Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Punalur Taluk Hospita

Kollam

പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ റ​ഫ​റ​ൽ 33 ശ​ത​മാ​നം കു​റ​ഞ്ഞു

പു​ന​ലൂ​ർ: 24 മ​ണി​ക്കൂ​ർ സ്പെ​ഷ്യാലി​റ്റി ന​ട​പ്പാ​ക്കി പൂ​ർ​ണ​സ​മ​യം സ്പെ​ഷ്യ​ലി​സ്റ്റു​ക​ളു​ടെ സേ​വ​നം ല​ഭ്യ​മാ​യ​തോ​ടെ പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നിന്ന് മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു​ള്ള റ​ഫ​റ​ൽ 33 ശ​ത​മാ​നം കു​റ​ഞ്ഞു. നേ​ര​ത്തെ 15 പേ​രെ വ​രെ റ​ഫ​ർ ചെ​യ്തി​രു​ന്നി​ട​ത്ത് ഇ​പ്പോ​ൾ പ്ര​തി​ദി​നം ശ​രാ​ശ​രി പ​ത്തു​പേ​രെ മാ​ത്ര​മാ​ണ് റ​ഫ​ർ ചെ​യ്യു​ന്ന​ത്.

നേ​ര​ത്തെ ഉ​ച്ച​യ്ക്ക് ഒ​പി അ​വ​സാ​നി​ക്കു​ന്ന​തോ​ടെ വ​ലി​യൊ​രു വി​ഭാ​ഗം സ്പെ​ഷ്യ​ലി​സ്റ്റു​ക​ളു​ടെ​യും സേ​വ​നം അ​വ​സാ​നി​ക്കു​മാ​യി​രു​ന്നു. അ​തു​കൊ​ണ്ട് ഉ​ച്ച​യ്ക്ക് ശേ​ഷ​വും രാ​ത്രി​യി​ലും സ​ങ്കീ​ർ​ണാ​വ​സ്ഥ​യി​ൽ എ​ത്തു​ന്ന രോ​ഗി​ക​ളെ റ​ഫ​ർ ചെ​യ്ത് ത​ല​യൂ​രു​ന്ന സ്ഥി​തി​യാ​യി​രു​ന്നു ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ന്യൂ​റോ സ​ർ​ജ​ൻ, ഇ​ന്‍റ​ർ​വെ​ൻ​ഷ​ണ​ൽ കാ​ർ​ഡി​യോ​ള​ജി​സ്റ്റ്, ഗ്യാ​സ്ട്രോ എ​ൻ​ഡ്രോ​ള​ജി​സ്റ്റ് എ​ന്നി​വ​ർ പ​രി​ശോ​ധി​ക്കേ​ണ്ട കേ​സു​ക​ളാ​ണ് ഇ​പ്പോ​ൾ പ്ര​ധാ​ന​മാ​യും റ​ഫ​ർ ചെ​യ്യു​ന്ന​ത്.

ഗൈ​ന​ക്കോ​ള​ജി, പീ​ഡി​യാ​ട്രി​ക്സ്, ഓ​ർ​ത്തോ​പീ​ഡി​ക്സ്, ജ​ന​റ​ൽ മെ​ഡി​സി​ൻ വി​ഭാ​ഗ​ങ്ങ​ളി​ലെ റ​ഫ​റ​ലാ​ണ് കു​റ​ഞ്ഞ​ത്. പ​രി​ഷ്കാ​രം പാ​വ​പ്പെ​ട്ട​വ​ർ​ക്കും സാ​ധാ​ര​ണ​ക്കാ​ർ​ക്കും കൂ​ടു​ത​ൽ ഗു​ണ​ക​ര​മാ​യി. കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും വി​ക്ടോ​റി​യ​യി​ലും 24 മ​ണി​ക്കൂ​ർ സ്പെ​ഷ്യാലി​റ്റി സേ​വ​നം ന​ട​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

 

Latest News

Corehub Up