പുതുച്ചേരി: കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിൽ എൻ. രംഗസാമിയുടെ നേതൃത്വത്തിലുള്ള എഐഎൻആർസി - ബി.ജെ.പി സഖ്യം അധികാരം നിലനിർത്തുമെന്ന് എക്സിറ്റ് പോൾ പ്രവചനങ്ങൾ. പുറത്തുവന്ന നാല് പ്രധാന സർവേകളും എൻ.ഡി.എ സഖ്യത്തിന് വ്യക്തമായ മുൻതൂക്കം നൽകുന്നുണ്ട്.
ആകെ 30 സീറ്റുകളുള്ള പുതുച്ചേരി നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 16 സീറ്റുകളാണ് വേണ്ടത്. എക്സിറ്റ് പോൾ റിപ്പോർട്ടുകൾ പ്രകാരം എൻ.ഡി.എ സഖ്യം 16 മുതൽ 25 സീറ്റുകൾ വരെ നേടി കരുത്തുറ്റ വിജയം സ്വന്തമാക്കാൻ സാധ്യതയുണ്ട്. നിലവിലെ മുഖ്യമന്ത്രി എൻ. രംഗസാമിയുടെ നേതൃത്വത്തിലുള്ള ഭരണത്തോടുള്ള ജനവിശ്വാസമാണ് ഈ പ്രവചനങ്ങളിൽ പ്രതിഫലിക്കുന്നത്. മെയ് 4-നാണ് വോട്ടെണ്ണൽ നടക്കുന്നത്.