Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Puthurvayal

Wayanad

പു​ത്തൂ​ർ​വ​യ​ലി​ൽ ച​ല​ച്ചി​ത്രമേ​ള ന​ട​ത്തി

ക​ൽ​പ്പ​റ്റ: ഡോ. ​എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ റി​സ​ർ​ച്ച് ഫൗ​ണ്ടേ​ഷ​ൻ, വ​യ​നാ​ട് ട്രൈ​ബ​ൽ ഡ​വ​ല​പ്മെ​ന്‍റ് ആ​ക്‌​ഷ​ൻ കൗ​ണ്‍​സി​ൽ എ​ന്നി​വ ഒ​പ്പ​റ ഫി​ലിം സൊ​സൈ​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പു​ത്തൂ​ർ​വ​യ​ലി​ൽ ച​ല​ച്ചി​ത്ര​മേ​ള സം​ഘ​ടി​പ്പി​ച്ചു. നോ​വ​ലി​സ്റ്റും സോ​ഷ്യ​ൽ സ​യ​ന്‍റി​സ്റ്റു​മാ​യ സി.​എ​സ്. ച​ന്ദ്രി​ക ഉ​ദ്ഘാ​ട​നം ചെ​യ്തു. ദൃ​ശ്യ​ഭം​ഗി ഉ​ള്ള​തു​കൊ​ണ്ടു​മാ​ത്രം സി​നി​മ​യ്ക്ക് ക​ലാ​മൂ​ല്യം ഉ​ണ്ടാ​കി​ല്ലെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. വ​യ​നാ​ട് ട്രൈ​ബ​ൽ ഡ​വ​ല​പ്മെ​ന്‍റ് ആ​ക്‌​ഷ​ൻ കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് സി. ​മ​ണി​ക​ണ്ഠ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഒ​പ്പ​റ ഫി​ലിം സൊ​സൈ​റ്റി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ.​എ. അ​രു​ണ്‍, ട്രൈ​ബ​ൽ ഡ​വ​ല​പ്മെ​ന്‍റ് ആ​ക്‌​ഷ​ൻ കൗ​ണ്‍​സി​ൽ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗം ഗോ​വി​ന്ദ​ൻ മേ​പ്പാ​ടി, ഡോ. ​എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ റി​സ​ർ​ച്ച് ഫൗ​ണ്ടേ​ഷ​ൻ ഡ​വ​ല​പ്മെ​ന്‍റ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​വി​പി​ൻ​ദാ​സ്, ഒ​പ്പ​റ ഫി​ലിം സൊ​സൈ​റ്റി സെ​ക്ര​ട്ട​റി അ​റ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

രാം​ദാ​സ് ക​ട​വ​ല്ലൂ​ർ സം​വി​ധാ​നം ചെ​യ്ത "മ​ണ്ണ് ’എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി​യാ​യി​രു​ന്നു ഉ​ദ്ഘാ​ട​ന ചി​ത്രം. ഇ​തി​ന്‍റെ പ്ര​ദ​ർ​ശ​ന​ത്തെ​ത്തു​ട​ർ​ന്ന് ന​ട​ന്ന ഓ​പ്പ​ണ്‍ ഫോ​റം തി​യ​റ്റ​ർ ആ​ർ​ട്ടി​സ്റ്റ് സു​നീ​ഷ് വ​ട​ക്കു​ന്പാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫ്രീ​ലാ​ൻ​സ് ജേ​ർ​ണ​ലി​സ്റ്റ് വി.​സി. ആ​ശ മോ​ഡ​റേ​റ്റ​റാ​യി. സം​വി​ധാ​യ​ക​ൻ രാം​ദാ​സ് ക​ട​വ​ല്ലൂ​ർ പ​ങ്കെ​ടു​ത്തു. മ​ണ്ണ് എ​ന്ന​ത് നി​ല​നി​ൽ​പ്പി​ന്‍റെ​യും സം​സ്കാ​ര​ത്തി​ന്‍റെ​യും അ​ടി​ത്ത​റ​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ട്, ഭാ​ഷ​യി​ലെ ജാ​തീ​യ​ത, ഇ​ന്ത്യ​ൻ സ​മാ​ന്ത​ര സി​നി​മ​യി​ലെ ബ്രാ​ഹ്മ​ണി​ക് ഐ​ഡി​യോ​ള​ജി എ​ന്നീ വി​ഷ​യ​ങ്ങ​ൾ ഫോ​റ​ത്തി​ൽ ച​ർ​ച്ച​യാ​യി. അ​മാ​ൻ​ഡ കെ​ർ​ണ​ൽ സം​വി​ധാ​നം ചെ​യ്ത സ്വീ​ഡി​ഷ് ചി​ത്രം സ​മി ബ്ല​ഡി​ന്‍റെ പ്ര​ർ​ശ​ന​വും ന​ട​ന്നു.

Latest News

Corehub Up