ലിസ്ബണ്‍: ഫിഫ ലോകകപ്പ് സന്നാഹ മത്സരത്തില്‍ പോര്‍ച്ചുഗലിന്റെ റാഫേല്‍ ലിയാവോയുടെ റെഡ് കാര്‍ഡ് പഞ്ചിംഗ്.
ചിലിക്ക് എതിരായ മത്സരത്തില്‍ ആദ്യ പകുതിയുടെ സ്റ്റോപ്പേജ് ടൈമില്‍ എതിര് ടീം അംഗത്തിന്റെ മുഖത്തിടിച്ച ലിയാവോ ചുവപ്പുകാര്‍ഡ് കണ്ട് മടങ്ങി. ചിലി പ്രതിരോധ താരം ഇവാന് റോമന്റെ മുഖത്താണ് 45+2-ാം മിനിറ്റില്‍ ലിയാവോ ഇടിച്ചത്.
റൊമാന്റെ കഠിന ഫൗളാണ് കയ്യാങ്കളിയുടെ തുടക്കം. ഇരുവരും ചുവപ്പുകാര്‍ഡ് കണ്ടു.
മത്സരത്തില്‍ പോര്‍ച്ചുഗല്‍ 2-1ന്റെ ജയം നേടി. ഗോണ്‍സാലോ ഗുയേഡസ് (58), ബ്രൂണോ ഫെര്‍ണാണ്ടസ് (75) എന്നിവരായിരുന്നു പോര്‍ച്ചുഗലിനായി ഗോള്‍ നേടിയത്.