Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Punargeham Scheme

Thiruvananthapuram

പു​ന​ർ​ഗേ​ഹം പ​ദ്ധ​തി ഫണ്ട് വിതരണം: കാത്തിരിപ്പു തുടർന്ന് മത്സ്യത്തൊഴിലാളികൾ

തി​രു​വ​ന​ന്ത​പു​രം: ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കും ക​ട​ൽ​ഭീ​ഷ​ണി നേ​രി​ടു​ന്ന തീ​ര​ത്തു​നി​ന്ന് 50 മീ​റ്റ​റി​നു​ള്ളി​ൽ താ​മ​സി​ക്കു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ​ക്കു​മാ​യി സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ച പു​ന​ർ​ഗേ​ഹം പ​ദ്ധ​തി​യി​ൽ അ​നു​വ​ദി​ച്ച വീ​ടു​ക​ളു​ടെ തു​ക വി​ത​ര​ണം ചെ​യ്യു​ന്ന​തി​ലെ കാ​ല​താ​മ​സം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് സ്വ​ത​ന്ത്ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. നാ​ലു ഗ​ഡു​ക്ക​ളാ​യി ല​ഭി​ക്കേ​ണ്ട ധ​ന​സ​ഹാ​യം ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, ക​ട​ൽ​ഭീ​ഷ​ണി​ക്കി​ട​യി​ൽ സു​ര​ക്ഷി​ത​മാ​യ വീ​ടെ​ന്ന സ്വ​പ്ന​ത്തി​നാ​യി വ​ർ​ഷ​ങ്ങ​ളാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ. ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ​യും സ​ർ​ക്കാ​രി​ന്‍റെ​യും അ​നാ​സ്ഥ​യും ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലെ കാ​ല​താ​മ​സ​വും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ദു​രി​തം വ​ർ​ധി​പ്പി​ക്കു​ക​യാ​ണെ​ന്ന് ഫെ​ഡ​റേ​ഷ​ൻ കു​റ്റ​പ്പെ​ടു​ത്തി.

ക​ട​ലാ​ക്ര​മ​ണ ഭീ​ഷ​ണി​യു​ള്ള വീ​ടു​ക​ളി​ൽ​നി​ന്ന് മാ​റി​ത്താ​മ​സി​ക്കാ​ൻ ക​ഴി​യാ​തെ ഭീ​തി​യോ​ടെ ക​ഴി​യു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കു സ​മ​യ​ബ​ന്ധി​ത​മാ​യി ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കേ​ണ്ട​തു സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. ഓ​ല​പ്പു​ര​യി​ൽ​നി​ന്ന് സു​ര​ക്ഷി​ത​മാ​യ കോ​ൺ​ക്രീ​റ്റ് വീ​ട്ടി​ലേ​ക്ക് മാ​റാ​മെ​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സ്വ​പ്നം ഫ​ണ്ട് വി​ത​ര​ണ​ത്തി​ലെ കാ​ല​താ​മ​സം​മൂ​ലം അ​ക​ലു​ക​യാ​ണ്. പു​ന​ർ​ഗേ​ഹം പ​ദ്ധ​തി​യി​ൽ അ​നു​വ​ദി​ച്ച തു​ക​യു​ടെ എ​ല്ലാ ഗ​ഡു​ക്ക​ളും സ​മ​യ​ബ​ന്ധി​ത​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​തി​നും ത​ട​സ​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​നും ഫി​ഷ​റീ​സ് വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സ്വ​ത​ന്ത്ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി. ​സ്റ്റെ​ല്ല​സ്‌ ആ​വ​ശ്യ​പ്പെ​ട്ടു.

സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ ഡോ. ​എ​ഫ്.എം. ​ലാ​സ​ർ, തൃ​ക്ക​ണ്ണ​പു​ഴ ശ​ശി​ധ​ര​ൻ, വ​ർ​ക്ക​ല സാ​ബേ​ഷ​ൻ, നെ​പ്പോ​ളി​യ​ൻ ഫ്രാ​ൻ​സി​സ്, ടി.​പി. പ്രേ​കു​മാ​ർ, വി​പി​ൻ​ദാ​സ്, പൂ​ന്തു​റ ജ​ല​സ്തി​ൻ, തു​മ്പ ഫ്രാ​ൻ​സി​സ്, മ​രി​യകു​ട്ടി ജ​സ്റ്റി​ൻ, കൊ​ല്ലം​കോ​ട് അ​ജി​ത, മ​റി​യം​കു​ട്ടി ആ​ൽ​ബ​ൻ​സ്, റം​ല ബീ​വി, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up