നോം പെൻ: വെള്ളത്തിനടിയിൽ ഒറ്റ ശ്വാസത്തിൽ ഏറ്റവും കൂടുതൽ പുഷ് അപ്പുകൾ എടുത്ത് ഇന്ത്യക്കാരൻ റിക്കാർഡ് സ്ഥാപിച്ചു. ഹരിയാനയിൽനിന്നുള്ള കമൽ കോലോയി (38) എന്ന യോഗാധ്യാപകനാണ് 86 പുഷ് അപ്പുകളുമായി ഈ അപൂർവ നേട്ടം കൈവരിച്ചത്.
വിയറ്റ്നാമിൽ താമസിക്കുന്ന അദ്ദേഹം അവിടെവച്ചാണ് റിക്കാർഡ് നേട്ടം പ്രദർശിപ്പിച്ചത്. സ്വിമ്മിംഗ് പൂളിൽ മുങ്ങി വീണ്ടും മുകളിലെത്തി ശ്വാസമെടുക്കുന്നതിനു മുന്പായി ഇത്രയും പുഷ് അപ്പുകൾ എടുക്കുകയായിരുന്നു.ഗിന്നസ് വേൾഡ് റിക്കാർഡ് ആണ് ബഹുമതി നല്കിയത്.
രണ്ടു വർഷമായി ഇതിനു പരിശീലിക്കുകയായിരുന്നുവെന്ന് കമൽ പറഞ്ഞു. 2020ൽ വെള്ളത്തിനടിയിൽ തുടർച്ചയായി 21 യോഗ പോസിഷനുകൾ കമൽ പ്രദർശിപ്പിച്ചതും റിക്കാർഡായിരുന്നു.