പൾസ് പോളിയോ തുള്ളിമരുന്നു വിതരണ ചടങ്ങ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും വിവിധ കേന്ദ്രങ്ങളിലായി പള്‍സ് പോളിയോ തുള്ളി മരുന്നു വിതരണം ചെയ്തു. ആശുപത്രികള്‍, അങ്കണവാടികള്‍, ലൈബ്രറികള്‍ എന്നിവയുള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച പള്‍സ് പോളിയോ വിതരണ യജ്ഞത്തില്‍ നിരവധി കുരുന്നുകള്‍ അമ്മമാരോടൊപ്പമെത്തി. ജനപ്രതിനിധികളും ആരോഗ്യ പ്രവര്‍ത്തകരും തുള്ളി മരുന്ന് വിതരണ ചടങ്ങിന്റെ ഭാഗമായി.
നെയ്യാറ്റിൻകര ഗവ. ജനറൽ ആശുപത്രിയില്‍ നടന്ന പൾസ് പോളിയോ തുള്ളിമരുന്നു വിതരണ ചടങ്ങ് നഗരസഭ ചെയർപേഴ്സൺ ഡബ്ല്യൂ.ആര്. ഹീബ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മഞ്ജു രാജേഷ്, നഴ്സിംഗ് വിഭാഗം ജീവനക്കാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ സംബന്ധിച്ചു.
ഗ്രാമം വാർഡിൽ നടന്ന പൾസ് പോളിയോ തുള്ളിമരുന്ന് വിതരണോദ്ഘാടനം നഗരസഭ കൗൺസിലർ ഗ്രാമം പ്രവീൺ ഉദ്ഘാടനം ചെയ്തു. ആശാ വർക്കർ ഭദ്രകുമാരി, വാർഡ് കോര്‍ഡിനേറ്റർ വിനിതകുമാരി എന്നിവര്‍ സംബന്ധിച്ചു.
അമ്പിലികോണം സിഎസ്ഐ പള്ളിയില്‍ രാവിലെ എട്ടിന് പൾസ് പോളിയോ തുള്ളി മരുന്നു വിതരണം ആരംഭിച്ചു. ഫാ. നെൽസൺ, പഞ്ചായത്ത് അംഗം അശ്വതി പ്രമോദ്, ജെഎച്ച്ഐ നിര്‍മല, ജെപിഎന്‍ റാണി, ആശാ പ്രവര്‍ത്തകരായ ബീന, ഗീത എന്നിവര്‍ പങ്കെടുത്തു.
Tags : Pulse Polio drop distribution Pulse Polio NattuVishesham DistrictNews