങ​ളും വി​ശ്ര​മി​ച്ചി​രു​ന്ന​ത് ഇ​വി​ടെ​യാ​യി​രു​ന്നു. ക​നാ​ലി​ല്‍​നി​ന്നും വെ​ള്ള​മെ​ത്തി​ച്ചി​രു​ന്ന സ​രോ​വ​ര്‍ എ​ന്ന വ​ലി​യ ജ​ലാ​ശ​യ​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​രു​ഷ​ന്മാ​ര്‍​ക്ക് കു​ളി​ക്കാ​ന്‍ തു​റ​സാ​യ പ​ട​വു​ക​ളും സ്ത്രീ​ക​ള്‍​ക്കാ​യി പ്ര​ത്യേ​ക മ​റ​യോ​ടു​കൂ​ടി​യ കു​ളി​ക്ക​ട​വു​ക​ളും മൃ​ഗ​ങ്ങ​ള്‍​ക്ക് വെ​ള്ളം കു​ടി​ക്കാ​ൻ പ്ര​ത്യേ​ക ച​രി​വു​ക​ളും ഒ​രു​ക്കി​യി​രു​ന്നു.

സ​മു​ച്ച​യ​ത്തി​ന്‍റെ വ​ശ​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന ശി​വ​ക്ഷേ​ത്ര​ത്തി​ന്‍റെ ഉ​ള്‍​ഭാ​ഗ​ത്തും പു​റം​ഭി​ത്തി​ക​ളി​ലും അ​തി​മ​നോ​ഹ​ര​മാ​യ ചു​വ​ര്‍​ചി​ത്ര​ങ്ങ​ള്‍ കാ​ണാം. ഹി​ന്ദു​പു​രാ​ണ​ങ്ങ​ളി​ലെ ദൃ​ശ്യ​ങ്ങ​ള്‍, പ​ഞ്ചാ​ബി പ്ര​ണ​യ​കാ​വ്യ​ങ്ങ​ളാ​യ സൊ​ഹ‌്നി മ​ഹി​വാ​ള്‍, ഹീ​ര്‍ രാ​ഞ്ജ, സി​ഖ് മ​ത​സ്ഥാ​പ​ക​നാ​യ ഗു​രു നാ​നാ​ക്ക് ശി​ഷ്യ​ന്മാ​രാ​യ ബാ​ല, മ​ര്‍​ദാ​ന തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു ഇ​തി​വൃ​ത്ത​ങ്ങ​ള്‍.

ഇ​സ്‌​ലാം വി​ശ്വാ​സി​യാ​യ മൊ​റാ​ന്‍റെ​യും മു​സ്‌​ലിം സ​ഞ്ചാ​രി​ക​ളു​ടെ​യും പ്രാ​ര്‍​ഥ​ന​യ്ക്കാ​യി ഇ​വി​ടെ ഒ​രു ചെ​റി​യ മോ​സ്കും പ​ണി​തു. ഒ​രേ വ​ള​പ്പി​ല്‍ ക്ഷേ​ത്ര​വും മോ​സ്കും നി​ര്‍​മി​ച്ച​ത് മ​ഹാ​രാ​ജാ​വി​ന്‍റെ മ​ത​സൗ​ഹാ​ര്‍​ദ്ദ സ​മീ​പ​ന​ത്തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​യി വാ​ഴ്ത്തു​ന്നു. പ​ത്തൊ​മ്പ​താം നൂ​റ്റാ​ണ്ടി​ല്‍ ല​ഹോ​റി​നും അ​മൃ​ത്‌​സ​റി​നു​മി​ട​യി​ലെ പ്ര​ധാ​ന വ്യാ​പാ​ര വി​നി​മ​യ പാ​ത​യാ​യി പു​ല്‍ ക​ന്‍​ജ​രി മാ​റി. ഹി​ന്ദു​ക്ക​ളും മു​സ്‌​ലിം​ക​ളും അ​റോ​റ സി​ഖു​കാ​രും തി​ങ്ങി​പ്പാ​ര്‍​ത്ത അ​ങ്ങാ​ടി​യാ​യി​രു​ന്നു ഇ​ത്. എ​ന്നാ​ല്‍ 1947ലെ ​ഇ​ന്ത്യ വി​ഭ​ജ​ന പ്ര​ദേ​ശ​ത്തി​ന്‍റെ വി​ധി​യെ മാ​റ്റി​മ​റി​ച്ചു.

