Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : R. Sreelekha

ഷെ​യ്ൻ നി​ഗം സി​നി​മ​ക​ൾ​ക്കെ​തി​രെ ക​ഥാ​മോ​ഷ​ണ ആ​രോ​പ​ണ​വു​മാ​യി ആ​ർ. ശ്രീ​ലേ​ഖ

തി​രു​വ​ന​ന്ത​പു​രം: ന​ട​ൻ ഷെ​യ്ൻ നി​ഗം നാ​യ​ക​നാ​യ ദൃ​ഢം, ഭൂ​ത​കാ​ലം എ​ന്നീ ചി​ത്ര​ങ്ങ​ള്‍​ക്കെ​തി​രെ ക​ഥാ മോ​ഷ​ണ ആ​രോ​പ​ണ​വു​മാ​യി മു​ന്‍ ഡി​ജി​പി ആ​ര്‍. ശ്രീ​ലേ​ഖ. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് എ​ഴു​തി​യ ചെ​റു​ക​ഥ​യാ​ണ് ദൃ​ഢ​ത്തി​ന്‍റെ മൂ​ല​ക​ഥ​യെ​ന്നും യൂ​ട്യൂ​ബ് ചാ​ന​ലി​ല്‍ പ​റ​ഞ്ഞ അ​നു​ഭ​വ​ക്കു​റി​പ്പാ​ണ് "ഭൂ​ത​കാ​ലം' എ​ന്ന പേ​രി​ല്‍ സി​നി​മ​യാ​ക്കി​യ​തെ​ന്നും ശ്രീ​ലേ​ഖ ആ​രോ​പി​ക്കു​ന്നു.

ദൃ​ഢം എ​ന്ന സി​നി​മ ക​ണ്ടു. പോ​ലീ​സ് ക​ഥ​യാ​യ​ത് കൊ​ണ്ടും കാ​ണാ​ൻ അ​വ​സ​രം കി​ട്ടി​യ​തു​കൊ​ണ്ടും വ​ള​രെ യാ​ദൃ​ശ്ചി​ക​മാ​യി ക​ണ്ട​താ​ണ്. ഞാ​ൻ കു​റെ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് എ​ഴു​തി മാ​തൃ​ഭൂ​മി ആ​ഴ്ച പ​തി​പ്പി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച "ക​രി​ങ്കു​ടി പൊ​ലീ​സ് സ്റ്റേ​ഷ​ൻ' എ​ന്ന ചെ​റു​ക​ഥ മോ​ഷ്ടി​ച്ച​താ​ണ് ഇ​തി​ലെ മൂ​ല ക​ഥ എ​ന്ന് പ​റ​ഞ്ഞാ​ൽ ഒ​രു തെ​റ്റു​മി​ല്ല. ഈ ​ക​ഥ ഞാ​ൻ എ​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ൽ ശ്ര​വ​ണ​ക​ഥ​യാ​യി അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ക​ഥ വാ​യി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ർ​ക്കാ​യി link താ​ഴെ കൊ​ടു​ക്കു​ന്നു.

https://youtu.be/xjaz_VjXons?si=-XniMmBERoPN-paO എ​ന്‍റെ ചാ​ന​ലി​ൽ മൂ​ന്ന് വ​ർ​ഷം മു​ൻ​പ് പ​റ​ഞ്ഞ ഒ​രു അ​നു​ഭ​വ ക​ഥ​യു​ടെ മോ​ഷ​ണ​മാ​ണ് "ഭൂ​ത​കാ​ലം' എ​ന്ന പ​ല അ​വാ​ർ​ഡു​ക​ളും കി​ട്ടി​യ സി​നി​മ. ത​ല​ക്കെ​ട്ടി​ലും സാ​മ്യം. "ഭൂ​ത ഭ​വ​നം' എ​ന്നാ​യി​രു​ന്നു ഞാ​ൻ ആ ​ക​ഥ​ക്കി​ട്ട പേ​ര്. അ​ത് കൂ​ടി ക​ണ്ടു നോ​ക്കൂ. https://youtu.be/R_BL-xuqZZU?si=RKXegDSmUYMpOwom

