Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pulmonary Departments

മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ഗാസ്‌ട്രോ സയന്‍സസ്, പള്‍മണറി വിഭാഗങ്ങളുടെ വിപുലീകരിച്ച ബ്ലോക്ക് പ്രവര്‍ത്തനം ആരംഭിച്ചു

പാ​ലാ: മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ വി​പു​ലീ​ക​രി​ച്ച ഗാ​സ്‌​ട്രോ സ​യ​ന്‍സ​സ്, പ​ള്‍മ​ണ​റി വി​ഭാ​ഗ​ങ്ങ​ളു​ടെ പു​തി​യ ബ്ലോ​ക്ക് പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ചു. ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് വെ​ഞ്ച​രി​പ്പ് നി​ര്‍വ​ഹി​ച്ചു. ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പ​ള്ളി​ക്കാ​പ​റ​മ്പി​ല്‍ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു.

ആ​ശു​പ​ത്രി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ആ​ന്‍ഡ് സി​ഇ​ഒ ഫാ.​ മാ​ത്യു തെ​ക്കേ​ല്‍, പ്രൊ​ജ​ക്ട​സ് ലീ​ഗ​ല്‍ ആന്‍ഡ്‌ ലെ​യ്‌​സ​ണ്‍ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ.​ ജോ​സ് കീ​ര​ഞ്ചി​റ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള അ​ന​ക്‌​സ് ഒ​ന്ന് കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം നി​ല​യി​ല്‍ 30,000 ച​തു​ര​ശ്ര അ​ടി വി​സ്തൃ​തി​യി​ലാ​ണ് ആ​ധു​നി​ക നി​ല​വാ​ര​ത്തി​ലു​ള്ള പു​തി​യ സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ങ്ങി​യ​ത്. എ​ന്‍ഡോ​സ്‌​കോ​പ്പി, ഇ​ആ​ര്‍സി​പി, ബ്രോ​ങ്കോ​സ്‌​കോ​പ്പി, മാ​നോ​മെ​ട്രി, അ​ള്‍ട്രാ​സൗ​ണ്ട്, ഫൈ​ബ്രോ​സ്‌​കാ​ന്‍, ബ്രീ​ത്ത് ടെ​സ്റ്റ്, ആ​സ്ത​മ അ​ല​ര്‍ജി ക്ലി​നി​ക്കു​ക​ള്‍, ടിബി​ചി​കി​ത്സ​യ്ക്കു പ്ര​ത്യേ​ക സൗ​ക​ര്യം എ​ന്നി​വ​യ്ക്കു​ള്‍പ്പെ​ടെ അ​ത്യാ​ധു​നി​ക നി​ല​വാ​ര​ത്തി​ലു​ള്ള സ്യൂ​ട്ട് മു​റി​ക​ള്‍ പു​തി​യ കെ​ട്ടി​ട​ത്തി​ലെ പ്ര​ത്യേ​ക​ത​യാ​ണ്.

എ​ട്ടു ബെ​ഡു​ക​ളോ​ടെ ഡേ ​കെ​യ​ര്‍ സം​വി​ധാ​ന​വു​മു​ണ്ട്. 15 ഒപി മു​റി​ക​ള്‍, വി​ശാ​ല​യ​മാ​യ ഫാ​ര്‍മ​സി സൗ​ക​ര്യം, 100 പേ​ര്‍ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കാ​വു​ന്ന ഡീ​ല​ക്‌​സ് കാ​ന്‍റീ​ൻ‍ എ​ന്നി​വ​യും പു​തി​യ കെ​ട്ടി​ട​ത്തി​ല്‍ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ മെ​ഡി​ക്ക​ല്‍ ഗാ​സ്‌​ട്രോ എ​ന്‍റ​റോ​ള​ജി, സ​ര്‍ജി​ക്ക​ല്‍ ഗാ​സ്‌​ട്രോ എ​ന്‍റ​റോ​ള​ജി, പ​ള്‍മ​ണ​റി മെ​ഡി​സി​ന്‍ വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​വ​ര്‍ത്ത​നം പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റി പ്ര​വ​ര്‍ത്ത​ന സ​ജ്ജ​മാ​കും.

Latest News

Corehub Up