Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pulinkundu

Alappuzha

പു​ളി​ങ്കു​ന്ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി പാ​ലം താ​ഴുന്നു; യാ​ത്ര​ക്കാ​ർ ആ​ശ​ങ്ക​യി​ൽ

രാ​മ​ങ്ക​രി: കു​ട്ട​നാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കു മു​ന്നി​ലാ​യി സ്ഥി​തി​ചെ​യ്യു​ന്ന പു​ളി​ങ്കു​ന്ന് കു​മ്പ​ളം​ചി​റ ആം​ബു​ല​ൻ​സ് പാ​ല​ത്തി​ന്‍റെ കാ​ലു​ക​ൾ വീ​ണ്ടും താ​ഴ്ന്നു​തു​ട​ങ്ങി. യാ​ത്ര​ക്കാ​ർ ഭീ​തി​യി​ൽ. 35 വ​ർ​ഷ​ത്തി​ലേ​റേ പ​ഴ​ക്ക​മു​ള്ള പാ​ല​ത്തി​ന്‍റെ ന​ടു​വി​ലെ തൂ​ണു​ക​ളാ​ണ് ദി​വ​സേ​ന താ​ഴു​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ഇ​തോ​ടെ, ഇ​രു​ക​ര​ക​ളി​ൽനി​ന്നു​ള്ള സ്പാ​നും മ​ധ്യ​ഭാ​ഗ​ത്തെ സ്പാ​നും ത​മ്മി​ലു​ള്ള വി​ട​വ് ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ചു. നാ​ലു​വീ​ലു​ക​ളു​ള്ള വാ​ഹ​ന​ങ്ങ​ൾ പാ​ല​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തുനി​ന്നും ഇ​രു​ക​ര​ക​ളി​ലേ​ക്കു​മു​ള്ള സ്പാ​നു​ക​ളി​ലേ​ക്ക് ക​യ​റു​ന്പോ​ൾ അ​ടി​ത​ട്ടി കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ന്ന​ത് പ​തി​വാ​ണ്.

ഇ​പ്പോ​ൾ ഒ​രു ത​ര​ത്തി​ലും വീ​ൽ​പൊ​ക്ക​മി​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​യി​ട്ടു​ണ്ട്. ഇ​ത് പ​ല​പ്പോ​ഴും വാ​ഹ​ന​ങ്ങ​ൾ പാ​ല​ത്തി​ൽ കു​ടു​ങ്ങി​കി​ട​ക്കു​ന്ന​തി​നു കാ​ര​ണ​മാ​കു​ന്നു. എ​സി റോ​ഡി​ലെ പ​ള്ളി​ക്കൂട്ടു​മ്മ ജം​ഗ്ഷൻ, പു​ളി​ങ്കു​ന്ന്, ക​ണ്ണാ​ടി, കാ​വാ​ലം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽനി​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്കും പു​ളി​ങ്കു​ന്ന് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്, ലി​റ്റി​ൽ​ഫ്ല​വ​ൾ ഗേ​ൾ​സ്, സെ​ന്‍റ് ജോ​സ​ഫ് ഹൈ​സ്കൂ​ൾ, കെ​ഇ കാ​ർ​മ​ൽ സ്കൂ​ൾ, പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, ബാ​ങ്കു​ക​ൾ തു​ട​ങ്ങി​യ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് എ​ളു​പ്പ​ത്തി​ലെ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന പ്ര​ധാ​ന പാ​ല​മാ​ണി​ത്.

35 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് പാ​ലം നി​ർ​മിക്കു​ന്ന ഘ​ട്ട​ത്തി​ൽ ത​ന്നെ ബ​ല​ക്ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ, ആ​രും​ചെ​വി​ക്കൊ​ണ്ടി​ല്ല. സ്ഥി​തി രൂ​ക്ഷ​മാ​യ ഘ​ട്ട​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി പു​തി​യ പാ​ലം നി​ർ​മി​ക്കാ​നോ, ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ൾ തേ​ടാ​നോ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്ന​താ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Latest News

Corehub Up