ബംഗളൂരു: ബംഗളൂരു പുലകേശിനഗറിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിലുണ്ടായ സ്ഫോടനം ഭീകരാക്രമണമല്ലെന്നു പൊലിസ്. രണ്ടുപേർ തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് സ്ഫോടനത്തിൽ കലാശിച്ചതെന്നും സിറ്റി പൊലിസ് കമ്മിഷണർ സീമന്ത് കുമാർ സിംഗ് പറഞ്ഞു. ഭീകരാക്രമണം ഉൾപ്പെടെ സാധ്യതകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയെന്ന് അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ ആസാം സ്വദേശികളായ ബുർഹാൻ അഹമ്മദ് ബുർഭൂയ്യ (20), ജാഹിദുൽ ഹുസൈൻ ബുർഭൂയ്യ (27), സാജിദുൽ ലഷ്കർ (22) എന്നിവർ അറസ്റ്റിലായി.
കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരനെ കുടുക്കാൻ ജാഹിദുൽ നടത്തിയ ശ്രമമാണു സ്ഫോടനത്തിൽ കലാശിച്ചത്. വെൽഡിംഗ് തൊഴിലാളിയായ ബുർഹാനാണ് സ്ഫോടക വസ്തു നിർമിച്ചതെന്നും പൊലിസ് പറഞ്ഞു.