Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Puttu Kunjumon

Kollam

പു​ട്ട് കു​ഞ്ഞു​മോ​ന്‍ ഇ​ന്നും കാ​ണാമ​റ​യ​ത്ത്

കൊ​ല്ലം: മൂ​ന്ന് പ​തി​റ്റാ​ണ്ടോ​ള​മാ​യി കേ​ര​ള പോ​ലീ​സി​ന്‍റെ ഉ​റ​ക്കം കെ​ടു​ത്തു​ന്ന പി​ടി​കി​ട്ടാ​പ്പു​ള്ളി പു​ട്ട് കു​ഞ്ഞു​മോ​ന്‍ എ​ന്ന ജേ​ക്ക​ബ് ഇ​പ്പോ​ഴും നി​യ​മ​ത്തി​ന് പി​ടി​കൊ​ടു​ക്കാ​തെ കാ​ണാ​മ​റ​യ​ത്ത് തു​ട​രു​ന്നു. 1996 മാ​ര്‍​ച്ച് ഏ​ഴി​ന് കൊ​ല്ലം വെ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റാ​യി​രു​ന്ന ച​ന്ദ്ര​നെ ക്രൂ​ര​മാ​യി കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി ത​ട​വു​ചാ​ടി​യ ഈ ​കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി​യെ ക​ണ്ടെ​ത്താ​ന്‍ 30 വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി പോ​ലീ​സ് ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ ഇ​തു​വ​രെ ഫ​ലം ക​ണ്ടി​ട്ടി​ല്ല.

കൊ​ല്ലം മ​യ്യ​നാ​ട് സ്വ​ദേ​ശി​യാ​യ കു​ഞ്ഞു​മോ​ന്‍ ന​ഗ​ര​ത്തി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ഭീ​തി വി​ത​ച്ച നി​ര​വ​ധി മാ​ല​പൊ​ട്ടി​ക്ക​ല്‍, പി​ടി​ച്ചു​പ​റി, ആ​യു​ധ​മേ​ന്തി​യു​ള്ള ആ​ക്ര​മ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി​യാ​യി​രു​ന്നു. 1995ലെ ​തി​രു​വോ​ണ നാ​ളി​ല്‍ ന​ട​ന്നു​പോ​യ സ്ത്രീ​യു​ടെ സ്വ​ര്‍​ണ്മാ​ല ക​വ​ര്‍​ന്ന​തും ചാ​മ​ക്ക​ട​യി​ലെ സ്വ​ര്‍​ണ​ക്ക​ട​യി​ല്‍ ക​യ​റി മാ​ല ത​ട്ടി​യെ​ടു​ത്ത് പോ​ലീ​സു​കാ​രു​ടെ ക​ണ്ണു​വെ​ട്ടി​ച്ച് ക​ട​ന്ന​തു​മ​ട​ക്കം ഒ​ട്ടേ​റെ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ഇ​യാ​ളു​ടെ പേ​രി​ല്‍ നി​ല​വി​ലു​ണ്ടാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ഇ​യാ​ളെ വ​ല​യി​ലാ​ക്കാ​ന്‍ പോ​ലീ​സ് തെ​ര​ച്ചി​ല്‍ ഊ​ര്‍​ജ്ജി​ത​മാ​ക്കി​യ​ത്.

1996 മാ​ര്‍​ച്ച് ഏ​ഴി​ന് കൊ​ല്ലം ന​ഗ​ര​ത്തി​ല്‍​വ​ച്ച് പ്ര​തി​യെ ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ത​ന്ത്ര​പ​ര​മാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. തു​ട​ര്‍​ന്ന് പ്ര​തി​യെ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ക​യ​റ്റി വെ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് നാ​ട​കീ​യ സം​ഭ​വ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്.

ഓ​ട്ടോ​റി​ക്ഷ പോ​ലീ​സ് ക്വാ​ര്‍​ട്ടേ​ഴ്സി​ന് സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ റോ​ഡി​ലെ​ത്തി​യ​പ്പോ​ള്‍, വ​സ്ത്ര​ത്തി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ചു​വെ​ച്ചി​രു​ന്ന ക​ത്തി​യെ​ടു​ത്ത് കു​ഞ്ഞു​മോ​ന്‍ ച​ന്ദ്ര​നെ കു​ത്തി വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ പി​ന്നീ​ട് മ​രി​ച്ചു. ഈ ​സം​ഭ​വ​ത്തെ തു​ട​ര്‍​ന്നു​ണ്ടാ​യ പ​രി​ഭ്രാ​ന്തി​ക്കി​ട​യി​ല്‍ ഓ​ട്ടോ​യി​ല്‍​നി​ന്ന് ചാ​ടി ര​ക്ഷ​പ്പെ​ട്ട കു​ഞ്ഞു​മോ​നെ പി​ന്നെ ആ​രും ക​ണ്ടി​ട്ടി​ല്ല.

പ്ര​ത്യേ​ക പോ​ലീ​സ് സ്‌​ക്വാ​ഡു​ക​ള്‍ രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ട്ടും ഫ​ല​മി​ല്ലാ​തെ വ​ന്ന​തോ​ടെ കേ​സ് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. പ്ര​തി​ക്കാ​യി 2009ലും 2011ലും ക്രൈം​ബ്രാ​ഞ്ച് ലു​ക്കൗ​ട്ട് നോ​ട്ടീ​സു​ക​ള്‍ പു​റ​പ്പെ​ടു​വി​ച്ചു. പാ​ല​ക്കാ​ട്, സേ​ലം, തി​രു​വ​ന​ന്ത​പു​രം, പു​ന​ലൂ​രി​ലെ ക്വാ​റി​ക​ള്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​യാ​ളെ ക​ണ്ട​താ​യി മു​ന്‍​പ് വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​രു​ന്നെ​ങ്കി​ലും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

കേ​ര​ള പോ​ലീ​സി​ന് വ​ന്‍ വെ​ല്ലു​വി​ളി​ഉയ​ര്‍​ത്തി​യ ആ​ട് ആ​ന്‍റണി​യെ​പ്പോ​ലു​ള്ള കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി​ക​ളെ വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം പി​ടി​കൂ​ടാ​ന്‍ സാ​ധി​ച്ചെ​ങ്കി​ലും, കു​ഞ്ഞു​മോ​ന്‍ ഇ​പ്പോ​ഴും ദു​രൂ​ഹ​ത​യ​ായി അ​വ​ശേ​ഷി​ക്കു​ന്നു.

കൊ​ല​പാ​ത​കം ന​ട​ക്കു​മ്പോ​ള്‍ 22 വ​യ​സ് മാ​ത്രം പ്രാ​യ​മു​ണ്ടാ​യി​രു​ന്ന ഇ​യാ​ള്‍​ക്ക് പി​ന്നീ​ട് വ​ന്ന ശാ​രീ​രി​ക മാ​റ്റ​ങ്ങ​ളും അ​ന്വേ​ഷ​ണ​ത്തി​ന് വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് ഉ​യ​ര്‍​ത്തു​ന്ന​ത്. ഇ​യാ​ള്‍ ജീ​വി​ച്ചി​രി​പ്പു​ണ്ടോ അ​തോ മ​ര​ണ​പ്പെ​ട്ടോ എ​ന്ന​തി​ല്‍​പോ​ലും വ്യ​ക്ത​ത വ​രു​ത്താ​ന്‍ ക​ഴി​യാ​തെ അ​ന്വേ​ഷ​ണ​സം​ഘം ഇ​ന്നും ഇ​രു​ട്ടി​ല്‍ ത​പ്പു​ക​യാ​ണ്.

Latest News

Corehub Up