Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pushpakandam

Idukki

പു​ഷ്പ​ക്ക​ണ്ട​ത്ത് വൈ​ദ്യു​തി സ​ബ്‌​സ്റ്റേ​ഷ​ൻ കാ​റ്റാ​ടി-സൗ​ര വൈ​ദ്യു​തി​ക്ക് ഇ​നി പു​തി​യ വ​ഴി​യൊ​രു​ങ്ങും

നെ​ടു​ങ്ക​ണ്ടം: രാ​മ​ക്ക​ൽ​മേ​ട് മേ​ഖ​ല​യി​ലെ കാ​റ്റാ​ടി, സൗ​രോ​ർ​ജ പ​ദ്ധ​തി​ക​ളി​ൽ​നി​ന്ന് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി പൂ​ർ​ണ​മാ​യി വൈ​ദ്യു​തി ശൃം​ഖ​ല​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നാ​യി പു​ഷ്പ​ക്ക​ണ്ട​ത്ത് പു​തി​യ വൈ​ദ്യു​തി സ​ബ്‌​സ്റ്റേ​ഷ​ൻ ഒ​രു​ങ്ങു​ന്നു. വൈ​ദ്യു​തി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി. സ​ബ്‌​സ്റ്റേ​ഷ​ൻ നി​ർ​മി​ക്കു​ന്ന​തി​നാ​യി പു​ഷ്പ​ക്ക​ണ്ട​ത്ത് അ​നെ​ർ​ട്ടി​ന്‍റെ 4.40 ഏ​ക്ക​ർ ഭൂ​മി വൈ​ദ്യു​തി ബോ​ർ​ഡി​ന് കൈ​മാ​റാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

രാ​മ​ക്ക​ൽ​മേ​ട് മേ​ഖ​ല​യി​ലെ കാ​റ്റാ​ടി​പ്പാ​ട​ങ്ങ​ളി​ൽ​നി​ന്ന് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി പു​ഷ്പ​ക്ക​ണ്ട​ത്ത് എ​ത്തി​ച്ച് അ​വി​ടെ​നി​ന്ന് നെ​ടു​ങ്ക​ണ്ടം സ​ബ്‌​സ്റ്റേ​ഷ​നി​ലേ​ക്ക് കൈ​മാ​റു​ക​യാ​ണ് ല​ക്ഷ്യം. ഇ​തി​നാ​യി 33/110 കെ.​വി. ശേ​ഷി​യു​ള്ള വൈ​ദ്യു​തി സ​ബ്‌​സ്റ്റേ​ഷ​നാ​ണ് നി​ർ​മി​ക്കു​ന്ന​ത്. നി​ല​വി​ൽ രാ​മ​ക്ക​ൽ​മേ​ട് മേ​ഖ​ല​യി​ൽ 19 കാ​റ്റാ​ടി യ​ന്ത്ര​ങ്ങ​ളി​ലാ​യി 14.25 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ത്പാ​ദ​ന ശേ​ഷി​യു​ണ്ട്. കാ​റ്റി​ന്‍റെ ല​ഭ്യ​ത അ​നു​സ​രി​ച്ച് ഉ​ത്പാ​ദ​ന​ത്തി​ൽ വ്യ​ത്യാ​സ​മു​ണ്ടാ​കും.

ശ​രാ​ശ​രി പ്ര​തി​ദി​നം ഏ​ക​ദേ​ശം 1.5 ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​താ​യാ​ണ് ക​ണ​ക്ക്. നി​ല​വി​ലെ വൈ​ദ്യു​തി പ്ര​സ​ര​ണ സം​വി​ധാ​ന​ത്തി​ന്‍റെ ശേ​ഷി​ക്കു​റ​വു​മൂ​ലം കാ​റ്റാ​ടി​ക​ളി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന മു​ഴു​വ​ൻ വൈ​ദ്യു​തി​യും വൈ​ദ്യു​തി ശൃം​ഖ​ല​യി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. പു​തി​യ സ​ബ്‌​സ്റ്റേ​ഷ​ൻ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ ഈ ​പ്ര​ശ്ന​ത്തി​ന് വ​ലി​യൊ​ര​ള​വി​ൽ പ​രി​ഹാ​ര​മാ​കും.

Latest News

Corehub Up