Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pulsed Field

പ​ള്‍​സ്ഡ് ഫീ​ല്‍​ഡ് അ​ബ്ലേ​ഷ​ന്‍ (പി​എ​ഫ്എ) കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ല്‍

കോ​​​​ട്ട​​​​യം: ഹൃ​​​​ദ​​​​യ​​​​മി​​​​ടി​​​​പ്പി​​​​ലെ വൈ​​​​ക​​​​ല്യ​​​​ങ്ങ​​​​ള്‍ ചി​​​​കി​​​​ത്സി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള അ​​​​ത്യാ​​​​ധു​​​​നി​​​​ക സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യാ​​​​യ പ​​​​ള്‍​സ്ഡ് ഫീ​​​​ല്‍​ഡ് അ​​​​ബ്ലേ​​​​ഷ​​​​ന്‍ (പി​​​​എ​​​​ഫ്എ) കാ​​​​രി​​​​ത്താ​​​​സ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍. ഈ ​​​​ചി​​​​കി​​​​ത്സാ​​​​രീ​​​​തി ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന മ​​​​ധ്യ​​​​തി​​​​രു​​​​വി​​​​താം​​​​കൂ​​​​റി​​​​ലെ ആ​​​​ദ്യ​​​​ത്തെ ആ​​​​ശു​​​​പ​​​​ത്രി​​​​യാ​​​​യി കാ​​​​രി​​​​ത്താ​​​​സ് മാ​​​​റി. ഇ​​​​തി​​​​നോ​​​​ട​​​​കം മൂ​​​​ന്ന് പ്രോ​​​​സെ​​​​ജ​​​​റു​​​​ക​​​​ള്‍ കാ​​​​രി​​​​ത്താ​​​​സ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി.

ഇ​​​​ന്ത്യ​​​​യി​​​​ല്‍ ഏ​​​​ക​​​​ദേ​​​​ശം ഒ​​​​രു കോ​​​​ടി ആ​​​​ളു​​​​ക​​​​ളെ ബാ​​​​ധി​​​​ക്കു​​​​ന്ന ആ​​​​ട്രി​​​​യ​​​​ല്‍ ഫി​​​​ബ്രി​​​​ലേ​​​​ഷ​​​​ന്‍ ചി​​​​കി​​​​ത്സി​​​​ക്കാ​​​​നാ​​​​ണ് ഈ ​​​​സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ പ്ര​​​​ധാ​​​​ന​​​​മാ​​​​യും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത്. ആ​​​​ട്രി​​​​യ​​​​ല്‍ ഫി​​​​ബ്രി​​​​ലേ​​​​ഷ​​​​നു​​​​ള്ള ഭൂ​​​​രി​​​​ഭാ​​​​ഗം രോ​​​​ഗി​​​​ക​​​​ളെ​​​​യും മ​​​​രു​​​​ന്നു​​​​ക​​​​ളി​​​​ലൂ​​​​ടെ നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ന്‍ സാ​​​​ധി​​​​ക്കു​​​​മെ​​​​ങ്കി​​​​ലും മ​​​​രു​​​​ന്നു​​​​ക​​​​ളോ​​​​ടു പ്ര​​​​തി​​​​ക​​​​രി​​​​ക്കാ​​​​ത്ത​​​​വ​​​​ര്‍​ക്കും ക​​​​ഠി​​​​ന​​​​മാ​​​​യ നെ​​​​ഞ്ചി​​​​ടി​​​​പ്പ്, ഹൃ​​​​ദ​​​​യ​​​​സ്തം​​​​ഭ​​​​ന​​​​മു​​​​ള്ള​​​​വ​​​​ര്‍​ക്കും ഈ ​​​​ചി​​​​കി​​​​ത്സാ​​​​രീ​​​​തി ഒ​​​​രു മി​​​​ക​​​​ച്ച ഓ​​​​പ്ഷ​​​​നാ​​​​യി മാ​​​​റു​​​​ന്നു.

