Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pulse Polio Drop Distribution

Thiruvananthapuram

പ​ള്‍​സ് പോ​ളി​യോ തുള്ളിമരുന്നു വി​ത​ര​ണം


നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യി​ലെ​യും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി പ​ള്‍​സ് പോ​ളി​യോ തു​ള്ളി മ​രു​ന്നു വി​ത​ര​ണം ചെ​യ്തു. ആ​ശു​പ​ത്രി​ക​ള്‍, അ​ങ്ക​ണ​വാ​ടി​ക​ള്‍, ലൈ​ബ്ര​റി​ക​ള്‍ എ​ന്നി​വ​യു​ള്‍​പ്പെ​ടെ​യു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​ള്‍​സ് പോ​ളി​യോ വി​ത​ര​ണ യ​ജ്ഞ​ത്തി​ല്‍ നി​ര​വ​ധി കു​രു​ന്നു​ക​ള്‍ അ​മ്മ​മാ​രോ​ടൊ​പ്പ​മെ​ത്തി. ജ​ന​പ്ര​തി​നി​ധി​ക​ളും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും തു​ള്ളി മ​രു​ന്ന് വി​ത​ര​ണ ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി.
നെ​യ്യാ​റ്റി​ൻ​ക​ര ഗ​വ. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ല്‍ ന​ട​ന്ന പ​ൾ​സ് പോ​ളി​യോ തു​ള്ളി​മ​രു​ന്നു വി​ത​ര​ണ ച​ട​ങ്ങ് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്‌​സ​ൺ ഡ​ബ്ല്യൂ.​ആ​ര്‍. ഹീ​ബ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ മ​ഞ്ജു രാ​ജേ​ഷ്, ന​ഴ്സിം​ഗ് വി​ഭാ​ഗം ജീ​വ​ന​ക്കാ​ര്‍, ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

ഗ്രാ​മം വാ​ർ​ഡി​ൽ ന​ട​ന്ന പ​ൾ​സ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് വി​ത​ര​ണോ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ ഗ്രാ​മം പ്ര​വീ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ശാ വ​ർ​ക്ക​ർ ഭ​ദ്ര​കു​മാ​രി, വാ​ർ​ഡ് കോ​ര്‍​ഡി​നേ​റ്റ​ർ വി​നി​ത​കു​മാ​രി എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.
അ​മ്പി​ലി​കോ​ണം സി​എ​സ്ഐ പ​ള്ളി​യി​ല്‍ രാ​വി​ലെ എ​ട്ടി​ന് പ​ൾ​സ് പോ​ളി​യോ തു​ള്ളി മ​രു​ന്നു വി​ത​ര​ണം ആ​രം​ഭി​ച്ചു. ഫാ. ​നെ​ൽ​സ​ൺ, പ​ഞ്ചാ​യ​ത്ത് അം​ഗം അ​ശ്വ​തി പ്ര​മോ​ദ്, ജെ​എ​ച്ച്ഐ നി​ര്‍​മ​ല, ജെ​പി​എ​ന്‍ റാ​ണി, ആ​ശാ പ്ര​വ​ര്‍​ത്ത​ക​രാ​യ ബീ​ന, ഗീ​ത എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up