ഈ ​ര​ണ്ടു സി​നി​മ​ക​ളും ത​മ്മി​ൽ മ​റ്റൊ​രു ക​ണ​ക്ഷ​ൻ ഉ​ണ്ട്‌. ര​ണ്ടി​ലെ​യും നാ​യ​ക​ൻ ഷെ​യി​ൻ നി​ഗം ആ​ണ്!. ഈ ​മോ​നെ എ​നി​ക്ക് പ​റ​വ എ​ന്ന സി​നി​മ ക​ണ്ട​പ്പോ​ൾ മു​ത​ൽ ഇ​ഷ്ട​വു​മാ​ണ്. കാ​ര​ണം എ​ന്നോ​ടൊ​പ്പം ജോ​ലി ചെ​യ്തി​രു​ന്ന, ഞാ​ൻ ഒ​രു കു​ഞ്ഞു സ​ഹോ​ദ​ര​നാ​യി ക​ണ്ടി​രു​ന്ന ഒ​രു പോ​ലീ​സു​ദ്യോ​ഗ​സ്ഥ​നെ പോ​ലെ ത​ന്നെ​യാ​ണ് ഈ ​താ​ര​വും കാ​ണാ​ൻ.

പ്ര​ത്യേ​കി​ച്ച് ദൃ​ഢം എ​ന്ന സി​നി​മ​യി​ൽ, പോ​ലീ​സ് വേ​ഷ​ത്തി​ൽ. എ​നി​ക്ക് വീ​ട്ടി​ലെ കോ​ശേ​രി മാ​വി​ന്‍റെ തൈ​യ്യും ഇ​ട​യ്ക്കി​ടെ ശു​ദ്ധ​മാ​യ തേ​നും, നെ​യ്യും ഒ​ക്കെ സ​മ്മാ​നി​ച്ചി​രു​ന്ന മു​ഹ​മ്മ​ദ്‌ എ​ന്ന പോ​ലീ​സു​ദ്യോ​ഗ​സ്ഥ​നാ​ണ് ക​ക്ഷി.

Kerala

പോ​ലീ​സ് ഭാ​ഷ​യി​ൽ സം​സാ​രി​ക്കു​ന്ന ധി​ക്കാ​രി​യാ​യ കൗ​ൺ​സി​ല​റാ​ണ് ആ​ർ. ശ്രീ​ലേ​ഖ: ബി​നോ​യ് വി​ശ്വം

തിരുവനന്തപുരം: ഓ​ഫീ​സ് മു​റി വി​വാ​ദ​ത്തി​ൽ ആ​ർ. ശ്രീ​ലേ​ഖ​യെ വി​മ​ർ​ശി​ച്ച് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ്‌ വി​ശ്വം. ഇ​പ്പോ​ഴും പോ​ലീ​സ് ഭാ​ഷ​യി​ൽ സം​സാ​രി​ക്കു​ന്ന ധി​ക്കാ​രി​യാ​യ കൗ​ൺ​സി​ല​റാ​ണ് ആ​ർ. ശ്രീ​ലേ​ഖ​യെ​ന്നും ബി​ജെ​പി​ക്ക് ചെ​യ്യാ​ൻ എ​ന്തെ​ല്ലാം വേ​റെ​യു​ണ്ടെ​ന്നും ബി​നോ​യ് വി​ശ്വം ചോ​ദി​ച്ചു.

ബി​ജെ​പി​യു​ടെ ഏ​റ്റ​വും നാ​ണം​കെ​ട്ട നീ​ക്ക​മാ​ണി​ത്. ആ​ർ. ശ്രീ​ലേ​ഖ​യു​ടെ നി​ല​പാ​ടി​നെ അ​ഭ്യ​ർ​ഥ​ന, അ​പേ​ക്ഷ എ​ന്ന രീ​തി​യി​ൽ കാ​ണാ​ൻ ക​ഴി​യി​ല്ല. ബി​ജെ​പി​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ടാ​ണ് കെ.​എ​സ്. ശ​ബ​രീ​നാ​ഥി​ന്‍റേ​തെ​ന്നും ബി​നോ​യ് വി​ശ്വം വി​മ​ർ​ശി​ച്ചു.