പി​​​​എ​​​​ഫ്എ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ ക​​​​ഴി​​​​ഞ്ഞ ര​​​​ണ്ടു പ​​​​തി​​​​റ്റാ​​​​ണ്ടു​​​​ക​​​​ളാ​​​​യി ഗ​​​​വേ​​​​ഷ​​​​ണ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ങ്കി​​​​ലും അ​​​​മേ​​​​രി​​​​ക്ക, യു​​​​കെ, ഓ​​​​സ്ട്രേ​​​​ലി​​​​യ തു​​​​ട​​​​ങ്ങി​​​​യ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ല്‍ ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ചു വ​​​​ര്‍​ഷ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് ഇ​​​​തി​​​​നു വ്യാ​​​​പ​​​​ക​​​​മാ​​​​യ ക്ലി​​​​നി​​​​ക്ക​​​​ല്‍ പ്ര​​​​യോ​​​​ജ​​​​നം ല​​​​ഭി​​​​ച്ച​​​​തെ​​​​ന്ന് കാ​​​​രി​​​​ത്താ​​​​സ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ സീ​​​​നി​​​​യ​​​​ര്‍ ക​​​​ണ്‍​സ​​​​ള്‍​ട്ട​​​​ന്‍റ് കാ​​​​ര്‍​ഡി​​​​യോ​​​​ള​​​​ജി​​​​സ്റ്റും കാ​​​​ര്‍​ഡി​​​​യാ​​​​ക് ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ഫി​​​​സി​​​​യോ​​​​ള​​​​ജി​​​​സ്റ്റു​​​​മാ​​​​യ ഡോ. ​​​​പി.​​​​ആ​​​​ര്‍. ഭീ​​​​മ ശ​​​​ങ്ക​​​​ര്‍ പ​​​​റ​​​​ഞ്ഞു.

പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത റേ​​​​ഡി​​​​യോ​​​​ഫ്രീ​​​​ക്വ​​​​ന്‍​സി, ക്ര​​​​യോ​​​​അ​​​​ബ്ലേ​​​​ഷ​​​​ന്‍ രീ​​​​തി​​​​ക​​​​ളെ അ​​​​പേ​​​​ക്ഷി​​​​ച്ച് വേ​​​​ഗ​​​​ത​​​​യേ​​​​റി​​​​യ​​​​തും സു​​​​ര​​​​ക്ഷി​​​​ത​​​​വും കു​​​​റ​​​​ഞ്ഞ മു​​​​റി​​​​വു​​​​ക​​​​ള്‍ മാ​​​​ത്രം ആ​​​​വ​​​​ശ്യ​​​​മു​​​​ള്ള​​​​തു​​​​മാ​​​​യ വ​​​​ലി​​​​യൊ​​​​രു മു​​​​ന്നേ​​​​റ്റ​​​​മാ​​​​ണ് പി​​​​എ​​​​ഫ്എ​​​​യെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

പ​​​​ഴ​​​​യ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​ക​​​​ള്‍​ക്കു സാ​​​​ധാ​​​​ര​​​​ണ​​​​യാ​​​​യി വേ​​​​ണ്ടി​​​​വ​​​​രു​​​​ന്ന ദീ​​​​ര്‍​ഘ​​​​നേ​​​​ര​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ചു കാ​​​​രി​​​​ത്താ​​​​സ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി​​​​യ മൂ​​​​ന്ന് പ്രോ​​​​സെ​​​​ജ​​​​റു​​​​ക​​​​ളും ഏ​​​​ക​​​​ദേ​​​​ശം ഒ​​​​രു മ​​​​ണി​​​​ക്കൂ​​​​റി​​​​നു​​​​ള്ളി​​​​ല്‍ പൂ​​​​ര്‍​ത്തി​​​​യാ​​​​യി. രോ​​​​ഗി​​​​ക​​​​ള്‍​ക്കു സാ​​​​ധാ​​​​ര​​​​ണ​​​​യാ​​​​യി ഒ​​​​രു ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ല്‍ ഡി​​​​സ്ചാ​​​​ര്‍​ജാ​​​​കാ​​​​ന്‍ ക​​​​ഴി​​​​യു​​​​മെ​​​​ന്ന് ഡോ. ​​​​പി.​​​​ആ​​​​ര്‍. ഭീ​​​​മ ശ​​​​ങ്ക​​​​ര്‍ പ​​​​റ​​​​ഞ്ഞു.

പി​​​​എ​​​​ഫ്എ ചി​​​​കി​​​​ത്സ​​​​യ്ക്ക് ഏ​​​​ക​​​​ദേ​​​​ശം 75 ശ​​​​ത​​​​മാ​​​​നം ഉ​​​​യ​​​​ര്‍​ന്ന വി​​​​ജ​​​​യ​​​​സാധ്യതയു​​​​ണ്ടെ​​​​ന്നും രോ​​​​ഗം വീ​​​​ണ്ടും വ​​​​രാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത ഏ​​​​ക​​​​ദേ​​​​ശം 25 ശ​​​​ത​​​​മാ​​​​നം മാ​​​​ത്ര​​​​മാ​​​​ണെ​​​​ന്നും ഡോ. ​​​​ഭീ​​​​മ ശ​​​​ങ്ക​​​​ര്‍ കൂ​​​​ട്ടി​​​​ച്ചേ​​​​ര്‍​ത്തു.

Latest News

Corehub Up