കുമ്പനാട്: പുല്ലാട് ഉപജില്ലാ സ്കൂൾ കലോത്സവം 13,16,17 തീയതികളിൽ കുമ്പനാട് നോയൽ മെമ്മോറിയൽ ഹൈസ്കൂൾ, ബിഇഎം ഹൈസ്കൂൾ, ഗവ. യുപിഎസ് എന്നിവിടങ്ങളിൽ നടക്കും,
നാളെ രാവിലെ 10.30ന് നോയൽ മെമ്മോറിയൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം അബിൻ വർക്കി എംഎൽഎ ഉദ്ഘാടനം ചെയ്യും. കോയിപ്രം പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് ഈപ്പൻ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല മുഖ്യപ്രഭാഷണം നടത്തും.
നാളെ രചനാ മത്സരങ്ങളും സംസ്കൃതോത്സവവും നടക്കും. 16, 17 തീയതികളിലാണ് സ്റ്റേജ് മത്സരങ്ങൾ. 17ന് വൈകുന്നേരം സമാപനസമ്മേളനത്തിൽ കോയിപ്രം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ജയ അധ്യക്ഷത വഹിക്കും. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർമല മാത്യൂസ് ഉദ്ഘാടനവും സമ്മാനദാനവും നിർവഹിക്കും. പുല്ലാട് ഉപജില്ലയുടെ പരിധിയിൽ വരുന്ന എൽപി മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാലയങ്ങളിൽനിന്ന് രണ്ടായിരത്തോളം വിദ്യാർഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കും
കലോത്സവത്തിന്റെ ഭാഗമായുള്ള ലോഗോയുടെ പ്രകാശനം കോയിപ്രം ഗ്രാമപഞ്ചായത്തംഗം തോമസ് ജേക്കബ് നിര്‍വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ എം.എസ്. രാജശ്രീ, സീനിയര്‍ സൂപ്രണ്ട് കെ.ആര്. ജയശ്രീ, റീന രഞ്ജിത്ത്, കെ.എ. തന്‍സീര്‍, അമല്‍ സന്തോഷ്, കെ. വിജയകുമാര്‍, ടി.എം. വര്‍ഗീസ്, മനോജ് തോമസ്, തോമസ് ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. കുമ്പനാട് നോയൽ മെമ്മോറിയൽ ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥി ജോയൽ അച്ചൻകുഞ്ഞാണ് ലോഗോ തയാറാക്കിയത്.