Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PuneetSuperstar

Special

അഴുക്കുചാലിലെ ഭക്ഷണം; പുനീത് സൂപ്പർസ്റ്റാറിന്‍റെ 'വിചിത്ര' വിരുന്നിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

വൈ​റ​ൽ ആ​കു​ന്ന​തി​ന് വേ​ണ്ടി ഏ​ത​റ്റം വ​രെ​യും പോ​കാ​ൻ മ​ടി​ക്കാ​ത്ത ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​രു​ടെ രീ​തി​ക​ളെ​ച്ചൊ​ല്ലി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വീ​ണ്ടും ച​ർ​ച്ച​ക​ൾ കൊ​ഴു​ക്കു​ക​യാ​ണ്.

പ്ര​ശ​സ്ത ഇ​ൻ​ഫ്ലു​വ​ൻ​സ​ർ പു​നീ​ത് സൂ​പ്പ​ർ​സ്റ്റാ​ർ അ​ഴു​ക്കു​ചാ​ലി​ന് സ​മീ​പ​മി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ച​താ​ണ് പു​തി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് തി​രി​കൊ​ളു​ത്തി​യ​ത്.

'ന​ള ക​ഫേ' എ​ന്ന് പ​രി​ഹാ​സ​രൂ​പേ​ണ വി​ശേ​ഷി​പ്പി​ച്ചു​കൊ​ണ്ട് അ​ഴു​ക്കു​ചാ​ലി​ലെ മ​ലി​ന​ജ​ല​ത്തി​ൽ ഭ​ക്ഷ​ണം മു​ക്കി ക​ഴി​ക്കു​ന്ന പു​നീ​തി​ന്‍റെ പ്ര​വൃ​ത്തി ക​ണ്ട് അ​മ്പ​ര​ന്നി​രി​ക്കു​ക​യാ​ണ് കാ​ഴ്ച​ക്കാ​ർ.

എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ൽ 'റേ​യ്സ് ട്വീ​റ്റ്സ്' എ​ന്ന അ​ക്കൗ​ണ്ടി​ലൂ​ടെ പു​റ​ത്തു​വ​ന്ന ഈ ​വീ​ഡി​യോ നി​മി​ഷ​ങ്ങ​ൾ​ക്ക​ക​മാ​ണ് ത​രം​ഗ​മാ​യ​ത്. രാ​ജ്യ​ത്തി​ന്‍റെ അ​ന്ത​സി​നെ ആ​ഗോ​ള​ത​ല​ത്തി​ൽ ഇ​ല്ലാ​താ​ക്കു​ന്ന ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് വീ​ഡി​യോ പ​ങ്കു​വെ​ച്ച​വ​ർ ഉ​യ​ർ​ത്തു​ന്ന​ത്.

പ​ണ​ത്തി​നും പ്ര​ശ​സ്തി​ക്കും വേ​ണ്ടി സ്വ​ന്തം ആ​രോ​ഗ്യ​ത്തെ​യും രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​ച്ഛാ​യ​യെ​യും പ​ണ​യ​പ്പെ​ടു​ത്തു​ന്ന രീ​തി​യാ​ണ് പു​നീ​തി​ന്‍റേ​തെ​ന്ന് വി​മ​ർ​ശ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ പ്ര​തി​ക​ര​ണ​ങ്ങ​ൾ പ​ല​ത​ട്ടി​ലാ​യി​രു​ന്നു. ചി​ല​ർ ഇ​തി​നെ ഒ​രു ത​മാ​ശ​യാ​യി ക​ണ്ട് ത​ള്ളി​ക്ക​ള​ഞ്ഞ​പ്പോ​ൾ വ​ലി​യൊ​രു വി​ഭാ​ഗം ക​ടു​ത്ത അ​മ​ർ​ഷം രേ​ഖ​പ്പെ​ടു​ത്തി. ച​ർ​ച്ച​ക​ൾ വ​ള​ർ​ന്ന് ഇ​തി​ന് രാ​ഷ്ട്രീ​യ​വും മ​ത​പ​ര​വു​മാ​യ നി​റ​ങ്ങ​ൾ ന​ൽ​കാ​നും ചി​ല​ർ ശ്ര​മി​ച്ച​തോ​ടെ സം​ഭ​വം കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​യി.

ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തെ​ക്കു​റി​ച്ചും ക​ണ്ട​ന്‍റ് നി​ർ​മ്മാ​ണ​ത്തി​ലെ അ​തി​ർ​വ​ര​മ്പു​ക​ളെ​ക്കു​റി​ച്ചും ഗൗ​ര​വ​മേ​റി​യ സം​വാ​ദ​ങ്ങ​ൾ​ക്കാ​ണ് ഈ ​വീ​ഡി​യോ ഇ​പ്പോ​ൾ വ​ഴി​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഷോ​ക്ക് വാ​ല്യൂ വ​ഴി കാ​ണി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന പു​നീ​തി​ന്‍റെ പ​ഴ​യ​കാ​ല വീ​ഡി​യോ​ക​ളെ​ക്കാ​ൾ ഇ​ത്ത​വ​ണ​ത്തെ രീ​തി പ​രി​ധി വി​ട്ടു​പോ​യെ​ന്നാ​ണ് പൊ​തു​വേ​യു​ള്ള വി​ല​യി​രു​ത്ത​ൽ.

Latest News

Corehub Up