മ​റ്റ​ത്തൂ​ർ വി​ഷ​യം കോ​ൺ​ഗ്ര​സി​നെ ബാ​ധി​ച്ച മാ​റാവ്യാ​ധി​യാ​ണ്. കോ​ൺ​ഗ്ര​സ് വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​യി​ൽ ബി​ജെ​പി​ക്കു വേ​ണ്ടി സം​സാ​രി​ക്കു​ന്ന മൂന്നു പേ​രു​ണ്ട്. ഒ​രാ​ൾ തി​രു​വ​ന​ന്ത​പു​രം എം​പി ശ​ശി ത​രൂ​രാ​ണ്. മ​റ്റ​ത്തൂ​ർ കോ​ൺ​ഗ്ര​സ് ചെ​റി​യ വി​ഷ​യം ആ​യി കാ​ണ​രു​തെ​ന്നും മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പാ​ർ​ട്ടി ഗോ​ഡ്സെ പാ​ർ​ട്ടി​ക്ക് അ​ടി​മ​പ്പെ​ടു​ന്ന​തു ദുഃ​ഖ​ക​ര​മാ​ണെ​ന്നും ബി​നോ​യ് വി​ശ്വം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

കോ​ർ​പ്പ​റേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ഓ​ഫീ​സ് ഒ​ഴി​യും; ആ​ർ. ശ്രീ​ലേ​ഖ​യ്ക്ക് മ​റു​പ​ടി​യു​മാ​യി വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ

തി​രു​വ​ന​ന്ത​പു​രം: ശാ​സ്ത​മം​ഗ​ല​ത്തെ കോ​ർ​പ്പ​റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ലു​ള്ള എം​എ​ൽ​എ ഓ​ഫീ​സ് ഒ​ഴി​യ​ണ​മെ​ന്ന ശാ​സ്ത​മം​ഗ​ലം കൗ​ൺ​സി​ല​ർ ആ​ർ. ശ്രീ​ലേ​ഖ​യോ​ടെ പ​രാ​മ​ർ​ശ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി വ​ട്ടി​യൂ​ർ​കാ​വ് എം​എ​ൽ​എ വി.​കെ. പ്ര​ശാ​ന്ത്.

കോ​ർ​പ്പ​റേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ഓ​ഫീ​സ് ഒ​ഴി​യു​മെ​ന്ന് വി.​കെ. പ്ര​ശാ​ന്ത് പ്ര​തി​ക​രി​ച്ചു. രാ​ഷ്ട്രീ​യ മ​ര്യാ​ദ കാ​ണി​ച്ചി​ല്ലെ​ന്നും കോ​ർ​പ്പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​യോ മേ​യ​റോ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ഒ​ഴി​യു​ക ത​ന്നെ ചെ​യ്യു​മെ​ന്ന് വി.​കെ. പ്ര​ശാ​ന്ത് പ​റ​ഞ്ഞു.

സ​മാ​ന്യ​മ​ര്യാ​ദ ക​ണി​ച്ചി​ല്ല. സു​ഗ​മ​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന ഓ​ഫീ​സ് അ​വി​ടെ നി​ന്ന് മാ​റ്റ​ണ​മെ​ന്ന നി​ർ​ബ​ന്ധ ബു​ദ്ധി ശ​രി​യോ​ണോ​യെ​ന്ന് പൊ​തു​സ​മൂ​ഹം ചി​ന്തി​ക്ക​ണ​മെ​ന്നും വി.​കെ. പ്ര​ശാ​ന്ത് കൂ​ട്ടി​ച്ചേ​ർ​ത്തു.

ശ്രീ​ലേ​ഖ​യു​ടെ വാ​ർ​ഡാ​യ ശാ​സ്ത​മം​ഗ​ല​ത്തെ കോ​ർ​പ​റേ​ഷ​ന്‍റെ കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​ശാ​ന്തി​ന്‍റെ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ത​ന്‍റെ ഓ​ഫീ​സ് സൗ​ക​ര്യ​പ്ര​ദ​മാ​യി പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ന് പ്ര​ശാ​ന്ത് ഒ​ഴി​യ​ണ​മെ​ന്നു ഫോ​ണി​ലൂ​ടെ ആ​ർ. ശ്രീ​ലേ​ഖ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ വാ​ട​ക ക​രാ​ർ കാ​ലാ​വ​ധി മാ​ർ​ച്ച് വ​രെ ഉ​ണ്ടെ​ന്നും ഒ​ഴി​യു​ന്ന കാ​ര്യം അ​തി​നു​ശേ​ഷം ആ​ലോ​ചി​ക്കാം എ​ന്നു​മാ​യി​രു​ന്നു എം​എ​ൽ​എ നേ​ര​ത്തെ മ​റു​പ​ടി ന​ൽ‌​കി​യി​രു​ന്ന​ത്.

