പുല്‍പ്പള്ളി: പട്ടാണികൂപ്പ് സെന്റ് മേരീസ് പള്ളിയില്‍ നടന്ന യാക്കോബായ സുറിയാനി സഭയുടെ യുവജനപ്രസ്ഥാനമായ ജെഎസ്ഒവൈഎ പുല്‍പ്പള്ളി മേഖലാ കലോത്സവത്തില്‍ സെന്റ് ജോര്‍ജ് പുല്‍പ്പള്ളി ചാമ്പ്യന്മാരായി.
മാര്‍ ബേസില്‍ ചീയമ്പം രണ്ടാം സ്ഥാനം കരസ്ഥമാക്കി. സമാപന സമ്മേളനം മുള്ളന്‍കൊല്ലി പഞ്ചായത്ത് അംഗം മുനീര്‍ ആച്ചിക്കുളം ഉദ്ഘാടനം ചെയ്തു. ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, ഫാ. മനീഷ് പുല്യാട്ടേല്‍, ഫാ. ഷിനോജ് പുന്നശേരില്‍, മേഖല പ്രസിഡന്റ് ഫാ. അനൂപ് ചാത്തനാട്ടുകുടി, സെക്രട്ടറി ടോംസ് എല്‍ദോസ് എന്നിവര്‍ പ്രസംഗിച്ചു.