അ​തി​ര്‍​ത്തി​നി​ര്‍​ണ​യ​ത്തി​ല്‍ പു​ല്‍ ക​ന്‍​ജ​രി ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​യെ​ങ്കി​ലും അ​ന്താ​രാ​ഷ്‌​ട്ര അ​തി​ര്‍​ത്തി​ക്ക​ടു​ത്താ​യ​തി​നാ​ല്‍ ക​ച്ച​വ​ട​ങ്ങ​ള്‍ നി​ല​യ്ക്കു​ക​യും വ​ലി​യൊ​രു ജ​ന​വി​ഭാ​ഗം പ​ലാ​യ​നം ചെ​യ്യു​ക​യും ചെ​യ്തു. സൈ​നി​ക ത​ന്ത്ര​പ്ര​ധാ​ന​മാ​യ സ്ഥാ​ന​ത്താ​യ​തി​നാ​ല്‍ 1965ലും 1971​ലും ന​ട​ന്ന ഇ​ന്തോ-​പാ​ക് യു​ദ്ധ​ങ്ങ​ളി​ല്‍ പ്ര​ദേ​ശം ക​ടു​ത്ത പോ​രാ​ട്ട​ത്തി​നാ​ണ് സാ​ക്ഷ്യം വ​ഹി​ച്ച​ത്. 1971 ഡി​സം​ബ​റി​ല്‍ പാ​ക്കി​സ്ഥാ​ന്‍ സൈ​ന്യം പു​ല്‍ ക​ന്‍​ജ​രി ഔ​ട്ട്പോ​സ്റ്റ് താ​ത്കാ​ലി​ക​മാ​യി പി​ടി​ച്ചെ​ടു​ത്തു.

തു​ട​ര്‍​ന്ന് ഇ​ന്ത്യ​ന്‍ ക​ര​സേ​ന​യു​ടെ ര​ണ്ടാം സി​ഖ് റെ​ജി​മെ​ന്‍റ് ന​ട​ത്തി​യ ധീ​ര​മാ​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ലൂ​ടെ​യാ​ണ് പ്ര​ദേ​ശം തി​രി​ച്ചു​പി​ടി​ച്ച​ത്. ബ​ങ്ക​റു​ക​ള്‍ ത​ക​ര്‍​ത്ത് ശ​ത്രു​വി​നെ നേ​രി​ടു​ന്ന​തി​നി​ടെ വീ​ര​മൃ​ത്യു വ​രി​ച്ച ലാ​ന്‍​സ് നാ​യി​ക് ഷാം​ഗ് സിം​ഗി​ന് മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി​യാ​യി രാ​ജ്യം മ​ഹാ​വീ​ര്‍ ച​ക്ര ന​ല്‍​കി ആ​ദ​രി​ച്ചു. നാ​യി​ബ് സു​ബേ​ദാ​ര്‍ ഗ്യാ​ന്‍ സിം​ഗി​ന് വീ​ര്‍ ച​ക്ര​യും. ഈ ​യു​ദ്ധ​ത്തി​ല്‍ ര​ക്ത​സാ​ക്ഷി​ക​ളാ​യ ഇ​ന്ത്യ​ന്‍ ജ​വാ​ൻ‌​മാ​രു​ടെ ഓ​ര്‍​മ​യ്ക്ക് ഇ​വി​ടെ യു​ദ്ധ​സ്മാ​ര​കം നി​ര്‍​മി​ച്ചി​ട്ടു​ണ്ട്. പു​ല്‍ ക​ന്‍​ജ​രി​യി​ലെ ശി​വ​ക്ഷേ​ത്ര​ത്തി​ന്‍റെ മ​തി​ലു​ക​ളി​ല്‍ അ​ക്കാ​ല​ത്തെ വെ​ടി​യു​ണ്ട​ക​ളു​ടെ പാ​ടു​ക​ള്‍ ഇ​ന്നും കാ​ണാം.

ഇ​ന്ന് പ​ഞ്ചാ​ബ് വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പും പു​രാ​വ​സ്തു വ​കു​പ്പും ചേ​ര്‍​ന്ന് സം​ര​ക്ഷി​ക്കു​ന്ന പ്ര​ധാ​ന പൈ​തൃ​ക കേ​ന്ദ്ര​മാ​ണി​ത്. വാ​ഗ അ​തി​ർ​ത്തി​യി​ലെ പ​താ​ക​യി​റ​ക്ക​ല്‍ ച​ട​ങ്ങ് കാ​ണാ​നെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന പ്ര​ധാ​ന ച​രി​ത്ര​യി​ട​ങ്ങ​ളി​ല്‍ ഒ​ന്നാ​യി പു​ല്‍ ക​ന്‍​ജ​രി നി​ല​കൊ​ള്ളു​ന്നു. എ​ന്നി​രു​ന്നാ​ലും അ​ര്‍​ഹി​ക്കു​ന്ന പ്രാ​ധാ​ന്യം പ്ര​ദേ​ശ​ത്തി​ന് ല​ഭി​ക്കു​ന്നു​ണ്ടോ​യെ​ന്ന ചോ​ദ്യം അ​വ​ശേ​ഷി​ക്കു​ക​യാ​ണ്.

Latest News

Corehub Up