കൗ​ൺ​സി​ൽ തീ​രു​മാ​ന പ്ര​കാ​ര​മാ​ണ് വി.​കെ. പ്ര​ശാ​ന്തി​ന്‍റെ ഓ​ഫീ​സ് വാ​ട​ക​യ്ക്ക് ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കെ​ട്ടി​ടം ഒ​ഴി​പ്പി​ക്കാ​ൻ ബി​ജെ​പി​ക്ക് ഭൂ​രി​പ​ക്ഷ​മു​ള്ള കൗ​ൺ​സി​ൽ തീ​രു​മാ​നി​ച്ചാ​ൽ എം​എ​ൽ​എ​ക്ക് ഓ​ഫീ​സ് ഒ​ഴി​യേ​ണ്ടി വ​രും.

കൗ​ൺ​സി​ല​ർ​ക്ക് കോ​ർ​പ​റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ൽ ഓ​ഫീ​സ് വേ​ണ​മെ​ങ്കി​ൽ മേ​യ​ർ വ​ഴി​യാ​ണ് അ​നു​മ​തി കി​ട്ടേ​ണ്ട​ത്. കെ​ട്ടി​ട സൗ​ക​ര്യം ല​ഭ്യ​മാ​ണോ എ​ന്നു സെ​ക്ര​ട്ട​റി പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​യെ​ടു​ക്കും. കോ​ർ​പ്പ​റേ​ഷ​ന്‍റെ കെ​ട്ടി​ടം വാ​ർ​ഡി​ൽ ല​ഭ്യ​മ​ല്ലെ​ങ്കി​ൽ നി​ശ്ചി​ത തു​ക​യ്ക്ക് മ​റ്റു കെ​ട്ടി​ട​ങ്ങ​ൾ വാ​ട​ക​യ്ക്ക് എ​ടു​ക്കാം.

Kerala

ആ​ർ. ശ്രീ​ലേ​ഖ​യു​ടെ പ്രീ ​പോ​ൾ സ​ർവേ വി​വാ​ദ​ത്തിൽ; ന​ട​പ​ടിയെ​ന്ന് തെ​ര​.ക​മ്മീ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ർ​ഥി​യും മു​ൻ ഡി​ജി​പി​യു​മാ​യ ആ​ർ. ശ്രീ​ലേ​ഖ​യു​ടെ പ്രീ ​പോ​ൾ സ​ർ​വെ വി​വാ​ദ​ത്ത​തി​ൽ.

ശ്രീ​ലേ​ഖ​യു​ടെ പോ​സ്റ്റി​നെ​തി​രെ ന​ട​പ​ടി എ​ടു​ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. സം​ഭ​വം സൈ​ബ​ർ പോ​ലീ​സി​ന് റി​പ്പോ​ർ​ട്ട്‌ ചെ​യ്തെ​ന്നും പോ​സ്റ്റ് ഗൗ​ര​വ​മാ​യി കാ​ണു​ന്നു​വെ​ന്നും ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

ശാ​സ്ത​മം​ഗ​ലം വാ​ർ​ഡി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യ ആ​ർ. ശ്രീ​ലേ​ഖ, സി ​ഫോ​ർ സ​ർ​വേ പ്രീ ​പോ​ൾ ഫ​ലം എ​ന്ന പേ​രി​ൽ, തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ൽ എ​ൻ​ഡി​എ​യ്ക്ക് മു​ൻ​തൂ​ക്കം എ​ന്ന സ​ർ​വേ ഫ​ല​മാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച​ത്.

പ്രീ ​പോ​ൾ സ​ർ​വേ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ പാ​ടി​ല്ലെ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശം. നേ​ര​ത്തെ പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ളി​ൽ ഐ​പി​എ​സ് എ​ന്ന് ഉ​പ​യോ​ഗി​ച്ച​തി​നെ​തി​രെ​യും ഇ​വ​ർ​ക്കെ​തി​രെ പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു.

Latest News

Corehub Up