രാമങ്കരി: സ്കൂളുകൾ കേന്ദ്രികരിച്ച് വിദ്യാർഥികളിൽ പത്രവായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദീപികയുടെ നേതൃത്വത്തിൽനടപ്പിലാക്കിവരുന്ന ദീപിക നമ്മുടെ ഭാഷ പദ്ധതിക്ക് പുന്നക്കുന്നം മേരിമാതാ എൽപി സ്കൂളിൽ തുടക്കമായി. സ്പോൺസർമാരായ മാത്യു തോമസ് നെല്ലുവേലി, അപ്പച്ചൻ കാപ്പിൽ കോയിപ്പള്ളി എന്നിവർ ചേർന്ന് പത്രം ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിൻസായ്ക്ക് കൈമാറി ഉദ്ഘാടനം ചെയ്തു.
ഡിഎഫ്സി ചങ്ങനാശേരി അതിരൂപതാ വൈസ് പ്രസിഡന്റ് ജിജോ തോമസ് നെല്ലുവേലിൽ , ബാബുക്കുട്ടി താന്നിയത്ത്, സിസ്റ്റർമാരായ ജോതിസ്, റ്റിൻസാ എന്നിവർക്ക് പുറമെ മറ്റ് അധ്യാപകരും പങ്കാളികളായി.