പുറപ്പുഴ: കൃഷിയുടെ മഹത്വം പുതുതലമുറയ്ക്ക് പകര്‍ന്നുനല്‍കുക എന്ന ലക്ഷ്യത്തോടെ പുറപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നെല്‍കൃഷിക്ക് തുടക്കംകുറിച്ചു. സ്കൂളിലെ അധ്യാപകനായ ജയ്മോന് ജോര്‍ജിന്റെ നാകപ്പുഴയിലെ പാടശേഖരത്താണ് 20 വിദ്യാര്‍ഥികള്‍ ചേര്‍ന്ന് നെല്‍കൃഷി ആരംഭിച്ചത്. കുട്ടികള്‍ തന്നെയാണ് ഞാറു നടുന്നതും കൃഷിപ്പണികള്‍ ചെയ്യുന്നതും. അധ്യാപകരായ ജയ്മോന് ജോര്‍ജ്, ജോണ്‍സ് മാത്യു, ജോസഫ് കുര്യന്, ജ്യോതി ജോഷി, പി. ഷെറിന് ആന്റണി എന്നിവര്‍ നേതൃത്വം നല്കി.