വൈറൽ ആകുന്നതിന് വേണ്ടി ഏതറ്റം വരെയും പോകാൻ മടിക്കാത്ത ഇൻഫ്ലുവൻസർമാരുടെ രീതികളെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചകൾ കൊഴുക്കുകയാണ്.
പ്രശസ്ത ഇൻഫ്ലുവൻസർ പുനീത് സൂപ്പർസ്റ്റാർ അഴുക്കുചാലിന് സമീപമിരുന്ന് ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്.
'നള കഫേ' എന്ന് പരിഹാസരൂപേണ വിശേഷിപ്പിച്ചുകൊണ്ട് അഴുക്കുചാലിലെ മലിനജലത്തിൽ ഭക്ഷണം മുക്കി കഴിക്കുന്ന പുനീതിന്റെ പ്രവൃത്തി കണ്ട് അമ്പരന്നിരിക്കുകയാണ് കാഴ്ചക്കാർ.
എക്സ് പ്ലാറ്റ്ഫോമിൽ 'റേയ്സ് ട്വീറ്റ്സ്' എന്ന അക്കൗണ്ടിലൂടെ പുറത്തുവന്ന ഈ വീഡിയോ നിമിഷങ്ങൾക്കകമാണ് തരംഗമായത്. രാജ്യത്തിന്റെ അന്തസിനെ ആഗോളതലത്തിൽ ഇല്ലാതാക്കുന്ന ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യമാണ് വീഡിയോ പങ്കുവെച്ചവർ ഉയർത്തുന്നത്.
പണത്തിനും പ്രശസ്തിക്കും വേണ്ടി സ്വന്തം ആരോഗ്യത്തെയും രാജ്യത്തിന്റെ പ്രതിച്ഛായയെയും പണയപ്പെടുത്തുന്ന രീതിയാണ് പുനീതിന്റേതെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ പലതട്ടിലായിരുന്നു. ചിലർ ഇതിനെ ഒരു തമാശയായി കണ്ട് തള്ളിക്കളഞ്ഞപ്പോൾ വലിയൊരു വിഭാഗം കടുത്ത അമർഷം രേഖപ്പെടുത്തി. ചർച്ചകൾ വളർന്ന് ഇതിന് രാഷ്ട്രീയവും മതപരവുമായ നിറങ്ങൾ നൽകാനും ചിലർ ശ്രമിച്ചതോടെ സംഭവം കൂടുതൽ സങ്കീർണമായി.
ഇൻഫ്ലുവൻസർമാരുടെ ഉത്തരവാദിത്തത്തെക്കുറിച്ചും കണ്ടന്റ് നിർമ്മാണത്തിലെ അതിർവരമ്പുകളെക്കുറിച്ചും ഗൗരവമേറിയ സംവാദങ്ങൾക്കാണ് ഈ വീഡിയോ ഇപ്പോൾ വഴിയൊരുക്കിയിരിക്കുന്നത്.
ഷോക്ക് വാല്യൂ വഴി കാണികളെ ആകർഷിക്കുന്ന പുനീതിന്റെ പഴയകാല വീഡിയോകളെക്കാൾ ഇത്തവണത്തെ രീതി പരിധി വിട്ടുപോയെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
मानती हूं सोशल मीडिया influencer क़ा दौर है, और लोग अच्छी कमाई कर लेते हैँ पर.......
— Nalini (@Nalini9452) April 28, 2026
इस हद तक जाकर नाले में डुबकी लगाना और गंदे पानी का सेवन करना ?... ये तो सरासर जाहिलियत है, कहीं कोई ऐसी वैसी बीमारी हो गयी तो लेने के देने भी पड़ सकते है... pic.twitter.com/OfbT2F2vdW
Tags : PuneetSuperstar ViralVideo SocialMediaControversy TrendingNow LordPuneet